ഐ ഫോണിനും പണികൊടുത്ത് ഹാക്കർമാർ മെയില്‍ ഐപ്ലിക്കേഷൻ സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്; തത്കാലം ജിമെയിലോ ഔട്ട്‌ലുക്കോ ഉപയോഗിക്കാൻ നിർദ്ദേശം

ഐഫോണുകളിലെ മെയില്‍ ഐപ്ലിക്കേഷനിലെ ഒരു ബഗ് ഹാക്കര്‍മാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനുള്ള സൗകര്യമൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഹാക്കര്‍മാര്‍ക്ക് മെയിലുകള്‍ വായിക്കാനും അവയില്‍ മാറ്റം വരുത്താനും ഡിലീറ്റ് ചെയ്യാനും വരെ ഈ പഴുതിലൂടെ സാധിക്കുന്നുവെന്നാണ് ചില ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഉയര്‍ന്ന സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന സംവിധാനമാണ് ആപ്പിള്‍ ഫോണുകളുടെ ബ്രാന്‍ഡ് മൂല്യത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്ന് എന്നതിനാല്‍ത്തന്നെ ഈ വാര്‍ത്ത പൊതുവില്‍ ആശങ്കയുളവാക്കിയിരിക്കുകയാണ്.
എന്നാല്‍ ഐഒഎസിന്റെ അടുത്ത പതിപ്പായ 13.4.5 അപ്ഡേറ്റ് ചെയ്യുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് ആപ്പിള്‍ പറയുന്നത്. ബീറ്റാ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ നിലവില്‍ സുരക്ഷിതരാണ്. എന്നാൽ ആ അപ്‌ഡേറ്റ് പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതുവരെ ഐഫോൺ ഉപയോക്താക്കളും ആക്രമണത്തിന് ഇരയാകും. ഇമെയിലുകളിലെ ഉള്ളടക്കങ്ങൾ മോഷ്ടിക്കപ്പെടാനുള്ള സാധ്യതയാണ് ഏറ്റവും കൂടുതല്‍.
ഈ പ്രശ്നം ആപ്പിള്‍ 6 മുതലുള്ള എല്ലാ പതിപ്പുകളെയും ബാധിക്കുമെന്ന് ഈ രംഗത്ത് സെക്യൂരിറ്റി കമ്പനിയായ സെക്ഓപ്സ് പറയുന്നു. യൂസര്‍ക്ക് യാതൊരു വിവരവും കിട്ടാത്ത വിധത്തില്‍ മെയിലില്‍ കയറിക്കൂടാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും.
പല കാരണങ്ങള്‍ കൊണ്ടും ഈ ബഗിനെ സൂക്ഷിക്കേണ്ടതുണ്ട്. സെക്യൂരിറ്റി കമ്പനിയായ സെക്ഓപ്സ് പറയുന്നത് ഈ പ്രശ്നം നമുക്ക് പരിഹരിക്കാന്‍ കഴിയുന്നതല്ല എന്നാണ്. കൂടാതെ ഐഒഎസ് 6-ന് മുകളിലേക്കുള്ള എല്ലാ പതിപ്പുകളെയും ബഗ് ബാധിക്കുന്നുണ്ട്. അതിനാല്‍ കേടുപാടുകൾ തീർക്കുന്നതുവരെ, ഉപയോക്താക്കൾ മെയിൽ ആപ്ലിക്കേഷൻ പ്രവർത്തനരഹിതമാക്കുകയും, പകരം ഔട്ട്‌ലൂക്ക്, ജി-മെയില്‍ പോലുള്ള ആപ്ലിക്കെഷനകള്‍ ഉപയോഗിക്കുകയുമാണ് വേണ്ടതെന്ന് സെക്ഓപ്സ് പറയുന്നു.
പ്രത്യേകമായി തയ്യാറാക്കിയ ഇമെയിലുകൾ അയച്ചാണ് ആക്രമണം തുടങ്ങുക. മെയിൽ ആകസ്മികമായി ഹാക്ക് ചെയ്യുന്നത് തടയാന്‍ ആപ്പിൾ സാധാരണയായി ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ വലയങ്ങള്‍ പ്രത്യേക കോഡുകള്‍ ഉപയോഗിച്ച് വളരെ പെട്ടെന്ന് തകര്‍ക്കപ്പെടും. അതിനെ തടയിടാനുള്ള സെക്യൂരിറ്റി കപ്പാസിറ്റി നിലവില്‍ ഐഫോണിന് ഇല്ലെന്ന് ഇന്റർനെറ്റ് സുരക്ഷാ സ്ഥാപനമായ എസെറ്റിലെ സൈബർ സുരക്ഷ വിദഗ്ധൻ ജേക്ക് മൂർ അഭിപ്രായപ്പെടുന്നു. ലോകത്തിലെ എവിടെനിന്നും ആപ്പിള്‍ പോലൊരു ഉപകരണത്തിലെ വിവരങ്ങള്‍ അനായാസമായി ചോര്‍ത്താമെന്നത് വളരെ അസ്വസ്ഥമാക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha