മരണസംഖ്യ അരലക്ഷം കടന്നെങ്കിലും കൂസലില്ലാതെ യുഎസില്‍ ഇളവ്

യു എസ്സില്‍ മരണസംഖ്യ അരലക്ഷം കടന്നെങ്കിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു മരണനിരക്ക് കുറവെന്നു വിശദീകരിച്ചുകൊണ്ട് ജോര്‍ജിയയിലും ഓക്ലഹോമയിലും ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും തുറന്നു. അലാസ്‌കയില്‍ ഭക്ഷണശാലകളും കടകളും പ്രവര്‍ത്തിക്കാന്‍ അനുമതി. വിമാനവാഹിനി കപ്പലായ തിയഡോര്‍ റൂസ്വെല്‍റ്റില്‍ കോവിഡ് പടര്‍ന്നതുമായി ബന്ധപ്പെട്ട് പുറത്താക്കിയ ക്യാപ്റ്റനെ പുനര്‍ നിയമിക്കാന്‍ യുഎസ് നാവികസേന ശുപാര്‍ശ ചെയ്തു.
ബ്രിട്ടനില്‍ ഒറ്റദിവസം 684 മരണം. രണ്ടാഴ്ചയ്ക്കുശേഷം രോഗവ്യാപനം കുറയുമെന്നു വിദഗ്ധര്‍. തുടര്‍ച്ചയായ 10-ാം ദിവസവും മരണമില്ല, 12 പുതിയ കേസുകള്‍ മാത്രം. ഒന്നൊഴികെ എല്ലാം പുറത്തുനിന്നെത്തിയവര്‍.
തടവുകാരിലൊരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സുരക്ഷാനടപടി ആവശ്യപ്പെട്ട് 2,200 തടവുകാരുള്ള അര്‍ജന്റീനയിലെ ജയിലില്‍ കലാപം.
ശ്രീലങ്കാനാവികസേനയിലെ 4,000 പേരും കുടുംബാംഗങ്ങളും ക്വാറന്റീനില്‍. 2 ദിവസത്തിനുള്ളില്‍ 60 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്.
മേയ് 9 വരെ പാക്കിസ്ഥാന്‍ ലോക്ഡൗണ്‍ നീട്ടിയെങ്കിലും ചെറുകിട വ്യവസായങ്ങള്‍ക്ക് ഇളവ്. 160 ഡോക്ടര്‍മാര്‍ക്ക് രോഗബാധ. 3 പേര്‍ മരിച്ചു. സുരക്ഷാ സാമഗ്രികള്‍ ലഭിക്കാത്തതില്‍ പ്രതിഷേധം ശക്തം.
രോഗികളുടെ എണ്ണം ഒരാഴ്ചയ്ക്കിടെ 43 % വര്‍ധിച്ച ആഫ്രിക്കയില്‍ ചികിത്സാ സൗകര്യങ്ങള്‍ അപര്യാപ്തം. 10 രാജ്യങ്ങളിലെങ്കിലും വെന്റിലേറ്ററുകള്‍ ലഭ്യമല്ല.
ലോകം ലോക്ഡൗണില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ പസിഫിക് ദ്വീപുരാജ്യമായ വനൗതുവില്‍ വനിതാ സൂപ്പര്‍ലീഗ് ക്രിക്കറ്റ് ഫൈനല്‍. മത്സരം സോഷ്യല്‍ മീഡിയ വഴി സ്ട്രീം ചെയ്തു. 3 ലക്ഷം പേര്‍ പാര്‍ക്കുന്ന ദ്വീപില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഓസ്‌ട്രേലിയതീരത്തുനിന്ന് 2000 കിലോമീറ്റര്‍ അകലെയാണു വനൗതു.
സിംഗപ്പൂരില്‍ ഒറ്റദിവസം 618 പുതിയ കേസുകള്‍. ഇതോടെ ആകെ രോഗികള്‍ 12,700 ആയി. ഇതുവരെ മരണം 12.
ജപ്പാന്‍ ധനമന്ത്രിയ്ക്ക് രോഗബാധിതനായ ഉദ്യോഗസ്ഥനുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് പൊതുപരിപാടികള്‍ റദ്ദാക്കി. ടോക്കിയോയില്‍ 103 പുതിയ കേസുകള്‍. രാജ്യത്തു നങ്കൂരമിട്ട ഇറ്റാലിയന്‍ കപ്പലില്‍ 60 രോഗികള്‍ കൂടി. 623 പേരുള്ള കപ്പലിലെ 57 പേര്‍ക്കു നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. അവധിക്കാലം ആരംഭിക്കുന്നത് രോഗ നിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുമോ എന്നു ഭീതി.
തുടര്‍ച്ചയായ 8-ാം ദിവസവും ദക്ഷിണ കൊറിയയില്‍ ഇരുപതില്‍ താഴെ കേസുകള്‍. മരണമില്ലാതെ തുടര്‍ച്ചയായ രണ്ടാംദിനം. ഫ്രാന്‍സില്‍ മേയ് 11-ന് ലോക്ഡൗണ്‍ തീരുന്നു. കുട്ടികളെ സ്‌കൂളില്‍ വിടണോ എന്ന തീരുമാനം രക്ഷാകര്‍ത്താക്കള്‍ക്ക്. ഡെന്മാര്‍ക്കിലാകട്ടെ, ചെറിയ ക്ലാസുകളിലെ അധ്യയനം പുനരാരംഭിച്ചു.
മേയ് 3-നുശേഷം ബെല്‍ജിയത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകും. ജര്‍മനി -പോളണ്ട് അതിര്‍ത്തിയില്‍ ലോക്ഡൗണിനെതിരെ വന്‍ പ്രതിഷേധം. പോളണ്ടില്‍ ജീവിച്ച് ജര്‍മനിയില്‍ ജോലി ചെയ്യുന്നവരാണ്, അതിര്‍ത്തി കടക്കുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിക്കുന്നത്.
https://www.facebook.com/Malayalivartha