ദക്ഷിണ കൊറിയ മുന്‍ സൈനിക മേധാവി ജനറല്‍ പെയ്ക് സണ്‍യപ് അന്തരിച്ചു

ഉത്തര കൊറിയയില്‍ ജനിച്ച് ജപ്പാന്റെ മിലിറ്ററി അക്കാദമിയില്‍ പരിശീലനം നേടി ദക്ഷിണ കൊറിയയുടെ സേനാ മേധാവി ആയ ജനറല്‍ പെയ്ക് സണ്‍യപ് (99) അന്തരിച്ചു. ജനറല്‍ പെയ്ക് 1950-53 കൊറിയന്‍ യുദ്ധത്തിലെ വിജയ നായകനാണ്.
സൈനിക മേധാവി ആയി 1960-ല്‍ വിരമിച്ച പെയ്ക് തയ്‌വാന്‍, ഫ്രാന്‍സ്, കാനഡ എന്നിവിടങ്ങളില്‍ അംബാസഡറായും 196971 ല്‍ ഗതാഗത മന്ത്രിയായും സേവനം അനുഷ്ഠിച്ചു.
വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ 1948-ല്‍ നടന്ന സൈനിക കലാപത്തെ തുടര്‍ന്ന് സേനയിലെ കമ്യുണിസ്റ്റുകളെ ഇല്ലാതാക്കുന്നതിനുള്ള പ്രത്യേക വിഭാഗത്തിന്റെ തലവനായിരുന്നു.
കലാപത്തിനു നേതൃത്വം നല്‍കിയതിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാര്‍ക് ചുങ്ഹീയെ രക്ഷപ്പെടുത്തിയത് പെയ്ക്കാണ്. 1961-ല്‍ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത പാര്‍ക് 20 വര്‍ഷത്തോളം ഏകാധിപതിയായി രാജ്യം ഭരിച്ചു.
https://www.facebook.com/Malayalivartha























