മഹാവിപത്ത് തൊട്ടടുത്ത്' വസൂരി ഉള്‍പ്പെടെ മഹാമാരികള്‍... വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കായി ലാബുകളില്‍ രോഗങ്ങള്‍ വളര്‍ത്തുന്നത് മനുഷ്യരാശിക്കു വലിയ ഭീഷണി സൃഷ്ടിക്കുമെന്നു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ പ്രമുഖ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് നല്‍കിയിരുന്നു

വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കായി ലാബുകളില്‍ രോഗങ്ങള്‍ വളര്‍ത്തുന്നത് മനുഷ്യരാശിക്കു വലിയ ഭീഷണി സൃഷ്ടിക്കുമെന്നു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ പ്രമുഖ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. കീരികളില്‍ എച്ച്5എന്‍1 എങ്ങിനെ പടരുന്നുവെന്നു കണ്ടെത്താനുള്ള പഠനത്തിന് അനുമതി നല്‍കണമെന്ന് 2014ല്‍ ചില ശാസ്ത്രജ്ഞര്‍ ആവശ്യമുന്നയിച്ചിരുന്നു.
പകരുന്ന തരത്തിലുള്ള വൈറസുകളെ സൃഷ്ടിച്ച് രോഗത്തിന്റെ സ്വഭാവം പഠിക്കാനും ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്താനുമാണ് അനുമതി തേടിയത്. 10 അമേരിക്കന്‍ ലാബുകള്‍ ഒരു ദശാബ്ദത്തോളം ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ ഒരു ജീവനക്കാരന് ഈ പുതിയ സൂപ്പര്‍ ഫ്ലൂ പകരാനും അതുവഴി അതു സമൂഹത്തിലാകെ പടരാനും 20 ശതമാനത്തോളം സാധ്യതയുണ്ടെന്നാണ് ഇരുവരും മുന്നറിയിപ്പു നല്‍കിയത്.
ഇപ്പോള്‍ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നാകാം കൊറോണ വൈറസ് പടര്‍ന്നതെന്ന ആരോപണം ഉയരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുകള്‍ ഏറെ പ്രാധാന്യത്തോടെ വേണം ലോകം വിലയിരുത്താന്‍. സൈ്വന്‍ ഫ്ലൂ അഥവാ എച്ച1എന്‍1 ഇരുപതു വര്‍ഷത്തോളം മൃതാവസ്ഥയില്‍ ഇരുന്നിട്ടാണ് 1977-ല്‍ പെട്ടെന്നു പൊട്ടിപ്പുറപ്പെട്ടത്. 1950കള്‍ മുതല്‍ ഒരു ലാബില്‍ ശീതീകരിച്ചു സൂക്ഷിച്ചിരുന്ന വൈറസിന്റെ അതേ ജനിതക സ്വഭാവമുള്ളതായിരുന്നു 1977-ല്‍ കാണപ്പെട്ട വൈറസും. ലബോറട്ടറിയിലെ ജീവനക്കാരുടെ കുഴപ്പമാണ് എഴുപതുകളുടെ അവസാനമുണ്ടായ പകര്‍ച്ചപ്പനിക്കു പിന്നിലെന്നു പിന്നീടു കണ്ടെത്തി.
ലാബുകളില്‍നിന്ന് ഇത്തരത്തില്‍ രോഗവ്യാപനം ഉണ്ടാകുന്നത് അപൂര്‍മാണെങ്കിലും പകരാന്‍ സാധ്യതയുള്ള പുത്തന്‍ അപകടകാരികളായ വൈറസുകളെ സൃഷ്ടിക്കുന്നത് അവ അവിടെനിന്നു രക്ഷപ്പെടാനും സമൂഹത്തില്‍ മഹാമാരിയായി പടരാനും ഇടയാക്കുമെന്നാണ് മാര്‍ക്ക് ലിപ്സ്റ്റിച്ചും അലിസനും മുന്നറിയിപ്പു നല്‍കിയിരുന്നത്. ലാബുകളില്‍ വളര്‍ത്തുന്ന രോഗാണുക്കള്‍ മുന്‍പും മനുഷ്യജീവന്‍ കവര്‍ന്നെടുത്തിട്ടുണ്ട്. 2003-ല്‍ സിംഗപ്പൂരില്‍ ഒരു ലാബിലെ ജീവനക്കാരന് അബദ്ധത്തില്‍ സാര്‍സ് പകര്‍ന്നിരുന്നു.
2004ല്‍ സൈബീരിയന്‍ ലാബില്‍ പ്രവര്‍ത്തിച്ചിരുന്ന റഷ്യന്‍ ശാസ്ത്രജ്ഞ എബോള സാന്നിധ്യമുണ്ടായിരുന്ന സൂചി അബദ്ധത്തില്‍ ശരീരത്തില്‍ കുത്തിയതിനെ തുടര്‍ന്നു മരിച്ചിരുന്നു. 2014 ഏപ്രിലില്‍ പാരിസിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സാര്‍സ് വൈറസ് അടങ്ങുന്ന 2000 ചെറു ബോട്ടിലുകളാണ് നഷ്ടപ്പെട്ടത്. 2014 മാര്‍ച്ചില്‍ ടെക്‌സസിലെ ഗാല്‍വെസ്റ്റോണ്‍ നാഷണല്‍ ലബോറട്ടറിയില്‍നിന്ന് ഗ്വാനറിറ്റോ വൈറസ് അടങ്ങിയ ഒരു ബോട്ടില്‍ നഷ്ടപ്പെട്ടിരുന്നു. ഈ വൈറസ് ബാധിച്ചാല്‍ ത്വക്കിനടയില്‍നിന്നും ആന്തരിക അവയവങ്ങളില്‍നിന്നും വായ, കണ്ണ്, ചെവി എന്നിവിടങ്ങളില്‍നിന്നും രക്തസ്രാവം ഉണ്ടാകും.
ഭയാനക രോഗങ്ങളെ പൂര്‍ണമായി ഉന്മൂലനം ചെയ്ത ശേഷം ഭാവി പഠനങ്ങള്‍ക്കായി രോഗാണുക്കളെ സൂക്ഷിച്ചു വയ്ക്കുന്നതിനെ ചൊല്ലി ശാസ്ത്രലോകത്ത് ഏക്കാലവും ഭിന്നാഭിപ്രായമാണു നിലനില്‍ക്കുന്നത്. മനുഷ്യരാശിക്കു നേരിടേണ്ടി വന്ന ഏറ്റവും മാരക രോഗങ്ങളിലൊന്ന് എന്നു ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ച വസൂരി 1980കളില്‍ വാക്‌സിനേഷനിലൂടെ പൂര്‍ണമായും തുടച്ചു നീക്കിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും മടങ്ങി വന്നേക്കാമെന്ന ഭീതിയുണ്ട് ഗവേഷകര്‍ക്ക്. അമേരിക്കയിലെയും റഷ്യയിലെയും ലാബുകളില്‍ രോഗത്തിനു കാരണമാകുന്ന വരിയോള വൈറസിന്റെ രണ്ട് സാംപിളുകള്‍ ഇപ്പോഴും സജീവമായുണ്ട്. ജൈവായുധമായി ഇവ മടങ്ങിയെത്തിയേക്കാമെന്ന ആശങ്കയുമുണ്ട്. അതിനാല്‍ത്തന്നെ വസൂരിക്കെതിരെയുള്ള മരുന്നുകളെപ്പറ്റി ഇപ്പോഴും പരീക്ഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha