കോവിഡിന്റെ പശ്ചാത്തലത്തില്‍ കുടുങ്ങിയ പ്രവാസികളെ മടക്കിക്കൊണ്ടുവരുവാന്‍ പുറപ്പെട്ട നാവികസേനയുടെ കപ്പല്‍ ഐഎന്‍എസ് ജലശ്വ മാലദ്വീപിലെത്തി

കോവിഡിന്റെ പശ്ചാത്തലത്തില്‍ കുടുങ്ങിയ പ്രവാസികളെ മടക്കിക്കൊണ്ടുവരുവാന്‍ പുറപ്പെട്ട നാവികസേനയുടെ കപ്പല്‍ മാലദ്വീപിലെത്തി. ഐഎന്‍എസ് ജലശ്വയാണ് മാലദ്വീപ് തീരത്തെത്തിയത്. കപ്പല്‍ നാളെ കൊച്ചിക്കു പുറപ്പെടും. മാലി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വെബ് സൈറ്റില്‍ രജിസ്ട്രര്‍ ചെയ്തവര്‍ക്കാണ് യാത്രയ്ക്ക് അവസരം ലഭിക്കുക.
കോവിഡിനെ തുടര്‍ന്ന് മറ്റു രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ മടക്കിക്കൊണ്ടുവരുവാന്‍ നാവിക സേനയുടെ നേതൃത്വത്തില്‍ നടക്കുന്ന ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ ഭാഗമായാണ് ഐഎന്‍എസ് ജലശ്വ മാലദ്വീപിലേക്കു പോയത്.
"
https://www.facebook.com/Malayalivartha
























