കോവിഡിനു പിന്നാലെ ചൈനയില്‍ മറ്റൊരു പകര്‍ച്ചവ്യാധി; പലര്‍ക്കും ബാക്ടീരിയ മൂലമുള്ള ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു

ചൈനയില്‍ മറ്റൊരു പകര്‍ച്ചവ്യാധി ആശങ്ക പടര്‍ത്തുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ആയിരക്കണക്കിന് ആളുകളില്‍ ബ്രൂസെല്ല ബാക്ടീരിയ മൂലമുള്ള ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. മൃഗങ്ങളുമായി അടുത്തിടപഴകുന്നവര്‍ക്കാണ് ഈ രോഗം ബാധിക്കുന്നത്.
പനി, തലവേദന, സന്ധി വേദന തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗം ഇതുവരെ മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടര്‍ന്നതായി തെളിവില്ലെന്ന് അധികൃതര്‍ പറഞ്ഞു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു ബയോഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്നാണു രോഗം പടര്‍ന്നത്. മൃഗങ്ങള്‍ക്കുള്ള ബ്രൂസെല്ല വാക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ലാന്‍ഷു സിറ്റിയിലെ ഈ സ്ഥാപനത്തില്‍ ജോലിചെയ്യുന്നവരിലാണ് രോഗബാധ ആദ്യം കണ്ടെത്തിയത്.
ഇതുവരെ 3,245 ആളുകളിലാണു രോഗബാധ സ്ഥീരീകരിച്ചത്. ഇതില്‍ ലാന്‍ഷു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടുന്നു. അന്തരീക്ഷകണങ്ങളില്‍ തങ്ങിനില്‍ക്കുന്ന ബാക്ടീരിയ കാറ്റിലൂടെ സമീപപ്രദേശങ്ങളിലുമെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























