ഇന്ത്യന്‍ കുടുംബത്തിലെ മൂന്ന് അംഗങ്ങളെ അമേരിക്കയില്‍ വീട്ടിലെ നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അമേരിക്കയില്‍ ന്യുജേഴ്സിയിലെ ഈസ്റ്റ് ബേണ്‍സ്വികില്‍ താമസിച്ചിരുന്ന ഇന്ത്യന്‍ കുടുംബത്തിലെ മൂന്നു പേര്‍ വീട്ടിലെ നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചു.
ഭാരത് പട്ടേല്‍ (60), മരുമകള്‍ നിഷ പട്ടേല്‍ (33), നിഷയുടെ എട്ടു വയസ്സുള്ള മകള്‍ എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ട് 4.20-ഓടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിലവിളി ശബ്ദം കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസിനെ വിവരം അറിയിച്ചു.തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇവരെ കുളത്തില്‍ നിന്നും പുറത്തെടുത്ത് കൃത്രിമ ശ്വസനം അടക്കമുള്ള പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു.
കുടുംബം 20 ദിവസം മുന്‍പ് മാത്രമാണ് ഇവിടേക്ക് താമസത്തിന് എത്തിയതെന്ന് അയല്‍ക്കാര്‍ പറയുന്നു.
https://www.facebook.com/Malayalivartha