സ്ത്രീയെ പൂര്‍ണനഗ്‌നയാക്കി മര്‍ദ്ദിച്ച ശേഷം വെടിവെച്ചുകൊന്നു.... സംഭവം മൊസാംബിക്കില്‍, പ്രതിഷഷേധം ശക്തമാകുന്നു

സ്ത്രീയെ പൂര്‍ണനഗ്‌നയാക്കി മര്‍ദ്ദിച്ച ശേഷം വെടിവെച്ചുകൊന്നു.... മൊസാംബിക്കില്‍ ഭീകരപ്രവര്‍ത്തകയെന്ന് സംശയിച്ചാണ് സ്ത്രീയെ പൂര്‍ണനഗ്‌നയാക്കി മര്‍ദ്ദിച്ച ശേഷം വെടിവെച്ചുകൊന്നത്. സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആംനസ്റ്റി അടക്കമുള്ള സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. സൈനിക വേഷമണിഞ്ഞ യുവാക്കള്‍ സ്ത്രീയുടെ പുറകിലൂടെ വന്ന് അലറുന്നതും വടികൊണ്ട് അടിക്കുന്നതും വിഡിയോയില്‍ കാണാം. ഇതിനുശേഷമാണ് വെടിവച്ചത്. നിലത്തുവീണ സ്ത്രീക്കുനേരെ മറ്റുള്ളവരും നിരവധി തവണ വെടിവച്ചു. ഭീകര സംഘടനയായ 'അല്‍-ഷബാബി'ല്‍ ഉള്‍പ്പെട്ടയാളാണെന്ന് ആക്രോശിച്ചാണ് വെടിയുതിര്‍ത്തത്.
സംഭവത്തെ അപലപിച്ച മൊസാംബിക്ക് പ്രതിരോധ മന്ത്രാലയം, വീഡിയോയുടെ ആധികാരികത പുറത്തുകൊണ്ടുവരാന്‍ അന്വേഷണം ആവശ്യപ്പെട്ടു.മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന ക്രൂരമായ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. സുരക്ഷ സേനാ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അല്‍-ഷബാബുമായി ബന്ധമുണ്ടെന്ന് കരുതുന്ന ബന്ദികളെ സൈനികര്‍ അധിക്ഷേപിക്കുന്ന നിരവധി വീഡിയോകള്‍ മേയില്‍ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ടിരുന്നു. ആക്രമണങ്ങള്‍ അരങ്ങേറുന്ന വടക്കന്‍ കാബോ ഡെല്‍ഗഡോ മേഖലയില്‍ മൊസാംബിക്കന്‍ സുരക്ഷാസേന സംശയം തോന്നുന്നവരെ പീഡിപ്പിക്കുകയാണെന്നും ഇവര്‍ ആരോപിച്ചിരുന്നു.
എന്നാല്‍, സൈനികരെപ്പോലെ ആള്‍മാറാട്ടം നടത്തുന്ന ജിഹാദികളാണ് അക്രമം നടത്തിയതെന്നാണ് സര്‍ക്കാര്‍ വാദം.തീവ്രവാദ സംഘടനയായ അല്‍ ഖാഇദയുടെ ആഫ്രിക്കയിലെ ശാഖയായാണ് അല്‍ ഷബാബ് വിലയിരുത്തപ്പെടുന്നത്.
"a
https://www.facebook.com/Malayalivartha