അതിര്‍ത്തിയിലെ ഏറ്റുമുട്ടലിന് പിന്നാലെ ഇന്ത്യക്കെതിരെ സൈബര്‍ ആക്രമണവുമായി ചൈന

അതിര്‍ത്തിയിലെ ഏറ്റുമുട്ടലിന് പിന്നാലെ ഇന്ത്യക്കെതിരെ സൈബര്‍ ആക്രമണവുമായി ചൈന. അഞ്ച് ദിവസത്തിനുള്ളില്‍ ഇന്ത്യക്കെതിരെ 40,000 സൈബര്‍ ആക്രമണങ്ങള്‍ക്ക് ചൈന ശ്രമിച്ചതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.
ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും മഹാരാഷ്ട്ര സൈബര്‍ ടീം മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം തുടര്‍ച്ചയായി ചൈനയില്‍ നിന്നുള്ള സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടതായി
സൈബര്‍ വിഭാഗത്തിലെ സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ യശസ്വി യാദവ് പറഞ്ഞു. ഇത് സംബന്ധിച്ച വിവരങ്ങള്‍ മഹാരാഷ്ട്ര സൈബര്‍ ശേഖരിച്ചുവെന്നും അവയില്‍ മിക്കതും ചൈനയിലെ ചെംഗ്ഡു പ്രദേശത്ത് നിന്നുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ വിവരദായക വെബ്സൈറ്റുകളെയും സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട സംവിധാനങ്ങളെയും ലക്ഷ്യമിട്ടാണ് ചൈന സൈബര്‍ ആക്രമണം നടത്തുന്നത്. മധ്യ ചൈനീസ് നഗരമായ ചെംഗ്ഡുവിലാണ് ഇന്ത്യക്കെതിരായ സൈബര്‍ ആക്രമണത്തിന് പടയൊരുക്കം നടക്കുന്നത്.
ഇന്ത്യയുടെ സര്‍ക്കാര്‍ വെബ്സെറ്റുകള്‍ എടിഎം ഉള്‍പ്പെടുന്ന ബാങ്ക് സര്‍വീസുകള്‍ എന്നിവയാണ് ചൈന ലക്ഷ്യം വെയ്ക്കുന്നതെന്നാണ് വിവരം. ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ ഇന്ത്യയുടെ 20 സൈനികര്‍ വീരമൃത്യു വരിച്ചതിന് കടുത്ത തിരിച്ചടി കൊടുത്തതിന് പിന്നാലെയാണ് ഇന്ത്യക്കെതിരെയുള്ള സൈബര്‍ ആക്രമണം ചൈന ആരംഭിച്ചത്.
https://www.facebook.com/Malayalivartha