ചൈനീസ് പൂട്ട് പൊളിച്ച് ആ വമ്പനിങ്ങിറങ്ങി; മെയ്ക് ഇന്‍ ഇന്ത്യാ ഉദ്യമത്തിനു ശക്തി ശക്തികൂട്ടുന്നതിന്റെ ഭാഗമായി ആപ്പിള്‍ തങ്ങളുടെ പുതിയ ഐഫോണ്‍ എസ്ഇ ഇന്ത്യയില്‍ ഒരുമിച്ചു കൂട്ടിയെടുക്കാനുളള ശ്രമത്തിലാണെന്ന് റിപ്പോർട്ട്

മെയ്ക് ഇന്‍ ഇന്ത്യാ ഉദ്യമത്തിനു ശക്തി ശക്തികൂട്ടുന്നതിന്റെ ഭാഗമായി ആപ്പിള്‍ തങ്ങളുടെ പുതിയ ഐഫോണ്‍ എസ്ഇ ഇന്ത്യയില്‍ ഒരുമിച്ചു കൂട്ടിയെടുക്കാനുളള ശ്രമത്തിലാണെന്ന് വാര്‍ത്തകള്‍. ആപ്പിളിന് ഘടകഭാഗങ്ങള്‍ നല്‍കുന്ന ഒരു കമ്പനിയോട് അവ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഷിപ്പു ചെയ്യുന്ന കാര്യം ചര്‍ച്ചചെയ്തു കഴിഞ്ഞുവെന്നാണ് പറയുന്നത്. ഇതോടെ ആപ്പിളിനായി ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്ന ഫോക്സ്‌കോണ്‍ തുടങ്ങിയ കരാര്‍ കമ്പനികള്‍ക്കും ഘടകഭാഗങ്ങള്‍ ലഭിക്കും.
അങ്ങനെ വരുമ്പോള്‍ ഇപ്പോള്‍ നല്‍കുന്ന ഉയര്‍ന്ന ഇറക്കുമതി ചുങ്കം നല്‍കേണ്ടിവരില്ല. അങ്ങനെ സ്വാഭാവികമായും വില കുറയുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ പുതിയ ഐഫോണ്‍ എസ്ഇയുടെ കുറഞ്ഞ മോഡലിന്റെ എംആര്‍പി 42,500 രൂപയാണെന്നാണ് പറയുന്നത്. ഐഫോണ്‍ 2020 ഇങ്ങനെ നിര്‍മിച്ചാല്‍ എത്ര വില കുറയുമെന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ ഇകൊമേഴ്സ് സംരംഭമായ ആമസോണ്‍ പശ്ചിമ ബംഗാളില്‍ മദ്യവിതരണം നടത്താനുള്ള അനുമതി നേടിയെടുത്തെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. സംസ്ഥാന ബെവറെജസ് കോര്‍പറേഷനാണ് ആമസോണിന് മദ്യവിതരണത്തിനുള്ള അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയത്.
ആലിബാബയുടെ ഉടമസ്ഥതയിലുള്ള ബിഗ്ബാസ്‌കറ്റിനും മദ്യവിതരണത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഒമ്പതു കോടി ജനങ്ങളുള്ള ബംഗാള്‍ ആമസോണിനെ ധാരണാപത്രത്തില്‍ ഒപ്പിടാന്‍ ക്ഷണിച്ചു എന്നു പറയുന്നു. ഇന്ത്യയിലെ മദ്യവിപണിയുടെ മൂല്യം 27.2 ബില്ല്യന്‍ ഡോളറാണെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ രണ്ടു വിതരണ കമ്പനികളായ സ്വിഗിയും സൊമാറ്റോയും ചില നഗരങ്ങളില്‍ മദ്യമെത്തിച്ചു നല്‍കല്‍ തുടങ്ങിക്കഴിഞ്ഞല്ലോ. ഓരോ സംസ്ഥാനത്തിനും അതിന്റെ മദ്യനയമുള്ളതിനാല്‍ ഏതെല്ലാം സംസ്ഥാനങ്ങള്‍ ആമസോണിനെ പോലെയുള്ള കമ്പനികള്‍ക്ക് മദ്യവില്‍പ്പന നല്‍കുമെന്നറിയില്ല.
മികച്ച ഹാന്‍ഡ്സെറ്റുകള്‍ ഇറക്കി വണ്‍പ്ലസ് പോലെയുള്ള കമ്പനികള്‍ സ്മാര്‍ട് ഫോണ്‍ പ്രേമികളുടെ മനം കവരുകയായിരുന്നു. അത്യുജ്വല സ്മാര്‍ട് ഫോണുകള്‍ വില കുറച്ചും ഉണ്ടാക്കാമെന്നു കാണിച്ചു തന്ന ലോകത്തെ ആദ്യ കമ്പനകളിലൊന്നായിരുന്നു വണ്‍പ്ലസ്. എന്നാല്‍, വര്‍ഷാവര്‍ഷം വണ്‍പ്ലസും വില കൂട്ടിക്കൊണ്ടിരുന്നു. ഇപ്പോള്‍ മികച്ച വണ്‍പ്ലസ് ഫോണുകള്‍ക്ക് 50,000 രൂപയ്ക്കു മുകളിലാണു വില. തക്കം നോക്കി, ആപ്പിള്‍ ഐഫോണ്‍ എസ്ഇ വില കുറച്ച് ഇറക്കി. ഇത് നല്ലൊരു ശതമാനം ബ്രാന്‍ഡ് ബോധമുള്ള സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളെയും ആകര്‍ഷിക്കുമെന്നു കണ്ടതോടെ വണ്‍പ്ലസ് തങ്ങളുടെ വിലകുറഞ്ഞ മോഡലുമായി എത്തുകയാണ്- വണ്‍പ്ലസ് സെഡ്. വില ഏകദേശം 23,000- 25.000 രൂപ റെയ്ഞ്ചില്‍ ആയിരിക്കുമെന്നു പറയുന്നു.
വണ്‍പ്ലസ് സെഡ് പല മോഡലുകള്‍ക്കും വന്‍ തലവേദന തന്നെ സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഫോണിന്, 90 ഹെട്സ് റിഫ്രഷ് റെയ്റ്റുള്ള 6.4-ഇഞ്ച് സ്‌ക്രീന്‍ ആയിരിക്കാം. സ്നാപ്ഡ്രാഗണ്‍ 765 ജി ചിപ്പ് ആയിരിക്കും പ്രോസസര്‍ എന്നും, 4,000 എംഎഎച് ബാറ്ററി ഉണ്ടാകാമെന്നും പറയുന്നു. തുടക്ക മോഡലിന്റെ വില 299 ഡോളറായിരിക്കാമെന്നാണ് പറയുന്നത്. ഇന്ത്യയില്‍ 25,000 രൂപയില്‍ കുടുതലായേക്കില്ലെന്നും വാദമുണ്ട്. 299 ഡോളറിന് മറ്റൊരു പ്രത്യേകതയുണ്ട്- ലോകത്തെ ഞെട്ടിച്ച വണ്‍പ്ലസ് വണ്‍ ഇറങ്ങിയത് ആ വിലയ്ക്കാണ്. അക്കാലത്തെ ഫ്ളാഗ്ഷിപ് ഫോണുകളിലുള്ള ഫീച്ചറുകളും അതിലേറേയും നല്‍കിയാണ് വണ്‍പ്ലസ് വണ്‍ എത്തിയത്.
https://www.facebook.com/Malayalivartha