പുതിയ ദേശീയ സുരക്ഷാ നിയമം വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാക്കുന്നതെന്ന് ആക്ഷേപം, ടിക്ടോക് ഹോങ്കോങ്ങിലും നിശ്ചലമാകുന്നു

ചൈന ഏര്‍പ്പെടുത്തിയ പുതിയ ദേശീയ സുരക്ഷാ നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ദേശീയ സുരക്ഷയ്ക്ക് ദോഷകരമെന്നു തോന്നുന്ന ഏതു പരാമര്‍ശവും കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഉപയോക്താക്കളുടെ ദോഷകരമായ പരാമര്‍ശങ്ങള്‍ക്ക് കമ്പനികളും പിഴയൊടുക്കേണ്ടിവരുമെന്ന ബുദ്ധിമുട്ടു ചൂണ്ടിക്കാട്ടി ചൈനീസ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ടിക്ടോക് ഹോങ്കോങ്ങില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ടിക്ടോക് ഹോങ്കോങ്ങില്‍ ലഭ്യമല്ലാതാവുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രമുഖ യുഎസ് ഇന്റര്‍നെറ്റ് കമ്പനികളായ ഫെയ്‌സ്ബുക്, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ട്വിറ്റര്‍, സൂം തുടങ്ങിയവ ഇതേ കാരണത്താല്‍ അവരുടെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളുടെ ഹോങ്കോങ്ങിലെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. യുഎസ് കമ്പനികളുടെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ചൈനയില്‍ നിരോധിച്ചിട്ടുണ്ട്.
ടിക്ടോക് യുഎസില്‍ നിരോധിക്കുന്നത് പരിഗണനയിലാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ന്യൂയോര്‍ക്കില്‍ പറഞ്ഞു. അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ ടിക്ടോക് നിരോധിച്ചിരുന്നു. വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണ് ഹോങ്കോങ്ങില്‍ ഏര്‍പ്പെടുത്തിയ പുതിയ ദേശീയ സുരക്ഷാ നിയമമെന്നാണ് ആക്ഷേപം.
ഇതേസമയം, ഹോങ്കോങ്ങിലെ സ്ഥിതിഗതികളില്‍ തയ്‌വാന്‍ കടുത്ത ആശങ്കയിലാണ്. 1949-ല്‍ ചൈനയുമായുള്ള ബന്ധം പിരിഞ്ഞ് ജനാധിപത്യപാതയില്‍ പുരോഗതിയിലേക്കു കുതിക്കുന്ന തയ്‌വാന്‍ തങ്ങളുടേതാണെന്ന് ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha