അയാളൊരു ഭ്രാന്തനാണ് പറയുന്നത് കേട്ട് ആരും അണുനാശിനി എടുത്ത് കുടിക്കരുത്; ട്രംപിനെതിരെ ആഞ്ഞടിച്ച് ഗെയിം ഓഫ് ത്രോണ്‍സ് താരം

മണ്ടത്തരങ്ങള്‍ പറയുന്നതില്‍ ഒരു മടിയും ഇല്ലാത്ത ആളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹത്തിന്റെ വിടുവായത്തങ്ങളും കുപ്രസിദ്ധമാണ്. അള്‍ട്ര വയലറ്റ് രശ്മികള്‍ വൈറസുകളില്‍ ആഘാതം സൃഷ്ടിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ടെന്നും വേനല്‍ക്കാലത്ത് വൈറസിന്റെ വ്യാപനം തടയുന്നത് എളുപ്പമാകുമെന്നാണ് കരുതുന്നതെന്നും യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് വില്യം ബ്രയാന്‍ വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ബ്രയാന്‍ സംസാരിച്ചതിനു ശേഷമാണ് ട്രംപ് ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചത്.
എന്നാൽ ഇക്കാര്യം താന്‍ തമാശയായി പറഞ്ഞതാണെന്ന് അദ്ദേഹം പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ട്രംപിന്റെ അബദ്ധപ്രസ്താവന ലോകവ്യാപകമായി പരിഹാസത്തിനും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയതിനെ തുടര്‍ന്നാണ് ട്രംപ് വിശദീകരണവുമായി രംഗത്തെത്തിയത്.
എന്നാലിപ്പോൾ കോവിഡ് രോഗികളുടെ ശരീരത്തിലേക്ക് അണുനാശിനികള്‍ കുത്തിവെപ്പായി നല്‍കണമെന്ന അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ വിവാദ പരാമര്‍ശത്തിനെതിരെ ഗെയിം ഓഫ് ത്രോണ്‍സ് താരം സോഫി ടേണര്‍ രംഗത്തെത്തി. ട്രംപ് പറയുന്നത് കേട്ട് ആരും അണുനാശിനി എടുത്ത് കുടിക്കരുതെന്നും അയാളൊരു ഭ്രാന്തനാണെന്നുമായിരുന്നു സോഫിയുടെ പരാമര്‍ശം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു താരം തന്റെ നിലപാട് അറിയിച്ചത്.
അണുനശീകരണ മരുന്നുകള്‍ കൊറോണയെ തുരത്തുമെങ്കില്‍ കുത്തിവെപ്പിലൂടെയോ മറ്റോ ശരീരത്തിനുള്ളിലെത്തിച്ചാല്‍ കൊറോണയെ ഓടിക്കാനാവില്ലേ? കുത്തിവെപ്പ് വഴി ശ്വാസകോശത്തിലേക്ക് ഇവ എത്തിച്ചാല്‍ കൊറോണ തോല്‍ക്കില്ലേ? അങ്ങനെയുണ്ടാവുമോ എന്നറിയാന്‍ എനിക്ക് താല്‍പര്യമുണ്ട്' ഇതായിരുന്നു ട്രംപിന്‍റെ വിവാദ പരാമര്‍ശം. എന്നാല്‍ സംഭവം വിവാദമായതോടെ ഡോക്ടര്‍മാരും പകര്‍ച്ചവ്യാധി വിദഗ്‍ധരും അടക്കം ട്രംപിന്‍റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ തമാശയാണ് ഉദ്ദേശിച്ചതെന്നായിരുന്നു അടുത്ത ദിവസം ട്രംപിന്‍റെ വിശദീകരണം..
ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് പിന്നാലെ മുന്നറിയിപ്പുമായി ലൈസോള്‍ - ഡെറ്റോള്‍ ഉത്പാദകര്‍ രംഗത്തെത്തിയിരുന്നു. തങ്ങളുടെ അണുനാശിനികള്‍ ആരും കുടിക്കരുതെന്നാണ് ലൈസോള്‍ - ഡെറ്റോള്‍ ഉത്പാദകരായ റെക്കിറ്റ് ബെന്‍കിസര്‍ മുന്നറിയിപ്പ് നല്‍കിയത്.
അണുനാശിനി കുത്തിവെപ്പ്, ശക്തിയേറിയ വെളിച്ചം അടിക്കുക തുടങ്ങിയ മാര്‍ഗ്ഗങ്ങളില്‍ എന്തെങ്കിലും പരീക്ഷണം നടക്കുകയോ അതിന് ശാസ്ത്രീയ വിശദീകരണമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ‘ഞാനാണ് പ്രസിഡന്റ്, നിങ്ങള്‍ വ്യാജ മാധ്യമങ്ങളും’ എന്നായിരുന്നു ട്രംപിന്റെ മറുപടി.
ബ്ലീച്ച്, ഐസോപ്രൊപ്പൈല്‍ ആല്‍ക്കഹോള്‍ എന്നിവയുടെ അണുനാശക സ്വഭാവനത്തെ കുറിച്ചാണ് ഗവേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്തായാലും ഇവയില്‍ ഏതെങ്കിലും കുത്തിവച്ച് നോക്കാം എന്ന് ട്രംപ് പറഞ്ഞില്ല എന്ന് ആശ്വസിത്താം.
ട്രംപിന്റെ വാദഗതികള്‍ കൂടെയുണ്ടായിരുന്ന ഡോ ഡെബോറ ബ്ര്ിക്‌സ് അപ്പോള്‍ തന്നെ തള്ളിക്കളഞ്ഞു എന്നത് വേറെ കാര്യം. ചൂടും സൂര്യപ്രകാശവും ഉപയോഗിക്കുന്ന കാര്യത്തില്‍ ആയിരുന്നു ഉടനടി മറുപടി. എന്തായാലും അത് രണ്ടും ഒരു ചികിത്സാ രീതിയാണെന്ന് താന്‍ കേട്ടിട്ടില്ല എന്നാണ് അവര്‍ മറുപടി നല്‍കിയത്.
പ്രസിഡന്റ് ട്രംപിന്റെ ഈ മണ്ടന്‍ പരാമര്‍ശങ്ങള്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കും എന്നാണ് ഡോക്ടര്‍മാര്‍ ഭയക്കുന്നത്. ട്രംപ് പറഞ്ഞത് കേട്ട് ആരെങ്കിലും അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവച്ചാല്‍ അത് വലിയ ആരോഗ്യ പ്രശ്‌നങ്ങളാവും സൃഷ്ടിക്കുക. ഒരുപക്ഷേ, മരണത്തിന് തന്നെ വഴിവച്ചേക്കും.
പ്രസിഡന്റില്‍ നിന്ന് ആരും മെഡിക്കല്‍ ഉപദേശങ്ങള്‍ സ്വീകരിക്കരുത് എന്നാണ് ഡോക്ടര്‍മാര്‍ കൂട്ടത്തോടെ പറയുന്നത്.
https://www.facebook.com/Malayalivartha
























