കോവിഡ്19 വ്യാപനം രൂക്ഷമായതോടെ ബ്രിട്ടന് വീണ്ടും ലോക്ഡൗണിലേക്ക്
ബ്രിട്ടനില്‍ കഴിയുന്നത്ര ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സന് അഭ്യര്‍ഥിച്ചു. കോവിഡ്19 വ്യാപനം രൂക്ഷമായതോടെ ബ്രിട്ടനില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന. വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം 6 മാസം കൂടി തുടരുമെന്ന് ജോണ്സന് പാര്‍ലമെന്റില്‍ അറിയിച്ചു.
മാസ്ക് ധരിക്കുന്നത് ടാക്സികളില്‍ ഉള്‍പ്പെടെ എല്ലായിടത്തും നിര്‍ബന്ധമാക്കി. വിവാഹത്തിനും മറ്റും 30 പേര്‍ക്കു പങ്കെടുക്കാമായിരുന്നത് 15 ആയി കുറച്ചു. ബാറുകള്‍, പബ്ബുകള്‍, റസ്റ്ററന്റുകള്‍ എന്നിവയുടെ സമയത്തില്‍ ഇന്നലെ മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 5-ന് തുറക്കുന്ന ഇവ ഇനി രാത്രി 10-ന് അടയ്ക്കണം.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴ കൂട്ടി. കായിക മത്സരങ്ങള്‍ക്ക് ഒക്ടോബര്‍ പകുതിയോടെ കാണികളെ നിയന്ത്രിതമായി പ്രവേശിപ്പിക്കാനുള്ള തീരുമാനം മാറ്റിവച്ചു.
https://www.facebook.com/Malayalivartha