Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ജപ്പാന്‍ ആന്റിജന്‍ ടെസ്റ്റിലേക്കു മാറുന്നു, രോഗസാന്നിധ്യം അതിവേഗം തിരിച്ചറിയാം

13 MAY 2020 06:17 AM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് വ്യാപനം നിയന്ത്രണവിധേയമാണെന്ന് ആദ്യം പ്രഖ്യാപിച്ച രാജ്യങ്ങളിലൊന്നാണ് ജപ്പാനെങ്കിലും കോവിഡ് രോഗികളുടെ വര്‍ധന ആരോഗ്യസംവിധാനത്തെ കാര്യമായി ബാധിക്കുമോയെന്ന ആശങ്കയിലാണ് ഇപ്പോള്‍ ജപ്പാന്‍. ജപ്പാനില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 15,000 കടന്നതോടെ രോഗസാന്നിധ്യം അതിവേഗം തിരിച്ചറിയാനുള്ള ആന്റിജന്‍ ടെസ്റ്റിലേക്കു മാറുകയാണ് ജപ്പാന്‍.

രാജ്യത്തെ ആദ്യ ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ജപ്പാന്‍ ബുധനാഴ്ച അംഗീകാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജപ്പാനിലെ രോഗപരിശോധനാ ലാബ് പരീക്ഷണ സേവനദാതാക്കളായ മിറാക്ക ഹോള്‍ഡിങ്‌സിന്റെ കീഴിലുള്ള ഫുജിറെബയോ ആണ് തദ്ദേശീയമായ വികസിപ്പിച്ച ആന്റിജന്‍ കിറ്റുകള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം തേടിയത്. ആഴ്ചയില്‍ 4,00,000 ആന്റിജന്‍ ടെസ്റ്റ് നടത്താനാണ് നീക്കം. ഇതിലൂടെ 15 മിനിറ്റിനുള്ളില്‍ തന്നെ നിരവധി പേരുടെ ഫലമറിയാനാകുമെന്നും പ്രതിരോധ നടപടികള്‍ ത്വരിതപ്പെടുത്താന്‍ സഹായിക്കുമെന്നുമാണു വിലയിരുത്തല്‍.

വൈറസിന്റെ ജനിതക സാന്നിധ്യം നേരിട്ടു തിരിച്ചറിയുന്നതിനാല്‍ കുറ്റമറ്റ രീതിയില്‍ രോഗനിര്‍ണയം നടത്താന്‍ സഹായിക്കുന്ന ആര്‍ടി- പിസിആര്‍ (റിവേഴ്‌സ ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമെറേസ് ചെയിന്‍ റിയാക്ഷന്‍) പരിശോധനയാണ് കോവിഡ് രോഗനിര്‍ണയത്തിന് ലോകമെമ്പാടും ഉപയോഗിക്കുന്നത്. എന്നാല്‍ ഫലമറിയാന്‍ മണിക്കൂറുകള്‍ വേണമെന്നുള്ളതും ചെലവ് വളരെ കൂടുതലാണ് എന്നുള്ളതുമാണ് പോരായ്മ. അതേസമയം, വൈറസുകളിലോ വൈറസുകള്‍ക്കുള്ളിലോ ഉള്ള പ്രത്യേക പ്രോട്ടീന്‍ സാന്നിധ്യം തിരിച്ചറിയുകയാണ് ആന്റിജന്‍ ടെസ്റ്റില്‍ നടത്തുന്നത്. മൂക്കിലെ സ്രവപരിശോധനയാണ് ഇതിനായി ഉപയോഗിക്കുന്നത്.

കൃത്യത ഉറപ്പില്ലാത്ത റാപിഡ് ടെസ്റ്റുകളാണ് നിലവിലുള്ളതെന്നതിനാല്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ താരമ്യേന കൃത്യത ഉറപ്പാക്കാവുന്ന ആന്റിജന്‍ ടെസ്റ്റ് വ്യാപകമായി ഉപയോഗിക്കാന്‍ ആരംഭിച്ചിരുന്നു. പ്രാഥമികതലത്തില്‍ അതിവേഗം രോഗികളെ കണ്ടെത്തി തുടര്‍ പരിശോധനയില്‍ പിസിആര്‍ ടെസ്റ്റിലൂടെ വിവരങ്ങള്‍ ഉറപ്പാക്കി മുന്നേറാനാണ് ജപ്പാന്‍ ശ്രമിക്കുന്നത്. വൈറസിന്റെ ജനിതക സാന്നിധ്യം കണ്ടെത്തുകയെന്നതിനെക്കാള്‍ രോഗബാധയുടെ പ്രാഥമിക ലക്ഷണങ്ങളാണ് സ്രവ പരിശോധനയിലൂടെ ആന്റിജന്‍ ടെസ്റ്റില്‍ കണ്ടെത്തുക.

കോവിഡിനെതിരെയുള്ള ജപ്പാന്റെ പോരാട്ടത്തില്‍ അതിവേഗത്തില്‍ ഫലം കണ്ടെത്തുന്ന ആന്റിജന്‍ ടെസ്റ്റുകള്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. രോഗികളുടെ ക്രമാതീതമായ വര്‍ധന ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാനാകാത്ത വിധമാകുന്നതായി ഡോക്ടര്‍മാര്‍ പരാതി ഉന്നയിച്ചിരുന്നു. ഇതര രോഗങ്ങള്‍ക്ക് ചികിത്സ തേടുന്ന രോഗികള്‍ക്കു പോലും ചികിത്സ നല്‍കാനാകുന്നില്ല. ആദ്യം രോഗം ഭേദമാകുന്ന ലക്ഷണം കാണിക്കുന്നുണ്ടെങ്കിലും രൂക്ഷമാകുന്നവരുടെ എണ്ണം കൂടുകയാണെന്നാണ് ആരോഗ്യപ്രവര്‍ത്തകരും പറയുന്നത്.

ജപ്പാന്‍ കോവിഡ് ബാധ കൈകാര്യം ചെയ്തത് തെറ്റായ രീതിയിലാണെന്ന വിമര്‍ശനം ഇതിനിടെ ഉയര്‍ന്നിരുന്നു. ഏപ്രില്‍ ആറിനാണ് ജപ്പാനില്‍ കോവിഡ് വ്യാപനത്തിനെതിരെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. 15,847 പേര്‍ക്കാണ് ജപ്പാനില്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. 633 പേര്‍ മരിച്ചു. 8,293 പേര്‍ക്കു രോഗം ഭേദമായി. നിലവില്‍ ദിവസം 12,000 പരിശോധനാ ഫലനിര്‍ണയം നടത്താനുള്ള സംവിധാനം മാത്രമാണുള്ളത്. ഈ സാഹചര്യത്തിലാണ് ആന്റിജന്‍ ടെസ്റ്റ് വ്യാപകമായി ഉപയോഗിക്കാനുള്ള നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (5 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (5 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (6 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (6 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (8 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (8 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (8 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (8 hours ago)

Malayali Vartha Recommends