ഹജ് തീര്‍ഥാടനം: ഈ വര്‍ഷം 65 വയസ്സില്‍ താഴെയുള്ളവര്‍ക്കു മാത്രം അനുമതി

സൗദി അറേബ്യയില്‍ താമസിക്കുന്ന, കോവിഡ് രോഗമില്ലാത്ത 65 വയസ്സിനു താഴെയുള്ളവരെ മാത്രമാകും ഈ വര്‍ഷത്തെ ഹജ് തീര്‍ഥാടനത്തിനു പരിഗണിക്കുക.
10,000 പേരായി എണ്ണം പരിമിതപ്പെടുത്തുന്നത് അകലം പാലിക്കേണ്ടതിനാലാണെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയും ഹജ്-ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബന്‍തനും അറിയിച്ചു.
അപേക്ഷകര്‍ക്കും വൊളന്റിയര്‍മാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാണ്. തീര്‍ഥാടകര്‍ക്കായി പ്രത്യേക ആശുപത്രിയും അത്യാഹിത വിഭാഗവും പ്രവര്‍ത്തിക്കും.
ഹജ്ജിനു ശേഷം 14 ദിവസം ക്വാറന്റീനില്‍ കഴിയണം. സൗദിയിലുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും അപേക്ഷിക്കാം.
https://www.facebook.com/Malayalivartha