അടുത്ത സെമസ്റ്ററില്‍ പഠനം ഓണ്‍ലൈനിലെങ്കില്‍ വിദേശ വിദ്യാര്‍ഥികള്‍ യുഎസ് വിടണം

യു എസ്സിലുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത സെമസ്റ്ററില്‍ ക്ലാസുകള്‍ പൂര്‍ണമായി ഓണ്‍ലൈനിലാണെങ്കില്‍ അവര്‍ രാജ്യത്ത് തുടരേണ്ടതില്ലെന്ന് യുഎസ്. അഥവാ ഇത്തരക്കാരെ നാടുകടത്തുമെന്ന് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.
സര്‍വകലാശാലകളില്‍ സെപ്റ്റംബര്‍- ഡിസംബര്‍ സെമസ്റ്ററിന് ഓണ്‍ലൈന്‍ പഠനസംവിധാനം ഏര്‍പ്പെടുത്തിയ വിദ്യാര്‍ഥികള്‍ തങ്ങേണ്ടതില്ലെന്നാണു നിര്‍ദേശം. പുതുതായി ചേര്‍ന്നവര്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈനിലാണെങ്കില്‍ വീസ അനുവദിക്കില്ല. ഇന്ത്യയില്‍ നിന്നുള്ള നൂറുകണക്കിനു വിദ്യാര്‍ഥികള്‍ക്ക് ഉത്തരവു തിരിച്ചടിയാകും.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷനല്‍ എജ്യുക്കേഷന്റെ കണക്കനുസരിച്ച് യുഎസിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള വിദ്യാര്‍ഥികളില്‍ 10 ലക്ഷത്തോളം പേര്‍ വിദേശരാജ്യക്കാരാണ്. കോവിഡ് കാലത്തു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സുരക്ഷിതമായി തുറക്കുന്നതിനെപ്പറ്റി ആലോചിക്കുമ്പോള്‍, ഇമിഗ്രേഷന്‍ വകുപ്പിന്റെ തീരുമാനം ആശയക്കുഴപ്പം വര്‍ധിപ്പിക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് അമേരിക്കന്‍ കൗണ്‍സില്‍ ഓണ്‍ എജ്യുക്കേഷന്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha