Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരൊറ്റ കൊവിഡ് രോഗി പോലുമില്ല; 137 ദിവസത്തെ പോരാട്ടത്തിലൂടെ അതിജീവനം

10 JULY 2020 08:11 PM IST
മലയാളി വാര്‍ത്ത

മൂന്ന് മാസങ്ങള്‍ക്ക് മുമ്ബ് കൊവിഡ് രോഗികളാല്‍ നിറഞ്ഞു കവിഞ്ഞിരുന്നു ഇറ്റലിയിലെ ആശുപത്രികള്‍. എന്നാല്‍ ഇപ്പോള്‍ ഇതാ 137 ദിവസത്തെ കടുത്ത പോരാട്ടത്തിന് ശേഷം തങ്ങളുടെ ആശുപത്രിയിലെ ഐ.സി.യു കൊവിഡ് മുക്തമായി മാറിയതായി അറിയിച്ചിരിക്കുകയാണ് ഇറ്റലിയിലെ ഒരു ആശുപത്രി.

ബെര്‍ഗാമോയിലുള്ള ദ പാപ്പാ ജിയോവന്നി ആശുപത്രിയിലെ ഐ.സി.യുവില്‍ കഴിഞ്ഞിരുന്ന അവസാനത്തെ കൊവിഡ് 19 രോഗി അസുഖം ഭേദമായി ആശുപത്രി വിട്ടത് ബുധനാഴ്ചയാണ്. ഫെബ്രുവരി 23നാണ് ഇവിടെ ആദ്യമായി കൊവിഡ് രോഗിയെ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും കൊവിഡ് നെഗറ്റീവായി. ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുണ്ടായിരുന്ന മേഖലയാണ് ബെര്‍ഗാമോ. 6000 ത്തോളം പേര്‍ ഇവിടെ മരിച്ചതായാണ് കണക്ക്.

ബെര്‍ഗാമോയ്ക്ക് തൊട്ടടുത്തുള്ള പ്രവിശ്യയായ ലൊംബാര്‍ഡിയിലാണ് രാജ്യത്തെ പകുതിയോളം കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബെര്‍ഗാമോയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവര്‍ക്ക് അനുശോചനം അര്‍പ്പിച്ച ശേഷമാണ് കൊവിഡിനെ കീഴടക്കിയ വിവരം ആശുപത്രി അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

മാര്‍ച്ച്‌ ആദ്യവാരം രോഗികള്‍ കുത്തനെ ഉയര്‍ന്നതോടെ ഇറ്റലി ഉടന്‍ തന്നെ ശക്തമായ ലോക്ക്ഡൗണിലേക്ക് കടക്കുകയായിരുന്നു. സമയോചിതമായ പ്രവർത്തികൊണ്ട് ഏപ്രില്‍ അവസാനത്തോടെ തന്നെ രോഗികളുടെ എണ്ണവും മരണനിരക്കും കൃത്യമായി കുറച്ചു കൊണ്ടുവരാന്‍ കഴിഞ്ഞു. കഴിഞ്ഞ ദിവസം 214 പുതിയ രോഗികള്‍ മാത്രമാണ് ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 12 പേര്‍ മരിച്ചു. മാര്‍ച്ച്‌ 21ന് 6,533 രോഗികളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 242,363 പേര്‍ക്കാണ് ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചത്. 34,926 പേര്‍ മരിച്ചു. 13,459 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 69 പേരാണ് ഗുരുതരാവസ്ഥയില്‍ തുടരുന്നതെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (15 minutes ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (49 minutes ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (1 hour ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (1 hour ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (2 hours ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (2 hours ago)

തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...  (2 hours ago)

ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...  (2 hours ago)

പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ  (3 hours ago)

ഇഷ്ട വിഷയം പഠിക്കാന്‍ അനുവദിക്കാത്തതിന് പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി വിദ്യാര്‍ഥി  (7 hours ago)

ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍  (7 hours ago)

കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല: ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ആര്‍.ശ്രീലേഖ  (8 hours ago)

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സഞ്ചരിച്ച ട്രെയിനിനുനേരെ കല്ലേറ്  (8 hours ago)

Malayali Vartha Recommends