നേപ്പാളിലെ വിവിധ പ്രദേശങ്ങളിലേക്ക് ചൈന അതിര്‍ത്തി ലംഘിച്ച് കടന്ന് കയറ്റം നടത്തിയെന്ന വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ കരുതലോടെ ഇന്ത്യ

നേപ്പാളിലെ വിവിധ പ്രദേശങ്ങളിലേക്ക് ചൈന അതിര്‍ത്തി ലംഘിച്ച് കടന്ന് കയറ്റം നടത്തിയെന്ന വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ ഇന്ത്യയും കരുതലോടെയാണ് നീങ്ങുന്നത്. ഗോര്‍ഖ ജില്ലയിലെ റൂയി ഗ്രാമത്തിലാണ് ചൈന അവസാനമായി കടന്ന് കയറിയത് എന്നാണ് നേപ്പാളില്‍ നിന്ന് പുറത്ത് വരുന്ന വിവരങ്ങള്‍.
നിലവില്‍ ചൈനയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലായ ഗ്രാമത്തിലെ 72 കുടുംബങ്ങള്‍ കടുത്ത ആശങ്കയിലാണ്,മറ്റ് രാജ്യങ്ങളുടെ കാര്യത്തില്‍ ഇടപെടില്ലെന്ന് ചൈന ആവര്‍ത്തിക്കുമ്പോഴാണ് അവര്‍ നടത്തിയ കായ്യേറ്റത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.അതേസമയം ചൈനയുടെ നടപടിക്കെതിരെ പ്രതികരിക്കാന്‍ നേപ്പാള്‍ സര്‍ക്കാരിന് കഴിയുന്നില്ല,ചൈന യോട് വിധേയത്വം പുലര്‍ത്തുന്ന നേപ്പാള്‍ ഭരണകൂടം ഇതിനെതിരെ പ്രതികരിക്കുന്നതുമില്ല,
നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി ഇന്ത്യാ വിരുദ്ധ നീക്കവുമായി മുന്നോട്ട് പോകുന്നതിനിടെയിലാണ് ചൈനയുടെ ഭാഗത്ത് നിന്ന് അതിര്‍ത്തി ലംഘനം ഉണ്ടായിരിക്കുന്നത്. അതേസമയം നേപ്പാളിലെ നിലവിലെ ഭരണകൂടത്തെ ക്കാള്‍ ജനങ്ങളെ വിസ്വസത്തിലെടുത്ത് മുന്നോട്ട് പോകുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നത്.
ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം പുറത്തിറക്കിയതിനോട് രൂക്ഷമായി പ്രതികരിച്ച ഇന്ത്യ നേപ്പാളിലെ ജനങ്ങളുമായുള്ള ബന്ധം വൈകാരികമാണ്എന്ന സമീപനമാണ് സ്വീകരിച്ചത്, നേരത്തെ നേപ്പാള്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ ഇടപെടലുകള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോ(ഞഅണ)നടത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ചൈനയുടെ നിയന്ത്രണത്തിലാണ് നേപ്പാളില്‍ അധികാരത്തില്‍ ഇരിക്കുന്ന നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി സര്‍ക്കാര്‍.
അതേസമയം പുതിയ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് നേപ്പാളില്‍ ഇടപെടുക എന്നത് അനിവാര്യതയാണ്, അതുകൊണ്ട് തന്നെ ഇന്ത്യ നേപ്പാളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്.
ചൈനയുടെ അതിര്‍ത്തി ലംഘനവും കയ്യേറ്റവും നേപ്പാളിലെ ജനങ്ങളുടെ ഇടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്,
ഈ സാഹചര്യത്തില്‍ അവസരം മുതലെടുക്കുന്നതിനാണ് ഇന്ത്യയുടെ നീക്കം.ചൈനയ്‌ക്കെതിരെ വരും നാളുകളില്‍ നേപ്പാളില്‍ വലിയ പ്രതിഷേധം ഉണ്ടാകുമെന്നാണ് ഇന്ത്യയുടെ കണക്ക്കൂട്ടല്‍,എന്തായാലും സാഹചര്യം നിരീക്ഷിച്ച് ഇക്കാര്യത്തില്‍ പരസ്യനിലപാട് സ്വീകരിക്കാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.
എന്നാല്‍ ചൈനയ്ക്ക് പൂര്‍ണമായും അടിമപ്പെട്ടു കഴിയുന്ന നേപ്പാളിലെ നിലവിലെ സര്‍ക്കാര്‍ ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. അതേസമയം ഇന്ത്യാ വിരുദ്ധ നീക്കങ്ങളും പ്രചാരണങ്ങളുമായി രംഗത്തെത്തുകയും ചെയ്യുന്നു. റുവി ഗ്രാമത്തിന് പുറമെ നേപ്പാളിലെ 11 പ്രദേശങ്ങളില്‍ ചൈന കടന്നുകയറ്റം നടത്തിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. നേപ്പാളിലെ നാല് അതിര്‍ത്തി ഗ്രാമങ്ങളിലെ 36 ഹെക്ടര്‍ പ്രദേശം ഇപ്പോള്‍ ചൈനയുടെ നിയന്ത്രണത്തിലാണ്.
രണ്ടു വര്‍ഷം കൊണ്ടാണ് റുവി ഗ്രാമം ചൈന പൂര്‍ണമായും സ്വന്തം നിയന്ത്രണത്തിലാക്കിയത്. നേപ്പാളിന്റെ ഭൂപടത്തില്‍ ഉള്‍പ്പെട്ട പ്രദേശമാണിത്. എന്നാല്‍, ചൈനയുടെ കടന്നുകയറ്റത്തിന് എതിരെ ഒരു പ്രതികരണത്തിനും നേപ്പാള്‍ സര്‍ക്കാര്‍ ഇതുവരെ മുതിര്‍ന്നിട്ടില്ല. പകരം മൂന്ന് ഇന്ത്യന്‍ പ്രദേശങ്ങള്‍ നേപ്പാളിന്റെ ഭാഗമാണെന്ന അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്നു. ഇതിനു പുറമെ ഗണ്ഡക് നദിയിലെ തടയണയുടെ അറ്റകുറ്റപ്പണി നടത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കും ഇപ്പോള്‍ നേപ്പാള്‍ തടസം നില്‍ക്കുകയാണ്. മഴക്കാലത്ത് ബിഹാറില്‍ പ്രളയമുണ്ടാകുന്നത് തടയാന്‍ തടയണയുടെ അറ്റകുറ്റപ്പണി നടത്തേണ്ടത് അത്യാവശ്യമാണ്.
കോവിഡ് വ്യാപനത്തിന്റെ പേരില്‍ ലോകരാജ്യങ്ങളുടെ പഴി കേള്‍ക്കുന്ന ചൈനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നേപ്പാള്‍ ഇന്ത്യയ്ക്കെതിരെ പ്രകോപനം തുടരുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നേപ്പാള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളിലെല്ലാം ചൈനയുടെ സ്വാധീനം വ്യക്തമാണ്. ബിഹാര്‍ അതിര്‍ത്തിയില്‍ നേപ്പാള്‍ അടുത്തിടെ നടത്തിയ പ്രകോപനത്തിന് പിന്നിലും ചൈനയുടെ സ്വാധീനം തന്നെയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പരിഷ്‌കരിക്കാനുള്ള നിയമഭേദഗതി നേപ്പാള്‍ പാര്‍ലമെന്റ് അടുത്തിടെ പാസാക്കിയിരുന്നു. ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നീ ഇന്ത്യന്‍ പ്രദേശങ്ങള്‍ തങ്ങളുടേതാണെന്നാണ് നേപ്പാളിന്റെ അവകാശവാദം. എന്നാല്‍ ഇതിനെ ഇന്ത്യ ശക്തമായി എതിര്‍ക്കുകയും ചരിത്രപരമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഉള്ളതല്ല നീക്കമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് നേപ്പാളിന്റെ പല പ്രദേശങ്ങളിലും ചൈന കടന്നുകയറ്റം നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍.
https://www.facebook.com/Malayalivartha