എമ്മി അവാര്‍ഡില്‍ എച്ച്ബിഒ നെറ്റ്വര്‍ക്കിന് 30 പുരസ്‌കാരങ്ങള്‍

ടെലിവിഷന്‍ സീരീസുകള്‍ക്കുള്ള രാജ്യാന്തര പുരസ്‌കാരമായ എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡ്രാമ വിഭാഗത്തില്‍ മികച്ച സീരീസായി തെരഞ്ഞെടുക്കപ്പെട്ടത് എച്ച്ബിഒയുടെ സക്സഷനാണ്. കോമഡി വിഭാഗത്തിലെ മികച്ച സീരീസ് ഷിറ്റ്സ് ക്രീക്ക്.
'സക്സഷന്‍'( മികച്ച ഡ്രാമ ), 'വാച്ച്മെന്‍'( ലിമിറ്റഡ് സീരീസ്) എന്നിവയ്ക്കടക്കം ആകെ 30 പുരസ്‌കാരങ്ങളാണ് എച്ച്ബിഒ നെറ്റ്വര്‍ക്ക് നേടിയത്. നെറ്റ്ഫ്ളിക്സിന് 21 അവാര്‍ഡുകള്‍ ലഭിച്ചു.
'യൂഫോറിയ' (എച്ച്ബിഒ) യിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്‌കാരം സെന്‍ഡയ നേടി. ഈ ബഹുമതി നേടുന്ന എമ്മിചരിത്രത്തിലെ പ്രായം കുറഞ്ഞ നടിയാണ്. മികച്ച നടന്‍: ജെറെമി സ്ട്രോങ് (സക്സഷന്‍). മികച്ച ഓഫ് ബീറ്റ് പരമ്പരയായ 'ഷിറ്റ്സ് ക്രീക്ക്' മികച്ച ഹാസ്യനടനും നടിയും (യുജീന്‍ ലെവി, കാതറിന്‍ ഒഹാര) അടക്കം 9 അവാര്‍ഡുകള്‍ നേടി.
ഷിറ്റ്സ് ക്രീക്കിന് പ്രധാനമായ ഏഴ് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. സിബിസി ടെലിവിഷന്റെ സീരീസാണ് ഷിറ്റ്സ് ക്രീക്ക്. ഡ്രാമ വിഭാഗത്തില്‍ മികച്ച നടി സെന്‍ന്ദേയയും (യൂഫോറിയ), മികച്ച നടന്‍ ജെറമി സ്ട്രോംഗുമാണ് (സക്സസഷന്‍). കോമഡി വിഭാഗത്തിലെ മികച്ച നടിയായി കാതറിന്‍ ഒഹാരയും (ഷിറ്റ്സ് ക്രീക്ക്) മികച്ച നടനായി യൂജീന്‍ ലെവിയും (ഷിറ്റ്സ് ക്രീക്ക്) തെരഞ്ഞെടുക്കപ്പെട്ടു. ലിമിറ്റഡ് സീരീസ് വിഭാഗത്തില്‍ റജീന കിംഗ് ( വാച്ച് മെന്‍) മാര്‍ക്ക് റഫല്ലോ (ഐ നോ ദിസ് മച് ഈസ് ട്രൂ ) എന്നിവരാണ് മികച്ച നടീനടന്മാര്‍. വെര്‍ച്വല്‍ ആയാണ് കൊവിഡ് സാഹചര്യത്തില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha



























