നമ്മുടെ ഓരോരുത്തരുടെയും വീടുകള്‍ ചൈനയുടെ കൊച്ചുകൊച്ചു വിപണികളാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ?

നമ്മുടെ ഓരോരുത്തരുടെയും വീടുകള്‍ ചൈനയുടെ കൊച്ചുകൊച്ചു വിപണികളാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? വീട്ടിലേക്ക് കയറുമ്പോള്‍കാണുന്ന ചവിട്ടി മുതല്‍ സോഫയിലും കിടക്കയിലും ഭക്ഷണം പാകംചെയ്യുന്ന പാത്രത്തിലും അതിനുപയോഗിക്കുന്ന സാമഗ്രികളിലുംവരെ ചൈനീസ് സാന്നിധ്യമുണ്ട്.
ചൈനീസ് ക്ലേ പാത്രങ്ങള്‍, ചീനച്ചട്ടി, നോണ്‍സ്റ്റിക് പാത്രങ്ങള്‍, കിച്ചണ്‍ ടൗവല്‍, വെജിറ്റബിള്‍ ഗ്രേറ്റര്‍ ആന്‍ഡ് കട്ടര്‍, കട്ടിങ് ബോര്‍ഡ്, കത്തി, മാനുവല്‍ ജ്യൂസര്‍, എഗ് ബോയിലര്‍, മഗ്, തവി, ചപ്പാത്തി മേക്കര്‍, ബ്രഡ് ടോസ്റ്റര്‍ ഇലക്ട്രോണിക്, ടെലിവിഷന്‍, സ്പീക്കര്‍, ലാപ്‌ടോപ്പ് അല്ലെങ്കില്‍ പി.സി., ക്ലോക്ക്, മൊബൈല്‍ ഫോണ്‍, ഇയര്‍ഫോണ്‍, ഹെഡ്‌സെറ്റ്, മൊബൈല്‍ സ്റ്റാന്‍ഡ്, മൊബൈല്‍ ഫോണ്‍ ഹോള്‍ഡര്‍, ബ്ലൂടൂത്ത് സ്പീക്കര്‍, ടേബിള്‍ ലാമ്പ്, പോര്‍ട്ടബിള്‍ ഫാന്‍, പവര്‍ ബാങ്ക്, യു.എസ്.ബി. കേബിള്‍, വെബ് കാം, സ്മാര്‍ട്ട് വാച്ച്, ലാപ്‌ടോപ്പുകളുടെയും മൊബൈല്‍ ഫോണുകളുടെയും ബാറ്ററി, റിമോട്ട്, ഐപാഡ്, ടാബ്ലെറ്റ്, ഇലക്ട്രിക് കെറ്റില്‍, വാഷിങ് മെഷീന്‍, എ.സി. അനുബന്ധ ഘടകങ്ങള്‍, ഫ്രിഡ്ജ്, മൈക്രേവേവ് ഓവന്‍. വാച്ച്, റബ്ബര്‍ ചെരിപ്പ്, സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രിന്റഡ് ടീഷര്‍ട്ട്, ഇലാസ്റ്റിക് ജീന്‍സ് ബട്ടന്‍, ലേഡീസ്-ജെന്റ്‌സ് ബാഗുകള്‍, ഷൂസ്, നെയ്ല്‍ ആര്‍ട്ട് സ്റ്റാമ്പര്‍, കളിപ്പാട്ടങ്ങള്‍, മുടിയിലും കൈയിലും ധരിക്കുന്ന ബാന്‍ഡുകള്‍, ക്ലിപ്പുകള്‍, ഹെയര്‍പിന്‍, കുട്ടികളുടെ ഹെയര്‍ മെറ്റീരിയലുകള്‍, കണ്ണട ഫ്രെയിം, ബേബി ബാത്ത് ടബ്ബ്, കൊതുകിനെ കൊല്ലുന്ന ബാറ്റ്
ചില ചൈനിസ് ആപ്പുകള്‍
പേപ്പര്‍ അധിഷ്ഠിത ഉത്പന്നങ്ങള്‍ക്ക് വില വര്‍ധനയ്ക്ക് വഴി ഒരുങ്ങുന്നു. പേപ്പറിന്റെ ഇറക്കുമതിത്തീരുവ ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. പേപ്പര്‍ ഇറക്കുമതിയില്‍ അധികവും ചൈനയില്‍ നിന്ന്. ഇന്തോ- ചൈന സംഘര്‍ഷത്തില്‍ ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ ഒരുങ്ങുന്ന ഉത്പന്നങ്ങളുടെ പട്ടികയില്‍ പേപ്പറും. ചൈനയില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്ന പേപ്പറുകളുടെ ഇറക്കുമതിത്തീരുവ ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പ്രിന്റിങ് മേഖലയെ കൊവിഡ് പ്രതിസന്ധി സാരമായി ബാധിച്ചിരുന്നു. പേപ്പര്‍ റീലുകളുടെ കുറവ് മൂലം മിക്ക പ്രിന്റിങ് പ്രസുകളുടെയും പ്രവര്‍ത്തനം പ്രതിസന്ധിയില്‍ ആയിരുന്നു. ഏപ്രിലില്‍പേപ്പര്‍ ഇറക്കുമതി30 ശതമാനം ഇടിഞ്ഞിരുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങളെ ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. രാസ വസ്തുക്കള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്റ്റീല്‍ എന്നിവയുടെ ഇറക്കുമതിയെയും സംഘര്‍ഷം ബാധിച്ചേക്കും. ഈ ഉത്പന്നങ്ങള്‍ക്കും തീരുവ ഉയര്‍ത്തും എന്നാണ് സൂചന. 2020 സാമ്പത്തിക വര്‍ഷത്തോടെ ചൈനയുമായുള്ള വ്യാപാര കമ്മി കുറയ്ക്കുകയാണ് ലക്ഷ്യം. ഇന്ത്യ- ചൈന സംഘഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നുള്ള പേപ്പര്‍ ഇറക്കുമതിയ്ക്കുള്‍പ്പെടെ ഇനി ചെലവേറും. അത്യാവശ്യ സാധനങ്ങള്‍ക്ക് ഒഴികെ എല്ലാത്തിനും തീരുവ ഉയര്‍ത്താനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. ഇന്ത്യ ചൈന സംഘര്‍ഷത്തിനു മുമ്പ് തന്നെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഫലമായി കളിപ്പാട്ടങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതിത്തീരുവ ഉയര്‍ത്തിയിരുന്നു. ഇതിന് ആര്‍സിഇപി വ്യാപാര കരാറില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി കൂടുതല്‍ നിരീക്ഷിച്ച് കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ഉയര്‍ത്തും.
ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനികശക്തി താരതമ്യപ്പെടുത്തുമ്പോള്‍ ചൈന അല്‍പം പിന്നില്‍ നില്‍ക്കുന്നത് നാവികസേനയുടെ കാര്യത്തിലാണ്. എന്നാല്‍ അതു മറികടക്കാനായി 5 രാജ്യങ്ങളില്‍ അവര്‍ തുറമുഖങ്ങള്‍ വാടകയ്ക്ക് എടുക്കുകയും വികസിപ്പിക്കുകയുമാണ്. ഒപ്പം മ്യാന്‍മറില്‍ നിന്ന് വാങ്ങിയ കോകോ ദ്വീപുകളില്‍ വലിയൊരു വിമാനത്താവളം പണിയുകയും വ്യോമനിരീക്ഷണ കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിനും മലാക്ക കടലിടുക്കിനും സമീപം സ്ഥിതി ചെയ്യുന്ന കോകോ ദ്വീപുകളിലെ ഈ പുതിയ താവളം ചൈനയ്ക്കു യുദ്ധതന്ത്രപരമായി 2 കാര്യങ്ങളില്‍ മുന്‍തൂക്കം നല്‍കുന്നു. 1 ഇവിടെനിന്നു നിരീക്ഷിച്ചാല്‍ ആന്‍ഡമാനില്‍ ഇന്ത്യയുടെ വ്യോമ, നാവികതാവളങ്ങളിലെ നീക്കങ്ങള്‍ മനസ്സിലാക്കാം. 2ചൈനയുടെ എണ്ണ 90 ശതമാനവും കൊണ്ടുവരുന്നതു മലാക്ക കടലിടുക്കിലൂടെയാണ്. അവിടെ കപ്പലുകളുടെ നീക്കവും നിരീക്ഷിക്കാം. ബ്രിട്ടിഷുകാര്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം ഇന്ത്യയ്ക്കു കൈമാറിയപ്പോള്‍ കോകോ ദ്വീപുകളെ സ്വന്തമായി നിലനിര്‍ത്താന്‍ ആഗ്രഹിച്ചതാണ്. അന്ന് ഇന്ത്യ ഈ ദ്വീപുകള്‍ക്ക് അവകാശവാദം ഉന്നയിച്ചില്ല. പ്രായോഗിക ബുദ്ധിമുട്ടുകള്‍ കരുതി ബ്രിട്ടിഷുകാര്‍ ഇവ വേണ്ടെന്നു വച്ചു. മ്യാന്‍മറിനു കൈമാറുകയും ചെയ്തു. 1992 വരെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കടന്നിരുന്ന ദ്വീപുകള്‍ ചൈന പാട്ടത്തിന് എടുത്തതാണെന്നും അതല്ല വിലയ്ക്കു വാങ്ങിയതാണെന്നും രണ്ടു പക്ഷമുണ്ട്. ഇവിടെ 50 മീറ്റര്‍ ഉയരമുള്ള നിരീക്ഷണ നിലയവും 1000 മീറ്ററുള്ള റണ്‍വേയും 1994ല്‍ ചൈന പണിഞ്ഞു. എന്നാല്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ റണ്‍വേയുടെ നീളം 2500 മീറ്ററാക്കിയതോടെ വലിയ യുദ്ധവിമാനങ്ങള്‍ക്കും ഇറങ്ങാം. വ്യോമനിരീക്ഷണ ടവര്‍ ഉയര്‍ത്തി. റഡാര്‍ സംവിധാനം ഉള്‍പ്പെടെയുണ്ട്. ആന്‍ഡമാനില്‍ ഇന്ത്യയുടെ താവളത്തില്‍നിന്ന് മിസൈല്‍ വിക്ഷേപിച്ചാല്‍ ആ നിമിഷം അതു ചൈനയ്ക്കു മനസ്സിലാക്കാം. ഗ്രേറ്റ് കോകോ ദ്വീപുകളിലാണു വിമാനത്താവളം. ലിറ്റില്‍ കോകോ ദ്വീപിലാണു വ്യോമ ടവര്‍.
ശ്രീലങ്കയിലെ ഹമ്പന്തോഡ തുറമുഖം 99 വര്‍ഷത്തേക്ക് ചൈന എടുത്തിരിക്കയാണ്. പാക്കിസ്ഥാനിലെ ഗ്വാദാര്‍ തുറമുഖം ചൈനയാണു വികസിപ്പിക്കുന്നത്. ബംഗ്ലദേശിലെ ചിറ്റഗോങ്, മ്യാന്‍മറിലെ ക്യാവൂപ്യാവ് എന്നീ തുറമുഖങ്ങളും ചൈനയാണു കൈകാര്യം ചെയ്യുന്നത്. മാലി ദ്വീപിലെ ഫൈദൂ ഫിനോദൂ ദ്വീപ് ചൈന പാട്ടത്തിനെടുത്ത് തുറമുഖവും വിമാനത്താവളവും പണിഞ്ഞു കഴിഞ്ഞു.
പിത്തോര്‍ഗഡ് ഇന്ത്യന്‍ അതിര്‍ത്തിയിലെ കാലാപാനി, ലിപുലേഖ്, ലിംബിയാധുര പ്രദേശങ്ങള്‍ തങ്ങളുടേതെന്ന് അവകാശപ്പെട്ട് നേപ്പാള്‍ അവരുടെ എഫ്എം റേഡിയോ ചാനലുകളില്‍ പ്രക്ഷേപണം നടത്തി. ഇന്ത്യയുടെ അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളും നേപ്പാളി എഫ്എം റേഡിയോയില്‍ പാട്ടു കേള്‍ക്കാറുണ്ട്. പാട്ടുകള്‍ക്കിടയിലാണ് ഇന്ത്യാവിരുദ്ധ പ്രചാരണം.
അന്താരാഷ്ട്ര യോഗ ദിനത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാതെ ചൈന. നാമമാത്രമായ പരിപാടികള്‍ മാത്രമാണ് യോഗ ദിനത്തോട് അനുബന്ധിച്ച് ചൈനയില്‍ നടന്നത്. കൊറോണ, ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ യോഗ ദിനത്തിന് ചൈന വലിയ പ്രധാന്യം നല്‍കാതിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗയ്ക്ക് വലിയ പ്രധാന്യം നല്‍കുന്ന രാജ്യമാണ് ചൈന. വലിയ ആഘോഷ പരിപാടികളാണ് യോഗ ദിനത്തിനോട് അനുബന്ധിച്ച് ചൈനയില്‍ സാധാരണയായി സംഘടിപ്പിക്കാറ്. എന്നാല്‍ മുന്‍വര്‍ഷങ്ങളിലും വ്യത്യസ്തമായിരുന്നു ഈ വര്‍ഷത്തെ യോഗാ ദിനമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ചൈനയിലെ ഇന്ത്യന്‍ ഹൗസില്‍ മാത്രമാണ് യോഗ ദിനത്തോട് അനുബന്ധിച്ച് പ്രധാന്യമുള്ള പരിപാടികള്‍ സംഘടിപ്പിച്ചതെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ വിക്രം മിസ്രി പറഞ്ഞു. ഇന്ത്യന്‍ , വിദേശ നയതന്ത്രജ്ഞരും അവരുടെ കുടുംബാംഗങ്ങളും ഇന്ത്യന്‍ ഹൗസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു.
ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. യോഗ ദിനത്തില്‍ ഇതിലും വലിയ പരിപാടികള്‍ സംഘടിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ ചൈനയില്‍ വീണ്ടും കൊറോണ വ്യാപനം ആരംഭിച്ചതോടെ പരിപാടികള്‍ ചെറുതാക്കാന്‍ തീരുമാനിക്കുകയായിരുന്നു. യോഗ ദിനത്തിന്റെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഇന്ത്യയിലെ സുഹൃത്തുക്കള്‍ക്ക് വലിയ അതിശയമായെന്നും മിസ്രി വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിന്റെ തന്നെ പല മന്ത്രാലയങ്ങളും ചൈനീസ് കമ്പനികള്‍ക്ക് കരാര്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാറിന്റെ ഇപ്പോഴുള്ള തീരുമാനം ഭാവിയില്‍ ചൈനീസ് കമ്പനികളെ കരാറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കുക എന്നതാണ്. ആഗോള കരാറുകള്‍ വരുമ്പോള്‍ ഇങ്ങനെ വിലക്കാന്‍ കഴിയുമോ എന്ന നിയമവശങ്ങള്‍ പഠിക്കാന്‍ കേന്ദ്രനിയമ മന്ത്രാലയത്തോട് കേന്ദ്രം ആവശ്യപ്പെട്ടു കഴിഞ്ഞിരിക്കുകയുമാണ്. ഇ കൊമേഴ്സ് കമ്പനികള്‍ വില്‍ക്കുന്ന എല്ലാ സാധനങ്ങളും ഇന്ത്യയില്‍ നിര്‍മിച്ചതാണെന്നു രേഖപ്പെടുത്തണം എന്നും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഇതു ചെയ്യാത്തവര്‍ക്ക് പിഴ ചുമത്തുന്ന വ്യവസ്ഥ കൊണ്ടുവരാനും കേന്ദ്രം തയ്യാറെടുക്കുകയാണ്.
എന്നാല്‍ ലോകവ്യാപാര സംഘടനയുടെ നിയമങ്ങള്‍ പ്രകാരം ഇന്ത്യക്ക് ഏകപക്ഷീയമായി ചൈനയുടെ എല്ലാ സാധനങ്ങളെയും തടയാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മറ്റൊന്ന് വിലക്ക് കേന്ദ്രം ഏര്‍പ്പെടുത്തിയാലും ചൈനക്ക് ആസിയാന്‍ രാഷ്ട്രങ്ങള്‍ വഴി സാധനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാനാകും. ആസിയാന്‍ രാഷ്ട്രങ്ങളുമായി ഇന്ത്യക്ക് സ്വതന്ത്രവ്യാപാരമാണുള്ളത് എന്നതിനാലാണത്.
ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ക്ക് പുറമെ ചൈന സംബന്ധമായ മറ്റ് പല തീരുമാനങ്ങളിലേക്കും കേന്ദ്രം കടന്നിരിക്കുകയാണ്. ചൈനീസ് ഉത്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിക്കുന്നതും ഇന്ത്യന്‍ ഉത്പന്നങ്ങളില്‍ ആത്മനിര്‍ഭര്‍ ചിഹ്നം ഉപയോഗിക്കാന്‍ പോവുന്നതുമെല്ലാം കേന്ദ്രത്തിന്റെ പുതിയ നീക്കങ്ങളില്‍ പെടും. ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി കുറക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം തന്നെ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. ഇതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ രാജ്യത്തിനകത്ത് തന്നെ നിര്‍മിച്ചതാണെന്ന് അറിയിക്കാന്‍ ആത്മനിര്‍ഭര്‍ ചിഹ്നം സാധനങ്ങളില്‍ പതിപ്പിക്കണമെന്ന നിയമഭേദഗതി കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കേന്ദ്രമെന്ന വാദങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് വേണ്ടി പരസ്യം ചെയ്യരുതെന്ന് സിനിമാ കായിക താരങ്ങളോട് വ്യാപാരി സംഘടനകള്‍ അഭ്യര്‍ത്ഥിക്കുന്നുമുണ്ട്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 300 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്രം എടുത്തുവെന്നാണ് അറിയാന്‍ കഴിയുന്നത്. സര്‍ക്കാര്‍ കരാറുകളില്‍ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. ചൈനീസ് കമ്പനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കാന്‍ കഴിഞ്ഞ ദിവസം റയില്‍വേ തീരുമാനിച്ചത് കേന്ദ്രത്തിന്റെ അതിവേഗനീക്കത്തെ വെളിപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ഇന്ത്യ ഇപ്പോള്‍ കൈകൊണ്ടുപോരുന്ന നടപടികള്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെത്തന്നെയാണ് താറുമാറാക്കുകയെന്ന വിമര്‍ശനങ്ങള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ചൈനയുടെ മൊത്തം കയറ്റുമതിയുടെ 2ശതമാനം മാത്രമാണ് ഇന്ത്യയിലേക്ക് അയക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ കയറ്റുമതിയുടെ 8 ശതമാനവും ചൈനയിലേക്കാണ്. ഇന്ത്യ ചൈനയിലേക്ക് കയറ്റി അയക്കുന്നത് 1675 കോടി ഡോളര്‍ വിലവരുന്ന സാധനങ്ങളാണ്. ഇന്ത്യയുടെ സാമ്പത്തികരംഗത്ത് വലിയ രീതിയില്‍ മുതല്‍ക്കൂട്ടാവുന്ന കയറ്റുമതിയെ ബാധിക്കുന്ന രീതിയിലുള്ള നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ താറുമാറാക്കുമെന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍.
മാത്രവുമല്ല ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. ഇന്ത്യക്ക് ചൈനയുമായി 11 ശതമാനത്തിലധികം വ്യാപാരപങ്കാളിത്തം ആവശ്യമാണെങ്കില്‍ ചൈന 10 ശതമാനം വ്യാപാരപങ്കാളിത്തം മാത്രമേ ഇന്ത്യയുമായി ആവശ്യപ്പെടുന്നുള്ളൂ. 2003നും 2020 നും ഇടക്ക് 225 ചൈനീസ് കമ്പനികളാണ് ഇന്ത്യയില്‍ പുതിയ നിക്ഷേപകരായി എത്തിയത്. ഓരോ വര്‍ഷവും എട്ട് ലക്ഷത്തോളം ഇന്ത്യക്കാരാണ് ചൈന സന്ദര്‍ശിക്കുന്നത്. അതേസമയം വര്‍ഷത്തില്‍ 2.5 ലക്ഷം ചൈനക്കാര്‍ മാത്രമാണ് ഇന്ത്യയില്‍ എത്തുന്നത്. ഇതെല്ലാം വ്യക്തമാക്കുന്നത് ബോയ്ക്കോട്ട് ചൈന നയം ചൈനയേക്കാള്‍ ബാധിക്കുക ഇന്ത്യയെയാരിക്കും എന്ന യഥാര്‍ത്ഥ്യം തന്നെയാണ്.
വിലക്കുറവ് കൊണ്ടും എളുപ്പത്തില്‍ ലഭ്യമാവുന്നതിനാലും ചൈനീസ് ഉല്‍പ്പന്നങ്ങളെ തിരഞ്ഞെടുക്കുന്ന ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ചും ബോയ്ക്കോട്ട് ചൈന വലിയ ആശങ്കകള്‍ സൃഷ്ടിക്കുമെന്ന ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങളേക്കാള്‍ വില കുറവാണെന്ന ഘടകമാണ് ആളുകളെ ആകര്‍ഷിച്ചുപോരുന്നത്. ഉദാഹരണത്തിന് കൊറിയയില്‍ നിര്‍മിച്ച സാംസങ്ങ് ഫോണിനെയും തായ്വാനില്‍ നിന്നുള്ള എച്ച്.ടി.സിയെയും ജപ്പാന്റെ സോണിയെയും അപേക്ഷിച്ച് വില കുറവായിരിക്കും ചൈനീസ് നിര്‍മിതമായ ഒരു ഓപ്പോ ഫോണിനെന്ന ഭാഷ്യം പലരും ഉയര്‍ത്തുന്നുണ്ട്. ഇത്തരത്തില്‍ നിരവധി ചൈനീസ് ഉല്‍പ്പന്നങ്ങളെ ആശ്രയിച്ച് കഴിയുന്ന ഇന്ത്യന്‍ ജനതക്ക് ബോയ്ക്കോട്ട് ചൈന നയം ഗ്രഹിക്കില്ലെന്നാണ് സാമ്പത്തികവിദഗ്ദരും അഭിപ്രായപ്പെടുന്നത്. കളിക്കോപ്പുകള്‍, ഗൃഹോപകരണങ്ങള്‍, വളം, മൊബൈലുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, എന്നിങ്ങനെ ഇന്ത്യയില്‍ പ്രാദേശിക നിര്‍മാതാക്കളുമായി മത്സരിച്ചാണ് ചൈനീസ് സാധനങ്ങള്‍ എത്തുന്നത്.
ന്യൂഡല്‍ഹി അതിര്‍ത്തിമുന്നണിയില്‍ സൈനികര്‍ ഉപയോഗിക്കുന്ന രക്ഷാകവചങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത് ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃതവസ്തുക്കള്‍. ചൈനീസ് സാമഗ്രികള്‍ ഉപയോഗിക്കുന്ന എസ്എംപിപി ലിമിറ്റഡ് എന്ന കമ്പനിയില്‍നിന്ന് 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വാങ്ങാന്‍ 2017ലാണ് കേന്ദ്രം കരാര്‍ നല്‍കിയത്. 639 കോടിയുടേതാണ് കരാര്‍. ചൈനീസ് സാമഗ്രി ഇറക്കുമതി ചെയ്യുന്നതിന് നിരോധനമില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ്സിങ് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം ഇറക്കുമതികള്‍ പുനഃപരിശോധിക്കണമെന്ന് നിതി ആയോഗ് അംഗവും ഡിആര്‍ഡിഒ(ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍) മുന്‍ മേധാവിയുമായ വി കെ സാരസ്വത് ആവശ്യപ്പെട്ടു. ജീവന്‍രക്ഷാ കവചങ്ങള്‍ നിര്‍മിക്കാന്‍ ചൈനയില്‍നിന്ന് സാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നതിനെത...
ധ20:31, 6/22/2020പ അരവൗറൗ: ഇന്ത്യയെപ്പോലെ ചൈനയുടെ കടന്നുകയറ്റത്തെ പിടിച്ചുകെട്ടാന്‍ തന്നെയാണ് ജപ്പാന്റെയും തീരുമാനം. ചൈനയെ ലക്ഷ്യമിട്ട് മിസൈലുകള്‍ വിന്യസിക്കുന്നതിനോടൊപ്പം സൈന്യത്തിന്റെ എണ്ണവും വ്യോമ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജപ്പാന്‍ വര്‍ധിപ്പിച്ചിതായാണ് റിപ്പോര്‍ട്ട്. ചൈനയുടെ പ്രകോപനം കണക്കിലെടുത്ത് ജൂണ്‍ അവസാനത്തോടെ പാട്രിയോട്പിഎസി 3 എംഎസ്ഇ പ്രതിരോധ മിസൈല്‍ സംവിധാനം നാലു സൈനിക താവളങ്ങളിലായി വിന്യസിക്കുമെന്ന് ജപ്പാന്‍ അറിയിച്ചു. ഏത് ഹിറ്റ്ടുകില്‍ മിസൈലുകളെയും പ്രതിരോധിക്കാന്‍ ശക്തിയുള്ളവയാണ് പിഎസി 3 എംഎസ്ഇ എന്നാണ് യുഎസ്, ജപ്പാന്‍ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. നിലവില്‍ ജപ്പാനില്‍ വിന്യസിച്ചിരിക്കുന്ന പാട്രിയോട്പിഎസി 3 മിസൈലുകള്‍ക്ക് 70 കിലോമീറ്റര്‍ വരെ പ്രഹരശേഷിയാണ് ഉള്ളത്. ഇത് കൂടുതല്‍ നൂതനമാക്കി 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ പാകത്തിനാണ്പിഎസി 3എംഎസ്ഇ രൂപകല്‍പന ചെയ്തിരിക്കുന്നത്. നവീകരിച്ച പിഎസി 3 എംഎസ്ഇ അതിന്റെ ഫയര്‍പവര്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ഉയരവും പ്രകടനവും മെച്ചപ്പെടുത്തി. ചൈനയും ജപ്പാനും തമ്മിലുള്ള പോരിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ജപ്പാനില്‍ സെന്‍കാകുസ് എന്നും ചൈനയില്‍ ഡയോയസ് എന്നും അറിയപ്പെടുന്ന ജനവാസമില്ലാത്ത ദ്വീപാണ് ഇതിനു കാരണം. ദ്വീപിനു മേല്‍ ഇരുരാജ്യങ്ങളും അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ 1972 മുതല്‍ ഇവ ജപ്പാന്റെ അധീനതയിലാണ്. ടോക്കിയോയ്ക്ക് െതക്കു പടിഞ്ഞാറായി 1200 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ പാറ ശൃംഖലകള്‍ക്കു മേല്‍ നൂറോളം വര്‍ഷമായി നിലനില്‍ക്കുന്ന തര്‍ക്കം ഇരു രാജ്യങ്ങളിലും പുകയുകയാണ്.
അതിര്‍ത്തിയില്‍ സ്ഥാനം ഉറപ്പിക്കാനായി തിങ്കളാഴ്ച രാത്രി കിഴക്കന്‍ ലഡാക്കില്‍ ഉരുത്തിരിഞ്ഞ സംഘര്‍ഷം ചൈന ജപ്പാനിലേക്കും വ്യാപിപ്പിക്കുമോ എന്നാണു ലോകം ഉറ്റുനോക്കുന്നത്. എന്നാല്‍ സെന്‍കാകുസ്/ ഡയോയസിനു മേലുള്ള സംഘര്‍ഷം ചൈന യുഎസ് സൈനിക ഏറ്റുമുട്ടല്‍ വരെ എത്തിയേക്കാം. കാരണം ജപ്പാനുമായി യുഎസ് ഒരു സംയുക്ത പ്രതിരോധ ഉടമ്പടി ഒപ്പുവച്ചിട്ടുണ്ട്. ഏതെങ്കിലും വിദേശ രാജ്യം ജപ്പാന്‍ പ്രദേശങ്ങളെ ആക്രമിക്കാന്‍ എത്തിയാല്‍ യുഎസ് അതിനു പ്രതിരോധം തീര്‍ക്കുമെന്നതാണു കരാര്‍.
ടേബിള്‍ ടെന്നീസ് പന്തുകള്‍, ഷട്ടില്‍കോക്കുകള്‍, ബാഡ്മിന്റണ്‍, ടെന്നീസ് റാക്കറ്റുകള്‍, റെസലിങ് മാറ്റുകള്‍, ജാവലിന്‍, ഹൈജമ്പ് ബാറുകള്‍, ബോക്‌സിങ് ഹെഡ്ഗാര്‍ഡുകള്‍, മൗണ്ടന്‍ ക്ലൈംബിങ് ആക്‌സസറീസ്, ജിം ഉപകരണങ്ങള്‍, സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കായിക ഉപകരണങ്ങളുടെ പട്ടിക നീളുന്നു. എന്നാല്‍ ഇപ്പോള്‍, ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യയില്‍ ചൈനയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. ചൈനീസ് ഉല്‍പന്നങ്ങളും ഉപകരണങ്ങളും ആപ്പുകളുമൊക്കെ ഇന്ത്യയില്‍ വിലക്കണമെന്നാണ് പൊതുവേയുള്ള ആവശ്യം. ഇത് ഇന്ത്യയിലെ കായിക താരങ്ങളെ കൂടുതല്‍ സങ്കീര്‍ണതയിലാക്കിയിരിക്കുകയാണ്. കാരണം, 2018-2019 ലെ വാണിജ്യ വകുപ്പിന്റെ ഡാറ്റ പ്രകാരം ഇന്ത്യയുടെ കായിക ഉപകരണ ഇറക്കുമതിയുടെ പകുതിയിലധികം ചൈനയില്‍ നിന്നുള്ളതാണ്. റാക്കറ്റുകളെയും ടേബിളുകളെയും സംബന്ധിച്ചിടത്തോളം ഇന്ത്യ സ്വാശ്രയമാണെന്ന് ടേബിള്‍ ടെന്നീസ് താരം സത്യന്‍ ജ്ഞാനശേഖരന്‍ പറയുന്നു, എന്നാല്‍ പന്തുകള്‍ നിര്‍മ്മിക്കുന്നതില്‍ ചൈന ഒരു കുത്തക പോലെ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് പുറമെ എല്ലാ ലോക ടൂര്‍ പരിപാടികള്‍ക്കും ഷാങ്ഹായ് ഡബിള്‍ ഹാപ്പിനെസ് (ഡിഎച്ച്എസ്) പന്തുകള്‍ വിതരണം ചെയ്യുന്നതായി അദ്ദേഹം പറയുന്നു. ''എല്ലാ ഇന്ത്യന്‍ കളിക്കാരും ഒരേ സെറ്റ് പന്തുകളിലാണ് പരിശീലനം നടത്തുന്നത്. മറ്റ് തലങ്ങളില്‍, വ്യത്യസ്ത ബ്രാന്‍ഡ് നാമങ്ങളുള്ള പന്തുകള്‍ നിങ്ങള്‍ക്ക് കാണാം. നിങ്ങള്‍ സ്റ്റിഗ (സ്വീഡന്‍) അല്ലെങ്കില്‍ സ്റ്റാഗ് (ഇന്ത്യ) എന്നിവയില്‍ നിന്ന് ഒരു സെറ്റ് വാങ്ങിയാലും അത് ചൈനയിലാണ് നിര്‍മ്മിക്കുന്നത്,'' ജ്ഞാനശേഖരന്‍ പറയുന്നു.
മറ്റ് ധാരാളം ബ്രാന്‍ഡുകള്‍ക്കും സമാനമായ അവസ്ഥയാണ്. ഇന്ത്യന്‍ ബോക്‌സര്‍മാരുടെ ജനപ്രിയ ബ്രാന്‍ഡുകളില്‍ ഒന്നാണ് ഓസ്‌ട്രേലിയയുടെ സ്റ്റിങ് എന്നും എന്നാല്‍ ഇവ നിര്‍മ്മിക്കുന്നത് ചൈനയിലാണെന്നുമാണ് ബോക്സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ജേ കൗലി പറയുന്നത്.
അതേസമയം, ആഭ്യന്തര തലത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഉപകരണങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂവെന്ന് കൗലി നിര്‍ദേശിക്കുന്നു. ബോക്‌സിങ് ഉപകരണങ്ങളുടെ ശക്തമായ നിര്‍മ്മാണ അടിത്തറ ഇന്ത്യയിലുണ്ട്. എന്നിരുന്നാലും, അവര്‍ക്ക് ഇന്ത്യയില്‍ മതിയായ ബിസിനസ്സ് ഉള്ളതിനാല്‍, അവര്‍ രാജ്യാന്തര ഫെഡറേഷന്റെ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയിലൂടെ കടന്നുപോയിട്ടില്ല. അതിനാല്‍ എലൈറ്റ് പരിശീലന കേന്ദ്രങ്ങള്‍ക്കും മികച്ച ബോക്‌സര്‍മാര്‍ക്കും നാം ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യണം, ''അദ്ദേഹം പറയുന്നു.
2018-19 ലെ കണക്കു പ്രകാരം ഏകദേശം 3 കോടി രൂപയുടെ ബോക്സിങ് ഉപകരണങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇതില്‍ ചൈനയില്‍ നിന്ന് ഉറക്കുമതി ചെയ്തത് 1.38 കോടി രൂപയ്ക്കാണ്.
ഉല്‍പ്പാദന കേന്ദ്രമായ ജലന്ധറിലെ സ്പോര്‍ട്സ് ആന്‍ഡ് ടോയ്സ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷനിലെ അംഗമായ പ്രാന്‍ നാഥ് ചദ്ദ പറയുന്നു, ചൈനീസ് നിര്‍മ്മാതാക്കള്‍ ''മാറ്റുകളും മറ്റ് സംരക്ഷണ ഉപകരണങ്ങളും പോലുള്ള കായിക വസ്തുക്കളുടെ പ്രധാന കയറ്റുമതിക്കാരാണ്.'' സ്പോര്‍ട്സ് വിപണികള്‍ വലിയോതോതില്‍ തന്നെ ചൈനയെ ആശ്രയിക്കുന്നത് കൊണ്ട് പറയുന്നപോലെ അത്ര എളുപ്പമാകില്ല ചൈനീസ് ഉല്‍പന്നങ്ങളും ഉപകരണങ്ങളും വിലക്കാനുള്ള തീരുമാനം.
https://www.facebook.com/Malayalivartha