മെക്സിക്കോയില്‍ ശക്തമായ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി

സിക്കോയില്‍ ശക്തമായ ഭൂചലനം. മെക്സിക്കോയുടെ ദക്ഷിണ മധ്യ മേഖലകളിലുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ആറുപേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഓവാക്സാക്ക സംസ്ഥാനത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക് സര്‍വേ വ്യക്തമാക്കി.
വീടുകളും കെട്ടിടങ്ങളും കുലുങ്ങുന്നതിന്റെയും ജനങ്ങള്‍ പരിഭ്രാന്തരായി ഇങ്ങി ഓടുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. റോഡുകളില്‍ വിള്ളലുകളുണ്ടാവുകയും കെട്ടിടഭാഗങ്ങള്‍ തകര്‍ന്നുവീഴുകയും ചെയ്തതായും ചില ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്
https://www.facebook.com/Malayalivartha