സൗദിയിൽ 39പ്പേർ കോവിഡ് ബാധിച്ച് മരിച്ചു

സൗദിയിൽ കോവിഡ് ബാധിച്ച് 39 പേർ കൂടി മരിച്ചു. 3139 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. 4710 പേർ കൂടി രോഗമുക്തരായതോടെ സുഖപ്പെട്ടവർ 109885. രോഗബാധിതർ 1,64,144. മരണം 1346. 380 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ യുഎഇയിൽ രോഗബാധിതർ 45683. രണ്ടു പേർ കൂടി മരിച്ചു. അതിനിടെ, 24 മണിക്കൂറിൽ 657 പേർ രോഗമുക്തി നേടി. സുഖപ്പെട്ടവർ 33703. മരണം 305.
കുവൈത്തിൽ 742 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതർ 41033. നാലു പേർ കൂടി മരിച്ചതോടെ ആകെ മരണം 334. ഇതുവരെ 32304 പേർ സുഖപ്പെട്ടു. നിലവിൽ ചികിത്സയിലുള്ള 8395 പേരിൽ 165 പേരുടെ നില ഗുരുതരം. ഖത്തറിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ്. പരിശോധനയ്ക്ക് വിധേയരാകുന്ന 100 പേരിൽ 26 പേർക്കു വീതമാണ് രോഗം കണ്ടെത്തുന്നത്.
https://www.facebook.com/Malayalivartha