ഓസ്ട്രേലിയയില്‍ ഇന്റര്‍നെറ്റിന് റെക്കോര്‍ഡ് വേഗം
ഒപ്റ്റിക്കല്‍ ഫൈബറില്‍ സെക്കന്‍ഡില്‍ 44.2 ടെറാബിറ്റ്സ് (44.2 ലക്ഷം കോടി ബിറ്റ്സ്) ഇന്റര്‍നെറ്റ് വേഗം കൈവരിച്ചതായി ഓസ്ട്രേലിയന്‍ ഗവേഷകര്‍ അവകാശപ്പെട്ടു.
ഇപ്പോള്‍ ലഭ്യമായ ഇന്റര്‍നെറ്റ് വേഗത്തിന്റെ ലക്ഷക്കണക്കിനു മടങ്ങാണിത്.
ഈ വേഗംകൊണ്ട് 1000 എച്ച്ഡി സിനിമകള്‍ ഒറ്റ സെക്കന്‍ഡില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്നു ഗവേഷകര്‍ പറയുന്നു.
ഓസ്ട്രേലിയയിലെ സ്വിന്‍ബേണ്‍, മൊണാഷ്, ആര്‍എംഐടി സര്‍വകലാശാലകളിലെ ഗവേഷകരാണു കണ്ടുപിടിത്തത്തിനു പിന്നില്‍.
ഒപ്റ്റിക്കല്‍ ഫൈബറില്‍ മൈക്രോ കോംബ് എന്ന സംവിധാനം ഏര്‍പ്പെടുത്തിയാണ് ഈ നേട്ടം സാധിച്ചത്.
മെല്‍ബണ്‍ നഗരത്തില്‍ 76.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേബിളിലായിരുന്നു പരീക്ഷണം.
https://www.facebook.com/Malayalivartha