ചൈന ആദ്യം പിന്‍മാറണം; ആറാംവട്ട കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ; ശൈത്യകാലം ഇരു വിഭാഗത്തിനും വലിയ വെല്ലുവിളി; ചൈന പിന്‍മാറ്റത്തിന് തയ്യാറാകുമെന്ന് സൂചന; അല്ലെങ്കില്‍ അതിര്‍ത്തിയിലെ ശക്തി വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ

അതിര്‍ത്തി പ്രശ്‌നത്തില്‍ നിലപാടില്‍ ഉറച്ച് ഇന്ത്യ. അതിര്‍ത്തിയിലെ തര്‍ക്കമേഖലകളില്‍ നിന്ന് ചൈന ആദ്യം പിന്മാറണമെന്ന് ആറാംവട്ട കമാന്‍ഡര്‍ തല ചര്‍ച്ചയിലും ഇന്ത്യ ആവര്‍ത്തിച്ചു. നിയന്ത്രണ രേഖയില്‍ ചൈനയുടെ ഭാഗത്തുളള മോള്‍ഡോയില്‍ വച്ചായിരുന്നു ഇന്ത്യചൈന കമാന്‍ഡര്‍ തല ചര്‍ച്ച. ചൈനീസ് അതിര്‍ത്തിയിലടക്കം സുരക്ഷ വിന്യാസം ഇരട്ടിയലധികമാക്കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യസഭയെ അറിയിച്ചു. രാവിലെ ഒന്‍പതരയോടെയാണ് ചര്‍ച്ച തുടങ്ങിയത്. ലഫ് ജനറല്‍മാരായ ഹരീന്ദര്‍ സിംഗ്, പിജികെ മോനോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത്. കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ഇതാദ്യമായി വിദേശ കാര്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവയും പങ്കെടുത്തു. സമ്പൂര്‍ണ്ണ പിന്മാറ്റമെന്ന ഇന്ത്യയുടെ നിലപാട് പൂര്‍ണ്ണതോതില്‍ അംഗീകരിക്കാന്‍ ചൈന തയ്യാറായിട്ടില്ലെന്നാണ് സൂചന.
പാങ്കോംഗ് തടാകത്തിന്റെ തെക്കേ തീരത്ത് നിന്നുള്ള പിന്മാറ്റം പരിഗണിക്കാമെന്ന് നിലപാടാണ് ചൈന മുന്‍പോട്ട് വച്ചിരിക്കുന്നത്. ചൈന ആദ്യം പിന്മാറണമെന്ന ഇന്ത്യയുടെ നിലപാടിനോട് തുല്യ രീതിയിലുള്ള പിന്മാറ്റമെന്ന പ്രതികരണമാണ് ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ശൈത്യകാലത്തിന് മുന്നോടിയായി പിന്മാറാമെന്ന ധാരണയിലേക്ക് ഇരു രാജ്യങ്ങളുമെത്തിയേക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. മൈനസ് മുപ്പത് ഡിഗ്രിവരെ എത്തുന്ന കാലാവസ്ഥയില്‍ ഇരു കൂട്ടര്‍ക്കും സൈനിക വിന്യാസം പ്രതിസന്ധി നേരിടാനിടയുണ്ട്. എന്നാല്‍ ശൈത്യകാലത്തിന് മുന്നോടിയായി അതിര്‍ത്തിയിലെ ശക്തി വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യയെന്ന റിപ്പോര്‍ട്ടുകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
അതിര്‍ത്തിയില്‍ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും എത്തപ്പെട്ടിട്ടുള്ള കരാറുകള്‍ എങ്ങനെ പ്രാബല്യത്തില്‍ വരുത്താമെന്നായിരുന്നു ഇന്നത്തെ ചര്‍ച്ച. സെപ്റ്റംബര്‍ 10ന് മോസ്‌കോയില്‍ വച്ചു നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് പ്രതിനിധി വാങ് യിയും തമ്മില്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കരാറില്‍ ഏര്‍പ്പെട്ടിരുന്നു. എത്രയും പെട്ടെന്ന് അതിര്‍ത്തിയില്‍ നിന്ന് സേനകളെ പിന്‍വലിക്കുന്നതും നിയന്ത്രണ രേഖയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കരാര്‍. കഴിഞ്ഞ ദിവസം സംഘര്‍ഷം നടക്കുന്ന ലഡാക്ക് അതിര്‍ത്തിയിലെ തന്ത്രപ്രധാനമായി ആറിടങ്ങളില്‍ ഇന്ത്യ ആധിപത്യം ഉറപ്പിച്ചിരുന്നു. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍, ചൈനീസ് സേന അവിടേക്കെത്തുന്നതു തടയാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സേനയുടെ നീക്കം. മലനിരകളില്‍ മൊത്തം ഇരുപതിലേറെ തന്ത്രപ്രധാന ഭാഗങ്ങളില്‍ ഇന്ത്യ മേല്‍ക്കൈ നേടിയിട്ടുണ്ട്.
ചൈനീസ് അതിര്‍ത്തിയിലടക്കം പല തട്ടുകളിലായി സുരക്ഷ കൂട്ടിയെന്നും എല്ലാ അതിര്‍ത്തികളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചെന്നുമാണ് ആഭ്യന്തരമന്ത്രാലയം രാജ്യസഭയെ അറിയിച്ചിരിക്കുന്നത്. അതിര്‍ത്തികളില്‍ ഇന്ത്യ വെല്ലുവിളികള്‍ നേരിടുമ്പോള്‍ എന്ത് മുന്നോരുക്കം സ്വീകരിച്ചുവെന്ന ചോദ്യത്തോടാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതികരണം. ലഡാക്ക് അതിര്‍ത്തിയില്‍ 8 പോസ്റ്റുകളാണുള്ളത്. നിയന്ത്രണരേഖ എന്നത് ഈ പോസ്റ്റുകളള്‍ക്ക് ഇരുപുറവുമാണ്. എന്നാല്‍ ചൈന നാലു പോസ്റ്റുകള്‍ കൈയേറിയതോടെ ഇന്ത്യയും ഇന്ത്യയുടെ ഭാഗത്തുള്ള നാലു പോസ്റ്റുകള്‍ കൈയേറി. ഇന്ത്യയുടെ ആവശ്യം ചൈന കൈയേറിയ ഈ പോസ്റ്റുകള്‍ ഒഴിഞ്ഞാന്‍ ഇന്ത്യയും ഒഴിയും എന്നുള്ളതാണ്. ആദ്യം കൈയേറിയത് ചൈന തന്നെയാണ്. അവര്‍ ഒഴിയുന്ന മുറക്ക് സൈന്യത്തെ പ്രദേശത്ത് നിന്നും പിന്‍വലിക്കാന്‍ ഇന്ത്യ തയ്യാണ്. എന്നാല്‍ ചൈനയുടെ പ്രഖ്യാപനം വാക്കുഖില്‍ മാത്രം ഒതുങ്ങുകയാണ്. ഇതിന് ശക്തമായ തിരിച്ചടി നല്‍കനാണ് ഇപ്പോള്‍ ഇന്ത്യ ശൈത്യകാലത്തും സൈനിക വിന്യാസം സ്ഥലത്ത് വര്‍ധിപ്പിച്ചത്.
https://www.facebook.com/Malayalivartha



























