രോഗം പിടിപെട്ടാൽ 24 മണിക്കൂറിനകം മരണം! 'കറുത്ത മരണത്തിന്' സാക്ഷിയായി ചൈന

കൊവിഡ് പ്രഭവ കേന്ദ്രമായ ചൈനയിൽ ഭീതി പരത്തി മറ്റൊരു രോഗം കൂടി. കൊവിഡ് രോഗം വിതച്ച വന്‍ ദുരിതത്തില്‍ നിന്നും കര കയറുന്ന ചൈനക്ക് വെല്ലുവിളിയായിരിക്കുകയാണ് മറ്റൊരു പകര്‍ച്ചാവ്യാധി. എലി വര്‍ഗത്തില്‍ പെട്ട മാമറ്റില്‍ നിന്ന് പകര്‍ന്നതെന്ന് കരുതുന്ന ബ്ളൂബോണിക് പ്ളേഗാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. റഷ്യയുടെയും മംഗോളിയയോടും അതിരിടുന്ന ചൈനയിലെ സ്വയം ഭരണപ്രദേശമായ ഇന്നര്‍ മംഗോളിയയിലാണ് ബ്ളാക് ഡെത്ത് എന്നറിയപ്പെടുന്ന ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്. നാല് പേര്‍ക്കാണ് ഇവിടെ രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇവര്‍ മാമറ്റിനെ ഭക്ഷിച്ചതിലൂടെയാകാം രോഗം വന്നതെന്നാണ് കരുതുന്നത്. 27 വയസുള്ള യുവാവിനും അദ്ദേഹത്തിന്റെ സഹോദരനായ 17 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും രണ്ട് വ്യത്യസ്ത ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരുന്നു.
വടക്കൻ ചൈനയിലെ ബായനോറിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ ഇവിടങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ശനിയാഴ്ചയാണ് ബയനൂരിലെ ആശുപത്രിയിൽ ബ്യൂബോണിക് റിപ്പോർട്ട് ചെയ്തത്. 2020 അവസാനം വരെ മുന്നറിയിപ്പ് കാലയളവ് തുടരുമെന്ന് പ്രാദേശിക ആരോഗ്യ വകുപ്പ് അറിയിച്ചു.പടിഞ്ഞാറൻ മംഗോളിയയിലെ ഖോവ്ഡ് പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് കേസുകൾ ലാബ് പരിശോധനയിലൂടെ ബ്യൂബോണിക് പ്ലേഗ് ആണെന്ന് സ്ഥിരീകരിച്ചതായി ചൈനീസ് വാർത്താ ഏജൻസി ഷിൻവ റിപ്പോർട്ട് ചെയ്തു. ഇതോടെ ജനങ്ങൾ മാമറ്റിന്റെ മാംസം കഴിക്കരുതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചു. അതേസമയം രോഗം സ്ഥിരീകരിച്ചവരുമായി ഇടപെട്ട 146 ഓളം പേരെ നിരീക്ഷണത്തിൽ പ്രവേശിച്ചു.
പതിനാലാം നൂറ്റാണ്ടില്‍ ലോകത്തെയാകെ വിറപ്പിച്ച മഹാവ്യാധിയായിരുന്നു ബ്ളാക് ഡെത്ത് എന്ന് വിളിക്കപ്പെടുന്ന ബ്ളുബോണിക് പ്ളേഗ്. പ്രധാനമായും യൂറോപ്പില്‍ ഏഴ് മുതല്‍ ഇരുപത് കോടിയോളം ജനങ്ങളെ ആ രോഗം ഇല്ലാതാക്കി. എലികളുടെ ശരീരത്തില്‍ കാണുന്ന ചെളള് പോലെയുളള ചെറുജീവികളുടെ കടിയേറ്റാലാണ് ഇത്തരം രോഗങ്ങള്‍ മനുഷ്യനിലുണ്ടാകുക. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗിയുടെ ശ്വാസത്തിലൂടെ പകരാനിടയുണ്ട്. രോഗം കണ്ടെത്തിയുടന്‍ ചികിത്സിച്ചാല്‍ രക്ഷപ്പെടാനുളള സാദ്ധ്യതയുമുണ്ട്.
ബ്ളുബോണിക് പ്ളേഗ് രോഗം ബാധിച്ചാല്‍ ഒന്ന് മുതല്‍ ഏഴ് ദിവസം വരെ ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ പ്രകടമാകാം. വിറയലോടുകൂടിയ പനി,തലവേദന, ശരീരവേദന,ഛര്‍ദ്ദില്‍ ഇവയുണ്ടാകാം. അണുബാധയുണ്ടായാല്‍ ചിലപ്പോള്‍ അതിവേഗം ന്യുമോണിയ ബാധയുണ്ടാകാം. രോഗം ബാധിച്ച് മരണപ്പെട്ടയാളുടെ ശരീരത്തില്‍ നിന്നും ഈ രോഗമുണ്ടാകാം. കൊവിഡിനുളളതുപോലെ ഐസൊലേറ്റ് ചെയ്ത് വേണം ഈ രോഗ ബാധിതരെ ചികിത്സിക്കാന്‍. 1894ന് ശേഷം ലോകത്ത് വളരെ കുറഞ്ഞ എണ്ണം മാത്രമേ ബ്ളാക് ഡെത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളൂ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 18ശതമാനമാണ് മരണനിരക്ക്.
ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലേങ്കിൽ 24 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പടിഞ്ഞാറൻ മംഗോളിയൻ പ്രവിശ്യയായ ബയാൻ-ഉൽഗിയിൽ കഴിഞ്ഞ വർഷം മാർമറ്റ് മാംസം വേവിക്കാതെ കഴിച്ച ദമ്പതികൾ ബ്യൂബോണിക് പ്ലേഗ് ബാധിച്ച് മരിച്ചിരുന്നു.
പക്ഷിപ്പനിക്ക് കാരണമായ എച്ച്1എൻ1 വൈറസിന് സമാനമായ വൈറസിനെ ചൈനയിൽ പന്നികളിൽ കണ്ടെത്തിയിരുന്നു. 2009ല്‍ ലോകത്ത് പടര്‍ന്ന് പിടിച്ച പന്നിപ്പനിയോട് സാമ്യമുള്ള കൂടുതല്‍ അപകടകാരിയായ മറ്റൊരിനം വൈറസിനെയാണ് കണ്ടെത്തിയത്. മനുഷ്യരിലേക്ക് പടരാൻ സാധ്യത ഉള്ള വൈറസായതിൽ ഗവേഷകർ മുന്നറിയിപ്പ് നൽകിരുന്നു. മനുഷ്യര്‍ക്ക് ഈ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി കുറവായിരിക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.
https://www.facebook.com/Malayalivartha