ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരെ യു.എസ് നാടുകടത്തുന്നു
യു.എസില്‍ തടവിലുള്ള ഇന്ത്യക്കാരായ 1793 അനധികൃത കുടിയേറ്റക്കാരില്‍ ആദ്യ സംഘമായ 161 പേര് ചൊവ്വാഴ്ച നാട്ടിലെത്തും. മെക്സികോ അതിര്‍ത്തി വഴി യു.എസിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമത്തിനിടെ പിടിയിലായ ഇവരെ പ്രത്യേക വിമാനത്തില്‍ പഞ്ചാബിലെ അമൃത്സറിലേക്ക് കൊണ്ടുവരും. ഹരിയാന (76 പേര്), പഞ്ചാബ് (56) സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും. കേരളം, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, തെലങ്കാന, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമുണ്ട്.
യു.എസിലെ 95 ജയിലുകളില്‍ കഴിയുന്ന അനധികൃത കുടിയേറ്റക്കാരില്‍ ഭൂരിപക്ഷവും ഉത്തരേന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്. 2018ല്‍ 611 ഇന്ത്യക്കാരെ യു.എസ് നാടുകടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 1616 ആയി. ഈ വര്‍ഷം നാടുകടത്തപ്പെടുന്ന ആദ്യ സംഘത്തില്‍ മൂന്നു സ്ത്രീകളുമുണ്ട്.
https://www.facebook.com/Malayalivartha