ആഗോള ബാങ്കുകള്‍ കളളപ്പണം വെളിപ്പിച്ചു ; വെളിപ്പെടുത്തലുമായി അമേരിക്കന്‍ ഏജന്‍സി

രണ്ടു പതിറ്റാണ്ടുകളായി ആഗോള ബാങ്കുകള്‍ ഉള്‍പ്പെടെ നിയമവിരുദ്ധമായ ഫണ്ടുകള്‍ വെളുപ്പിച്ചതായി കണ്ടെത്തൽ. വിവിധ ബാങ്കുകളിലായി രണ്ട് ട്രില്യണ്‍ യു.എസ് ഡോളറിന്റെ പണം തിരുമറി നടത്തിയതായി കള്ളപ്പണം തടയുന്നതിനുള്ള യുഎസ് റെഗുലേറ്ററി ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ക്രൈംസ് എന്‍ഫോഴ്സ്മെന്റ് നെറ്റ്‌വര്‍ക്ക് കണ്ടെത്തി. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും യുഎസ് ട്രഷറിയുടെ ഭാഗമായ ഫിന്‍സെന്നിനു സമര്‍പ്പിച്ച സസ്പീഷ്യസ് ആക്ടിവിറ്റി റിപ്പോര്‍ട്ടിലെ ചില പ്രസക്തഭാഗങ്ങള്‍ മാത്രമാണ് പുറത്തുവന്നിട്ടുളളത്.
1999 മുതല്‍ 2017 വരെയുള്ള 2 ട്രില്യണ്‍ യുഎസ് ഡോളറിന്റെ ഇടപാടുകളാണുൾ നിയമവിരുദ്ധമായി നടത്തിയതായാണ് കണ്ടെത്തൽ. രാജ്യാന്തര അന്വേഷണാത്മക മാദ്ധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐ.സി.ഐ.ജെ പുറത്തുവിട്ട റിപ്പോര്‍ട്ടായ 'ഫിന്‍സെന്‍ ഫയല്‍സിലും ഇത് സംബന്ധിച്ച് വിവരങ്ങളുണ്ട്. ഇടപാടുകള്‍ സംശയകരമാണെന്ന് ഈ സ്ഥാപനങ്ങളുടെ ആഭ്യന്തര വിഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയതാണെന്നും സാര്‍സില്‍നിന്ന് അതു വ്യക്തമാകുന്നുണ്ടെന്നുമാണ് ഐസിഐജെയുടെ റിപ്പോര്‍ട്ട്. ഫിന്‍സെന്നിലുള്ള ഫയലുകളുടെ വളരെ ചെറിയൊരു ഭാഗം മാത്രമേ ചോര്‍ന്നിട്ടുള്ളൂവെന്നാണ് ഐ.സി.ഐ.ജെ പറയുന്നത്. എച്ച്.എസ്.ബി.സി ഹോള്‍ഡിംഗ്സ്, ജെ.പി മോര്‍ഗന്‍ ചേസ് ആന്‍ഡ് കോ, ഡോച്ചെ ബാങ്ക് എജി, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് മെല്ലന്‍ കോപ് തുടങ്ങിയവയുടെ സ്ഥാപനങ്ങളുടെ പേരാണ് ഫിന്‍സെന്‍ പുറത്തുവിട്ട ഫയലുകളിലുളളത്.റിപ്പോര്‍ട്ട് പുറത്തുവന്നതോടെ എച്ച്.എസ്.ബി.സി ഹോള്‍ഡിംഗ്സിന്റെ ഓഹരി വില 25 വര്‍ഷനത്തിലാദ്യമായി കൂപ്പുകുത്തി.
ആകെ 2657 രേഖകളാണു ഫിന്‍സെന്‍ ഫയലുകള്‍ എന്നപേരില്‍ ചോര്‍ന്നിട്ടുള്ളത്. ഇതില്‍ 2100 എണ്ണവും സാര്‍സ് ആണ്. സംശയകമായ കാര്യങ്ങള്‍ പതിവായി ബാങ്കുകള്‍ അധികൃതരെ അറിയിക്കുന്ന റിപ്പോര്‍ട്ടാണിത്. ലോകത്തെ വന്‍കിട ബാങ്കുകളിലൂടെ എങ്ങനെയാണ് പണം വെളുപ്പിച്ചെടുത്തതെന്നും കമ്ബനികളുടെ മറവില്‍ ക്രിമിനലുകള്‍ എങ്ങനെയാണ് ഇവ നടപ്പാക്കിയതെന്നും ഫിന്‍സെന്‍ ഫയല്‍ ചോര്‍ച്ചയിലൂടെ വെളിപ്പെട്ടതായി സാമ്ബത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സാര്‍സ് എന്നതിനെ ബാങ്കുകളുടെ തെറ്റുകള്‍ എന്നു ചൂണ്ടിക്കാട്ടാനാകില്ലെന്നും വാദമുണ്ട്.
അതേസമയം അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന സാമ്ബത്തിക ദാതാവായ അല്‍താഫ് ഖനാനി കള്ളപ്പണം വെളുപ്പിക്കാനായി നടത്തിയ ഇടപാടുകളുടെ ശൃംഖലയും ഫിന്‍സെന്‍ കണ്ടെത്തി. ലഷ്കറെ തയിബ, ദാവൂദ് ഇബ്രാഹിം, അല്‍ ഖായിദ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ളയാളാണു ഖനാനി. ന്യൂയോര്‍ക്കിലെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് സമര്‍പ്പിച്ച എസ്‌എആറിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളതെന്നു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha



























