ബാല്‍ക്കണികളില്‍ പതാക ഉയർത്തി Bella Ciao ആലപിച്ച് ഇറ്റലിക്കാരുടെ വിമോചനദിനാഘോഷം; വിമോചനത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ഇറ്റലിക്കാര്‍ ആഘോഷിച്ചത് വീടുകളുടെ ജനാലകളിലും ബാല്‍ക്കണികളിലും നിന്ന്

കൊറോണ വ്യാപനത്തെ തുടർന്ന് തങ്ങളുടെ വിമോചനത്തിന്റെ ദിനം ഇറ്റലിക്കാർ ആഘോഷിച്ചത് Bella Ciao ആലപിച്ചുകൊണ്ടാണ്. വിമോചനത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികമാണ് ഇറ്റലിക്കാര്‍ ആഘോഷിച്ചത്. ലോക് ഡൗൺ ആയതിനാൽ വീടുകളുടെ ജനാലകളിലും ബാല്‍ക്കണികളിലും നിന്ന് പതാകകള്‍ വീശിയും സംഘമായി വിമോചനഗാനം ആലപിച്ചുമൊക്കെ സന്തോഷം പങ്കിട്ടു. ലോക്ക്ഡൗണിനെ തുടര്‍ന്ന് വീടുകളില്‍ തന്നെ തുടരുന്നതിനാലും കോവിഡ് ഭീഷണി തുടരുന്നതിനാലും ആഘോഷങ്ങള്‍ ഒഴിവാക്കുകയാണ് അവർ ചെയ്തത്.
അതോടൊപ്പം തന്നെ വിമോചനഗാനമായി കരുതപ്പെടുന്ന Bella Ciao ആണ് ജനങ്ങള്‍ സന്തോഷത്തോടെ ആലപിച്ചത്. ഒപ്പം ഇതിന്റെ ട്വിറ്ററില്‍ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. 6,500 ലേറെ പേര്‍ വീഡിയോ ലൈക്ക് ചെയ്തു കഴിഞ്ഞു. തുടർന്ന് 2000 ലധികം റീട്വീറ്റുകളും ലഭിച്ചു. എന്നാൽ 19-ാം നൂറ്റാണ്ടില്‍ കര്‍ഷകരുടെ ഇടയില്‍ പ്രചരിച്ചിരുന്ന ഗാനം പിന്നീട് നാസി ഭരണത്തിനെതിരെയുള്ള പ്രതിഷേധഗാനമായി മാറുകയായിരുന്നു.
അതേസമയം രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മനിയുടെ നാസി അധിനിവേശം അവസാനിച്ച ദിനമാണ് ഇറ്റലി വിമോചനദിനമായി ആഘോഷിക്കുന്നത് തന്നെ. ഏപ്രില്‍ 25 നാണിത് നടന്നത്. ഇറ്റലിയുടെ പ്രശാന്തമായ ആകാശത്ത് കൂടി ജെറ്റ് വിമാനങ്ങള്‍ പറന്നതൊഴികെ മറ്റാഘോഷങ്ങള്‍ ഒന്നു തന്നെയുണ്ടായില്ല എന്നതും ഏവരും ഉറ്റുനോക്കുന്നു. 26,000 ലധികം പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ മരിച്ചിരുന്നു.
ലോകപ്രശസ്തമായ Bella Ciao ഗാനത്തിന് പല തരത്തിലുള്ള വെര്‍ഷനുകളും ഇതിനോടകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. അടുത്തിടെ സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും ഈ ഗാനം ശ്രദ്ധ നേടുകയുണ്ടായി.
https://www.facebook.com/Malayalivartha