300 ഭീകരതലകള്‍ ഉടന്‍ വീഴും; പാക്കിസ്ഥാനെയും ചൈനയേയും ഒരു പോലെ തീര്‍ക്കാന്‍ സൈന്യം രണ്ടുവഴിക്കും നീക്കങ്ങള്‍ കടുപ്പിച്ചു കഴിഞ്ഞു

കശ്മീരില്‍ സുരക്ഷാ സേന രണ്ടും കല്‍പിച്ചാണ്. പ്രദേശത്ത് ഭീകര ആക്രമണം നിര്‍ത്താതെ തുടരുകയാണ് സൈന്യം. കാരണം ഇനിയും സൈന്യത്തിന് നിലപാട് കടുപ്പിച്ച് മുന്നോട്ട് പോയേ മതിയാകൂ. മൂന്നോളം ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളില്‍ നമുക്ക് കേള്‍ക്കാം ആ 300 ഭീകരരുടെ തല വീണു കശ്മീരിലെന്ന്. ഏതായാലും ഇന്ത്യന്‍ സേന നിലപാട് കടുപ്പിച്ചതോടെ അതിര്‍ത്തിയില്‍ നിര്‍ണായകമായ നീക്കങ്ങള്‍ക്കായി ഉറ്റുനോക്കുകയാണ് ഇന്ത്യാക്കാര്‍.
പാക്കിസ്ഥാനെയും ചൈനയേയും ഒരു പോലെ തീര്‍ക്കാന്‍ സൈന്യം രണ്ടുവഴിക്കും നീക്കങ്ങള്‍ കടുപ്പിച്ചു കഴിഞ്ഞു. നിയന്ത്രണ രേഖ ലംഘിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് അത്തരമൊരു പ്രതികരണം ചൈനയ്ക്കു പുതിയ അനുഭവമാണ്. പാക്കിസ്ഥാന്‍ ആ അനുഭവം നേരില്‍കാണുകയാണ്. നിയന്ത്രണ രേഖയില്‍ നമുക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതിനാല്‍ നാം കൂടുതല്‍ പട്രോളിങ്ങ് നടത്തും, അതിനാല്‍ കൂടുതല്‍ വെല്ലുവിളികളെ നേരിടേണ്ടിവരും, കൂടുതല്‍ ഏറ്റുമുട്ടലുകള്‍ നടത്തേണ്ടിയും വരും. ഏതാനും വര്‍ഷങ്ങളായി കിഴക്കന്‍ ലഡാക്കിലെ ചില തന്ത്രപ്രധാന മേഖലകളില്‍ ഇടയ്ക്കിടയ്ക്ക് സൈന്യങ്ങള്‍ മുഖാമുഖം വന്നിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിനാല്‍ കൂടുതല്‍ പട്രോളിങ്ങ് നടത്തിയതിന്റെ നേരിട്ടുള്ള ഫലമായിരുന്നു അത്.
അത് ദൗര്‍ബ്ബല്യമല്ല. ബന്ധം വഷളാകുന്നതുകൊണ്ടുമല്ല. നിരീക്ഷിക്കാനും കണ്ടുപിടിക്കാനും ചൈനയുടെ'- പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പട്രോളിങ്ങിനോട് പ്രതികരിക്കാനും ഇന്ത്യയുടെ കരസേനയ്ക്ക് കൂടുതല്‍ കരുത്തു ലഭിച്ചുവെന്നതിന്റെ സൂചനയാണ്. അടിസ്ഥാന സൗകര്യം മെച്ചെപ്പെട്ടുവരുമ്പോള്‍ ഈ സാധ്യതയും വര്‍ദ്ധിക്കും. ചൈനയുമായുള്ള ഇന്ത്യയുടെ ഇടപെടലിന് നീണ്ട ചരിത്രമുണ്ട്.
2014ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതോടെ നയങ്ങളിലെ തളര്‍ച്ച മാറി. പതിറ്റാണ്ടുകള്‍ പിന്തുടര്‍ന്നിരുന്ന, ചൈനാ അനുകൂലമായ നയം മാറ്റി. റോഡുകളും പാലങ്ങളും അതിവേഗം നിര്‍മ്മിച്ച് അതിര്‍ത്തി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകള്‍ നികത്തി.
പല തലങ്ങളില്‍ മോദി ചൈനയെ വെല്ലുവിളിച്ചു. ധോക്ലാമിലെ കൈയേറ്റം തടഞ്ഞു, ആര്‍സിഇപി കരാര്‍ തടഞ്ഞു. ചൈനയുടെ സ്വപ്നപദ്ധതിയായ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയെ എതിര്‍ത്തു. തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളുടെ വേഗത്തിലുള്ള നിര്‍മ്മാണം 2014ല്‍ മോദി സര്‍ക്കാര്‍ വന്നതോടെയാണ് തുടങ്ങിയത്. നിയന്ത്രണ രേഖയില്‍ നിന്ന് നൂറു കി.മി വരെ ആകാശ ദൂരമുള്ള സ്ഥലങ്ങളില്‍ റോഡ് ശൃംഖല സൃഷ്ടിക്കാന്‍ 2014 ജൂലൈയില്‍ മോദി സര്‍ക്കാര്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന് അനുമതി നല്‍കി. ഇവ പണിയാന്‍ കേന്ദ്രത്തിന്റെ അനുമതിയും ഉദ്യോഗസ്ഥ തലത്തിലുള്ള നടപടികളും വേണമെന്ന വ്യവസ്ഥ മോദി സര്‍ക്കാര്‍ എടുത്തു കളഞ്ഞു. ഈ ഇളവ് അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ബാധകമാക്കി. ബോര്‍ഡര്‍ ഔട്ട് പോസ്റ്റുകള്‍, ഫ്‌ളഡ് ലൈറ്റുകള്‍, വേലി നിര്‍മ്മാണം എന്നിവയ്ക്കും, ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്ര അര്‍ദ്ധ സൈനിക സംഘടനകള്‍ നിര്‍വ്വഹിക്കുന്ന നിര്‍മ്മാണങ്ങള്‍ക്കും ഈ ഇളവ് ലഭ്യമാക്കി.
https://www.facebook.com/Malayalivartha