Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്


റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിൻറെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും... തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്, ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന്


സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം


ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ ... തിരുവാഭരണം ചാർത്തി ദീപാരാധന, ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും


അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി

ഇത് ചൈനയ്ക്കായി കാലം കാത്തുവച്ച മറുപടി... ചൈനയിലെ സ്വയംഭരണ പ്രദേശമായി സ്വയം എടുത്തുകാട്ടുന്ന ഹോങ്കോങ്ങിനെ ആ പദവിയില്‍ ഇനി കാണുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

28 MAY 2020 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമേനി വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ ഇറാനിൽ 26 കാരനെ തൂക്കിലേറ്റാൻ ഒരുങ്ങുന്നു; എർഫാൻ സോൾട്ടാനിയുടെ ആദ്യ വധശിക്ഷ

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25% യുഎസ് തീരുവ ചുമത്തി ട്രംപ്; ഇന്ത്യയെ എങ്ങനെ ബാധിക്കും?

പശ്ചിമേഷ്യ ആളിക്കത്തുന്നു.., ഇതിനകം 500 ലധികം പേർ കൊല്ലപ്പെടുകയും സംഘർഷങ്ങൾ രൂക്ഷമാവുകയും ചെയ്തു..രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സൈനികരെയും ഇസ്രായേലിനെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ..

ഖമനേയിയെ വധിക്കും !! ട്രംപിന്റെ അന്ത്യ ശാസനം ... റെസ പഹ്‌ലവി ഇറാനിലേക്ക്? ഇറാൻ കത്തുന്നു; ഇനി വേറെ ലവൽ ഞങ്ങൾക്ക് രാജഭരണം മതി !!

ലാന്റിങിനിടെ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ വിമാനം പൈലറ്റ് സമയോചിതമായി റണ്‍വേ തൊടാതെ തിരിച്ചുപറത്തി

ഹോങ്കോങ് കാരണം ചൈനയ്ക്ക് ഇങ്ങനൊരു പണി വരുമെന്ന് സ്വപ്നത്തില്‍ പോലും ജിങ്പിങ് വിചാരിച്ചു കാണില്ല .തായ്വേര് വെട്ടുന്നമാതിരി ഊക്കനൊരു വെട്ടാണ് യു എസ് സെക്രട്ടറിയും ട്രംപിന്റെ വിശ്വസ്തന്‍ കൂടിയ മൈക്ക് പോംപിയോ ജിങ് പിംഗ് ഭരണകൂടത്തിന് നല്‍കിയത് .ട്രംപ് ആഗ്രഹിച്ചതുപോലൊരു മുന്നേറ്റം സങ്കല്‍പ്പിച്ചതിലും ഭംഗിയായി പോംപിയോ നടത്തിക്കാണിച്ചു .ഇതാവണം സ്റ്റേറ്റ് സെക്രട്ടറി എന്ന് ഉറക്കെ പറയാന്‍ കഴിയുന്ന നിമിഷം .ഹോങ്കോങ് എന്ന ഈ സ്വതന്ത്ര ഭരണപ്രദേശം ബ്രിട്ടന്‍ ചൈനയ്ക്കു നല്‍കുമ്പോള്‍ ഉണ്ടായിരുന്ന വ്യവസ്ഥിതികളെല്ലാം തന്നെ കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു ഭരിച്ചുമുടുപ്പിക്കാന്‍ ശ്രമിച്ചത് .

ചൈനീസ് പട്ടാളം എന്നൊക്കെ കാലുകുത്തിയിട്ടുണ്ടോ അന്നൊക്കെ സംഘട്ടനങ്ങള്‍ നടക്കുക പതിവായിരുന്നു .ജിങ് പിങ്ങിന്റെ ചുമടുതാങ്ങിയായ കാരി ലാം എന്ന വനിതാ ഭരണാധികരിയെ വെറുക്കാത്ത മനുഷ്യര്‍ ഹോങ്കോങ്ങില്‍ വിരളമാണ് .ഒടുവില്‍ അമേരിക്ക നേരിട്ടിടപെടുന്ന അവസ്ഥ വരെ എത്തിയപ്പോഴും അവിടെ യാതൊരു പ്രശ്‌നവുമില്ലെന്നും പൂര്‍ണ്ണ ഭരണസ്വാതന്ത്ര്യവുമുള്ള സ്വതന്ത്ര ഭരണപ്രദേശമാണ് ഹോങ്കോങ് എന്നുമുള്ള പതിവ് വാചകക്കസര്‍ത്തു നടത്തികൊണ്ടേ ഇരുന്നു ഒടുവില്‍ ഹോങ്കോങിലെ ലക്ഷക്കണക്കിന് വരുന്ന പ്രക്ഷോഭകര്‍ക്കോഭരണതലത്തില്‍ അഴിച്ചുപണി വേണമെന്ന് വാദിക്കുന്നവരോ സ്വപ്നം പോലും കാണാന്‍ കഴിയാത്ത തരത്തിലുള്ള പൂട്ടാണ് ഇട്ടിരിക്കുന്നത് .

ചൈനയിലെ സ്വയംഭരണ പ്രദേശമായി സ്വയം എടുത്തുകാട്ടുന്ന ഹോങ്കോങ്ങിനെ ആ പദവിയില്‍ ഇനി കാണുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കിയത് അടവുനയത്തിന്റെ ഭാഗമായി തന്നെയാണ് . തീരുമാനം ഹോങ്കോങ്ങിന്റെ പ്രത്യേക പദവിയുടെ നഷ്ടത്തിനും അതുവഴി യുഎസുമായുള്ള വ്യാപാരത്തിലെ കുറവിനും കാരണമാകും. ശതകോടികളുടെ വ്യാപാര ഇടപാടില്‍ കുറവുണ്ടാകുന്നതോടെ രാജ്യാന്തര സാമ്പത്തിക ഹബ് എന്ന വിശേഷണം ഹോങ്കോങ്ങിന് നഷ്ടപ്പെടും എന്നതാണു കാത്തിരിക്കുന്ന വലിയ പ്രത്യാഘാതം. ചൈനയുടെ സ്വാര്‍ത്ഥ താല്പര്യങ്ങളെ തച്ചുടക്കാന്‍ തന്നെയാണ് യു എസ്സ് ശ്രമിക്കുന്നത് .അതിനായി സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് വരികയാണ് സെക്രട്ടറി മൈക്ക് പോംപിയോ .കോവിഡ് വ്യാപനം ഉണ്ടായതിന്റെ പ്രധാന കാരണക്കാര്‍ ചൈനയാണെന്നു നേരത്തെ അദ്ദേഹം ആരോപിച്ചിരുന്നു .

രോഗവ്യാപനം ഉണ്ടാകുമെന്നറിഞ്ഞിട്ടും അവര്‍ സത്യം മറച്ചു വയ്ക്കുകയായിരുന്നു എന്നും അതിനാല്‍ തന്നെ അവര്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്ന തരത്തില്‍ അദ്ദേഹം നടത്തിയ പ്രസ്താവനയെ ചൈന വിമര്‍ശിച്ചു കൊണ്ട് രംഗത്തുവന്നിരുന്നു .ചൈനയില്‍ സ്വന്തന്ത്രധികാരമുള്ള പ്രദേശമായ ഹോങ്കോങ്ങിലെ മനുഷ്യത്വ രഹിത പ്രവര്‍ത്തനങ്ങളെ മുന്‍പും യു എസ് എതിര്‍ത്തിട്ടുണ്ടെങ്കിലും വ്യാപാരയുദ്ധം ജയിക്കാനുള്ള ആയുധമാക്കി അവര്‍ക്ക് മാറ്റാന്‍ സാധിച്ചത് എപ്പോഴാണെന്ന് വ്യക്തമാകുന്ന നടപടിയാണ് മൈക്ക് പോംപിയോ എടുത്തിട്ടുള്ളത് .ഹോങ്കോങ്ങുമായി വ്യപാരം നടത്തുന്നതില്‍ വന്‍ ഇടിവുണ്ടായതിനു പിന്നാലെയാണ് ഹോങ്കോങ് സ്വാതന്ത്രഭരണമുള്ള പ്രദേശമാണെന്നു കരുതാന്‍ കഴിയുന്നില്ല എന്നതിനാല്‍ തന്നെ അവര്‍ക്കു നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ പിന്‍വലിക്കുകയാണെന്നു അദ്ദേഹം പറഞ്ഞത് .ചൈനയ്‌ക്കെതിരായ പോരാട്ടത്തില്‍ ഹോങ്കോങ്ങിനെ കരുവാക്കി യുഎസിന്റെ നിര്‍ണായക നീക്കം വന്നതോട് കൂടി ചൈനയ്ക്കും അത് തിരിച്ചടിയായി മാറും എന്നതില്‍ സംശയമില്ല .

'ചൈനയിലെ സ്വയംഭരണാധികാര പ്രദേശങ്ങള്‍ വിലയിരുത്തുന്നതിനും മറ്റുമായി ഹോങ്കോങ് പോളിസി ആക്ട് പഠിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. സമീപ കാലങ്ങളിലെ സംഭവവികാസങ്ങളെക്കുറിച്ച് ശ്രദ്ധാപൂര്‍വം പഠിച്ച ശേഷം, ഹോങ്കോങ് തുടര്‍ന്ന് പ്രത്യേക സ്വയംഭരണ പദവി അര്‍ഹിക്കുന്നില്ലെന്ന് ഇന്ന് കോണ്‍ഗ്രസിനു റിപ്പോര്‍ട്ട് നല്‍കി. ചൈനയില്‍ നിന്ന് ഉയര്‍ന്ന സ്വയംഭരണാധികാരം ഹോങ്കോങ് പുലര്‍ത്തുന്നുണ്ടെന്ന് ന്യായമായി ചിന്തിക്കുന്ന ഒരാള്‍ക്കും വാദിക്കാനാവില്ല എന്നാണ് മൈക്ക് പോംപിയോ അഭിപ്രായപ്പെട്ടത് . ഹോങ്കോങ്ങിനായി വിവാദമായ ദേശീയ സുരക്ഷാ നിയമം ബെയ്ജിങ് അവതരിപ്പിച്ചതിനെ തുടര്‍ന്നാണു യുഎസിന്റെ തീരുമാനം.


ഹോങ്കോങ്ങില്‍ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിക്കാനുള്ള ചൈനയുടെ ശ്രമത്തെ തുടര്‍ന്ന്, ഈ ആഴ്ച ചൈനയ്ക്കെതിരെ നടപടിയെടുക്കാന്‍ തയാറെടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഹോങ്കോങ്ങില്‍ ജനാധിപത്യവും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിനു ജനങ്ങള്‍ നടത്തി വരുന്ന സമരത്തിനു തീവ്രത കുറയാത്ത സാഹചര്യത്തില്‍ പുതിയ ദേശസുരക്ഷാ നിയമത്തിനു രൂപം കൊടുക്കാന്‍ ചൈന തീരുമാനിച്ചിരുന്നു. ഹോങ്കോങ്ങിലെ സ്ഥിതിഗതികള്‍ ഇനിയും നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലേക്കും സമാനമായ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ ഇടയാകുമെന്ന് ചൈന ഭയപ്പെടുന്നുണ്ടായിരുന്നു .എന്നാല്‍ അമേരിക്കയുടെ ഈ നീക്കം അവര്‍ പ്രവചിച്ചിരുന്നില്ല എന്ന് തന്നെ പറയേണ്ടി വരും .വരും ദിവസങ്ങളില്‍ ഇരു രാജ്യങ്ങളും പുതിയ യുദ്ധമുറകള്‍ പയറ്റുമെന്നത് ഇതിലൂടെ വ്യക്തമായിരിക്കുകയാണ് .വരും ദിവസങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യങ്ങള്‍ മുറുകാനിടയുണ്ട് എന്ന് തന്നെ മനസ്സിലാക്കാന്‍ കഴിയും

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപണിയിൽ കനത്ത ഇടിവ്....  (24 minutes ago)

ഫോം 6, ​ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള ഫോം 7 ​എ​ന്നി​വ ഓ​ൺ​ലൈ​നാ​യി  (32 minutes ago)

മൂന്നാർ മേഖലയിൽ പടയപ്പയുടെ ആക്രമണം തുടരുന്നു...  (46 minutes ago)

സ്വർണവിലയിൽ വർദ്ധനവ്  (52 minutes ago)

രാഹുൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ഭാഗമല്ല; നിയമം അതിന്റെ വഴിക്ക് പോകട്ടെ; പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പിൽ  (1 hour ago)

52 ദിവസമായി ജയിലിലാണ് ഇനിയെങ്കിലും കോടതി തന്നോട് കരുണ കാണിക്കണം....കോടതിയുടെ കാലുപിടിച്ച് പത്മകുമാർ..!വഴങ്ങാതെ കോടതി  (1 hour ago)

സങ്കടമടക്കാനാവാതെ... കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു  (1 hour ago)

52 ദിവസമായി സാറേ... ജസ്റ്റിസ് ബദറുദ്ദീന്റെ കാലുപിടിച്ച് പത്മകുമാർ..!രാവണ തല പിടിച്ച് ഉരച്ച് കോടതി..!SIT-യെ പിരിച്ച് വിടും..!  (1 hour ago)

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം... മൂന്നു മരണം  (1 hour ago)

ചൊവ്വാഴ്ച മുതൽ ടോൾ പിരിക്കില്ല  (1 hour ago)

ഗുരുതരമായി പൊള്ളലേറ്റ എ.എസ്.ഐ ചികിത്സയിലിരിക്കെ മരിച്ചു  (2 hours ago)

ഷാഫിക്ക് റീത്ത് വയ്ക്കാൻ ഇറങ്ങി ചോദിച്ചവിനിട്ട് പൊട്ടിച്ച് MP..! രാഹുലിന് ജാമ്യം കിട്ടാൻ ഈ 5 കാരണങ്ങൾ..! കോടതിയിൽ  (2 hours ago)

റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണനയിൽ  (2 hours ago)

ആദ്യത്തെ തൂക്കിക്കൊല്ലൽ  (2 hours ago)

ബന്ധങ്ങളെ വഷളാക്കും  (2 hours ago)

Malayali Vartha Recommends