Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂർഖൻ പാമ്പിനെയാണ് മുഖ്യമന്ത്രിയും കൂട്ടരും നോവിച്ചു വിട്ടിരിക്കുന്നത്...കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സജി ചെറിയാനുമെതിരെ സുധാകരന്‍..


ആന്ധ്രപ്രദേശിൽ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഗാധമായ ദുഃഖം രേഖപ്പെടുത്തി...


ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും സൈബർ സുരക്ഷയ്ക്കും പ്രത്യേക മുൻഗണന നൽകി അടുത്ത അധ്യയന വർഷത്തെ സ്കൂൾ സുരക്ഷാ മാർഗരേഖ....


  പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു.... 71 വയസായിരുന്നു, കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം


കേരളത്തിൽ താപനിലയിൽ വൻ വർദ്ധനവ്.... മൂന്നു ജില്ലകളിൽ താപനില 38 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

മോദിയെ അടക്കം ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് വൈറ്റ്ഹൗസ്; വിശദീകരണം ഇങ്ങനെ...

30 APRIL 2020 03:20 PM IST
മലയാളി വാര്‍ത്ത

എന്തിനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടക്കം ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തതെന്ന് വ്യക്തമാക്കി അമേരിക്കന്‍ ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസ്. മൂന്ന് ആഴ്ചകളോളം ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും രാഷ്ട്രപതി റാം നാഥ് കോവിന്ദിനേയും പ്രധാനമന്ത്രിയുടെ ഓഫീസിനേയും പിന്തുടര്‍ന്ന ശേഷമാണ് അണ്‍ഫോളോ ചെയ്തത്. ഏപ്രില്‍ 10നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ്ഹൗസ് ട്വിറ്ററില്‍ ഫോളോ ചെയ്യാനാരംഭിച്ചത്.

21 ദശലക്ഷം ഫോളോവേഴ്സ് ഉള്ള വൈറ്റ് ഹൗസ് ആകെ 19 പേരെ മാത്രമായിരുന്നു ഫോളോ ചെയ്തിരുന്നത്. ഇതില്‍ ഇന്ത്യക്കാരുടേതായി ഉണ്ടായിരുന്ന ഈ മൂന്ന് അക്കൗണ്ടുകള്‍ ആണ് ഇപ്പോള്‍ വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തത്. ഇതോടൊപ്പം വാഷിംടണിലുള്ള ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിനേയും ഫോളോ ചെയ്യുന്നവരുടെ പട്ടികയില്‍ നിന്ന് വൈറ്റ് ഹൗസ് വെട്ടിയിട്ടുണ്ട്. ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധത്തിന്റെ തീവ്രത വെളിവാക്കുന്നതാണ് ട്വിറ്ററില്‍ കാണുന്നതെന്നായിരുന്നു നയതന്ത്രജ്ഞര്‍ ഇതിനേക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ഹൂസ്റ്റണില്‍ മോദി ഹൗദി മോദി പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഇന്ത്യയിലെത്തിയപ്പോള്‍ ട്രംപിനു വേണ്ടി നമസ്തേ ട്രംപ് പരിപാടി നടത്തിയിരുന്നു.
ഇപ്പോള്‍ അണ്‍ഫോളോ ചെയ്തതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് വൈറ്റ് ഹൗസ്. ഒരു നിശ്ചിത കാലത്തേക്ക് മാത്രമാണ് മറ്റ് രാജ്യങ്ങളിലെ നേതാക്കന്മാരെ വൈറ്റ് ഹൗസ് പിന്തുടരുകയുള്ളുവെന്നാണ് അമേരിക്കന്‍ ഭരണസിരാകേന്ദ്രിന്റെ വിശദീകരണം. അമേരിക്കന്‍ പ്രസിഡന്റ് യാത്ര ചെയ്യുന്ന സമയത്ത് അതിന് വേദിയൊരുക്കുന്ന രാജ്യങ്ങളിലെ നേതാക്കന്മാരുടെ ട്വീറ്റുകളും സന്ദേശങ്ങളും പങ്കുവയ്ക്കാനാണ് വൈറ്റ് ഹൗസ് അവരെ ഫോളോ ചെയ്യുന്നത്. കഴിഞ്ഞ ഫെബ്രുവരി അവസാന ആഴ്ച അമേരിക്കന്‍ പ്രസിഡന്റ് ജോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ച വേളയിലാണ് പ്രസിഡന്റ് രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രിയുടെ ഓഫീസ്, യുഎസിലെ ഇന്ത്യന്‍ എംബസി, ഇന്ത്യയിലെ യുഎസ് എംബസി, ഇന്ത്യയിലുള്ള യുഎസ് സ്ഥാനപതി എന്നിവരെ വൈറ്റ് ഹൗസ് ചെയ്യാന്‍ തുടങ്ങിയത്. ഈ ആഴ്ച ആദ്യം ഇവരെയെല്ലാം അണ്‍ഫോളോ ചെയ്യുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൃഷ്ണപിള്ള സ്മാരകം തകർക്കൽ:  (40 minutes ago)

ഡാമുകൾ നിറഞ്ഞൊഴുകുന്നു...! ഇന്നും നാളെയും നിർണ്ണായകം...! പ്രവാസികളെ പുറത്തിറങ്ങല്ലേ..... ദുബായിലേക്ക് പോകാൻ 90,000 രൂപ  (1 hour ago)

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടി നയാര കമ്പനി  (1 hour ago)

Andhra-Pradesh അന്വേഷണം പ്രഖ്യാപിച്ചു  (1 hour ago)

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലന്‍സ്... ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അം​ഗീകരിച്ച് ഹൈക്കോടതി  (2 hours ago)

ഇയാളാര് ഷാജഹാൻ ചക്രവർത്തിയോ? രാഹുൽ മാങ്കൂട്ടത്തിനെ തകർത്തത് വി ഡി സതീശൻ ; ഗുരുതര ആരോപണവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്; ഹൈക്കോടതി ഉത്തരവിലെ പരാമർശങ്ങൾ സുപ്രീം കോടതി നീക്കി; സുപ്രീംകോടതിയുടെ ഉത്തരവ് രാഹുൽ മാങ്കൂട്ടത്തിന് തിരിച്ചടിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പ  (3 hours ago)

മണിപ്പൂരിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി...  (3 hours ago)

തെരഞ്ഞെടുപ്പു ചെലവിന്റെ കണക്ക് സമർപ്പിക്കാത്തതിന് സ്ഥാനാർത്ഥികളെ അയോഗ്യരാക്കും മുമ്പ് നോട്ടീസ് നൽകി അവരുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി...  (3 hours ago)

കു​ന്താ​പു​രം താ​ലൂ​ക്ക് ഗാ​നി​ഗ സ​മാ​ജ​ത്തി​ന്റെ മു​ൻ പ്ര​സി​ഡ​ന്റും പ്ര​ശ​സ്ത പ​ഞ്ചാ​യ​ത്ത് രാ​ജ് പ്ര​വ​ർ​ത്ത​ക​നു​മാ​യ ശ്രീ​നി​വാ​സ ഗാ​നി​ഗ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു..  (3 hours ago)

പുലിറ്റ്സർ ജേതാവായ എഴുത്തുകാരൻ ജോൺ ട്രേസി കിഡ്ഡർ അന്തരിച്ചു...  (4 hours ago)

ബ്രസീൽ-ഫ്രാൻസ് പോരാട്ടം രാത്രി ഒന്നരയ്ക്ക്  (4 hours ago)

എറണാകുളം എടയാറിലെ ഓയിൽ കമ്പനിയിൽ വൻ തീപിടിത്തം... എട്ടോളം അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 480 രൂപയുടെ കുറവ്  (4 hours ago)

ഇരുമ്പുമറയ്ക്കുള്ളിൽ കഴിയുന്ന മുഖ്യമന്ത്രിയെ പരസ്യ ബോർഡുകളിലും ടെലിവിഷൻ പാളികളിലും മാത്രമേ ജനങ്ങൾക്ക് കാണാൻ കഴിയൂ; മുഖ്യമന്ത്രിയുടെ ഓഫീസ് രാവണൻ കോട്ടയോ; ആഞ്ഞടിച്ച് ചെറിയാൻ ഫിലിപ്പ്  (4 hours ago)

Malayali Vartha Recommends