കോവിഡ് ഭയം അകലുന്നില്ല... മഹാമാരി ലോകം മുഴുവന്‍ വന്‍ ഭീതി വിതയ്ക്കുകയാണ്! ലോകത്ത് ആകമാനം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു... ചികിത്സയില്‍ കഴിയുന്ന58,202 പേര്‍ അതീവ ഗുരുതരാവസ്ഥയിൽ

ലോകത്ത് നിന്നും കോവിഡ് ഭയം അകലുന്നില്ല. കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവന്‍ വന്‍ ഭീതി വിതയ്ക്കുകയാണ്. രോഗം മൂലം ലോകത്ത് ആകമാനം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു.
ആഗോള തലത്തില്‍ മരണ സംഖ്യ 2,03,269 ആയി. 29,20,905 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്ന58,202 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണുള്ളത്. 8,36,638 പേര്‍ രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങി.
അതേസമയെ അമേരിക്കയിലാണ് ഏറ്റവരും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണം അമ്ബതിനായിരത്തില്‍ അധികമായി. 54,256 പേര്‍ക്കാണ് യുഎസില്‍ മാത്രം ജീവന്‍ നഷ്ടപ്പെട്ടവര്‍.
പുതിയതായി 5719 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ അമേരിക്കയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 960651 ആയി. എന്നാല്‍ രോഗം പിടിമുറുക്കുമ്ബോഴും ലോക്ക് ഡൗണില്‍ ഇളവ് നല്‍കാന്‍ അമേരിക്ക തീരുമാനിച്ചു.
ഇറ്റലിയില്‍ മരണസംഖ്യ 26, 384 ആയി. സ്‌പെയിനില്‍ 22, 904 പേര്‍ക്കും ഇറ്റലിയില്‍ 26, 384 പേര്‍ക്കും ഫ്രാന്‍സില്‍ 22, 245 പേര്‍ക്കും യുകെയില്‍ 20, 319 പേര്‍ക്കും മരണം സംഭവിച്ചു. ശനിയാഴ്ച റഷ്യയില്‍ 5966 പേര്‍ക്കാണ് രോഗം ബാധിച്ചത്.
ബ്രസീല്‍ (2229), ബെല്‍ജിയം (1032), ഇറാന്‍ (1134), സൗദി അറേബ്യ (1197), മെക്‌സിക്കോ (1239) എന്നിവിടങ്ങളിലാണ് കൂടുതല്‍പേര്‍ക്ക് രോഗംബാധിച്ചത്. അതേസമയം രാജ്യത്ത് 9,45,249 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.
20,017 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 780 ആയി. രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 24,942 ആണ്. 24 മണിക്കൂറില്‍ രാജ്യത്ത് 1,490 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5210 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളെയാണ് ഏറ്റവുമധികം ബാധിച്ചത്.
https://www.facebook.com/Malayalivartha