ദുബായില്‍ പൊതുഗതാഗതം പുനരാരംഭിച്ചു

ദുബായില്‍ റമസാനില്‍ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം 6 മണിക്കൂറാക്കി കുറച്ചു. സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനകളുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഭക്ഷണ വിതരണം അനുവദിക്കൂ.
പൊതു ഗതാഗാതം ഇന്നു പുനഃസ്ഥാപിക്കും. ദുബായ് മാള്‍ 28-ന് തുറക്കും. അണുനശീകരണം രാത്രി 10 മുതല്‍ രാവിലെ 6 വരെയാക്കി. റസ്റ്ററന്റ്, കോഫി ഷോപ്പ് എന്നിവയും തുറക്കാം.
കോവിഡ് ചികിത്സയിലായിരുന്ന 7 വയസ്സുകാരി സിറിയന്‍ ബാലിക ആശുപത്രി വിട്ടു. യുഎഇയില്‍ രോഗമുക്തി നേടുന്ന പ്രായം കുറഞ്ഞ കുട്ടിയാണിത്. രോഗ ബാധിതര്‍ 8,756. സുഖപ്പെട്ടവര്‍ 1637. മരണം 56
കുവൈത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 6. 109 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 278 പേര്‍ക്ക് കൂടി രോഗബാധ. രോഗം ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 1504. രോഗബാധിതര്‍ 2892. മരണം 19. സുഖപ്പെട്ടവര്‍ 656. 59 വയസ്സുള്ള ഇന്ത്യക്കാരനാണ് മരിച്ചത്.
ഖത്തറില്‍ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ പ്രവാസി തൊഴിലാളികള്‍ക്കിടയിലും രോഗ ബാധ. കാറുകളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്കു മാത്രം യാത്രാനുമതി. കുടുംബങ്ങള്‍ക്ക് ഇളവുണ്ട്. രോഗബാധിതര്‍-9,358. സുഖപ്പെട്ടവര്‍ 929. ചികിത്സയിലുള്ളവര്‍ 8,419. മരണം 10.
ഒമാനില്‍ 115 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 67 വിദേശികളും 48 സ്വദേശികളും ഉള്‍പ്പെടുന്നു. ഒരു സ്വദേശി കൂടി മരിച്ചതോടെ മരണസംഖ്യ 10. 329 പേര്‍ സുഖം പ്രാപിച്ചു. രോഗബാധിതര്‍ 1,395.
സൗദിയില്‍ 7 വിദേശികള്‍ ഉള്‍പ്പെടെ 9 പേര്‍ മരിച്ചു. പുതിയ രോഗികള്‍ 1197, ചികിത്സയിലുള്ള 115 പേരുടെ നില ഗുരുതരം. രോഗബാധിതര്‍ 16299. സുഖപ്പെട്ടവര്‍ 2215. മരണം 136.
ബഹ്‌റൈനില്‍ 70 പേര്‍ക്കു കൂടി രോഗബാധ. ചികിത്സയിലുള്ളവരുടെ എണ്ണം 1420. 2 പേരുടെ നില ഗുരുതരം. സുഖപ്പെട്ടവര്‍ 1160. മരണം 8.
https://www.facebook.com/Malayalivartha