അമേരിക്കന്‍ നാവിക കപ്പലിലെ 63 നാവികര്‍ക്ക് കോവിഡ് ബാധ
അമേരിക്കന്‍ നാവികസേനയുടെ നശീകരണക്കപ്പലായ യു.എസ്.എസ് കിഡ്ഡിലെ 63 നാവികര്‍ക്ക് കോവിഡ് ബാധ സ്ഥിതീകരിച്ചു. 300 നാവികരുള്ള കപ്പലിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കാലിഫോര്‍ണിയയിലെ സാന്റിയാഗോ നാവിക കേന്ദ്രത്തില്‍ അടുപ്പിച്ച കപ്പലിലെ മുഴുവന്‍ നാവികരെയും നിരീക്ഷണത്തിലാക്കി.
മുഴുവന്‍ നാവികരെയും കോവിഡ് നിര്‍ണയ പരിശോധനക്ക് വിധേയരാക്കുമെന്ന് ലഫ്റ്റനന്റ് കമാന്‍ഡര്‍ മെഗാന് ഐസക് അറിയിച്ചു. കപ്പല്‍ വൈറസ് മുക്തമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്ന അമേരിക്കയുടെ രണ്ടാമത്തെ യുദ്ധക്കപ്പലാണ് യു.എസ്.എസ് കിഡ്ഡ്. കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ നിമയവിരുദ്ധ മയക്കുമരുന്ന് കടത്തിനെതിരെ നിയോഗികപ്പെട്ട കപ്പല്‍പ്പടയാണ് യു.എസ്.എസ് കിഡ്ഡ്.
നേരത്തെ, അമേരിക്കന്‍ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് തിയഡോര്‍ റൂസ്വെല്‍റ്റിലെ 550 നാവികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ വിന്യസിക്കപ്പെട്ട തിയഡോര്‍ റൂസ്വെല്റ്റില് 4800 നാവികരാണുള്ളത്.
https://www.facebook.com/Malayalivartha