അമേരിക്കയില്‍ കോവിഡ്- 19 ബാധിതരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്... അടച്ചുപൂട്ടല്‍ നിയന്ത്രണങ്ങളോട് രാജ്യത്തെ ജനങ്ങള്‍ പൂര്‍ണമായും സഹകരിച്ചെന്നും ജനങ്ങളോട് നന്ദി അറിയിക്കുന്നുവെന്നും ട്രംപ്

അമേരിക്കയില്‍ കോവിഡ്- 19 ബാധിതരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിരവധിപ്പേര്‍ രോഗമുക്തരാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗ ബാധിതരുടെ എണ്ണത്തിലും മരണ നിരക്കിലുമെല്ലാം കുറവുണ്ടാകുന്നുണ്ട്- ട്രംപ് പറഞ്ഞു. ന്യൂയോര്‍ക്കിലടക്കം ഇത് കാണാനാകുന്നുണ്ടെന്നു പറഞ്ഞ ട്രംപ് അടച്ചുപൂട്ടല്‍ നിയന്ത്രണങ്ങളോട് രാജ്യത്തെ ജനങ്ങള്‍ പൂര്‍ണമായും സഹകരിച്ചെന്നും ജനങ്ങളോട് നന്ദി അറിയിക്കുന്നുവെന്നും വ്യക്തമാക്കി.
ചൊവ്വാഴ്ച, വൈസ്പ്രസിഡന്റ് മൈക്ക് പെന്‍സ് സംസ്ഥാന ഗവര്‍ണര്‍മാരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും കോവിഡിനെതിരെ ഒരുമിച്ചു ചേര്‍ന്ന് ഇനി എന്തൊക്കെ ചെയ്യാനാകുമെന്നതായിരിക്കും ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്ന് വരികയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ വ്യത്യാസങ്ങളേതുമില്ലാതെ രാജ്യത്തെ എങ്ങനെ പഴയ നിലയിേലേക്ക് എത്തിക്കാമെന്ന് കൂട്ടായി ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha