ബഹിരാകാശ മാലിന്യഭീഷണി ഒഴിവാക്കാന്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥം ഉയര്‍ത്തി
ജപ്പാന് 2018-ല്‍ വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിനു ഭീഷണിയായതിനെ തുടര്‍ന്ന് ഐ.എസ്.എസ്.-ന്റെ ഭ്രമണപഥം ഉയര്‍ത്തി. ഭ്രമണപഥമുയര്‍ത്തല്‍ രണ്ടര മിനിറ്റ് നീണ്ടു. ഭ്രമണപഥം ഉയര്‍ത്തിയതിന് പിന്നാലെ 1.4 കിലോമീറ്റര്‍ സമീപത്തുകൂടി ബഹിരാകാശ മാലിന്യങ്ങള്‍ കടന്നുപോയി.
ഭ്രമണപഥം ഉയര്‍ത്തുന്നതിനു മുമ്പ് ബഹിരാകാശ നിലയത്തിലുണ്ടായിരുന്നവരെ സോയൂസ് ബഹിരാകാശ പേടകത്തിലേക്ക് മാറ്റിയിരുന്നു. നിലയത്തിന് അപകടം സംഭവിച്ചാല്‍ ബഹിരാകാശ യാത്രികരെ സുരക്ഷിതരായി ഭൂമിയിലെത്തിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.
ജപ്പാന്റെ റോക്കറ്റ് 77 കഷണങ്ങളായാണു പൊട്ടിത്തെറിച്ചത്. ഐ.എസ്.എസിന്റെ സ്ഥാനം ഭൂമിയില്‍നിന്ന് ഏകദേശം 418 കിലോമീറ്റര്‍ അകലെയാണ്. മണിക്കൂര്‍ 27,358.8 കിലോമീറ്റര്‍ വേഗത്തിലാണു നിലയം ഭൂമിയെ ചുറ്റുന്നത്. അതിവേഗത്തില്‍ സഞ്ചരിക്കുന്നതിനാല്‍ ചെറിയ വസ്തുക്കള്‍ പോലും നിലത്തിനു വലിയ ഭീഷണിയാണ്.
1999-ലും 2018-ലും ഐ.എസ്.എസിന്റെ ഭ്രമണപഥം പുനര്‍ക്രമീകരിച്ചിരുന്നു. തകര്‍ന്നുപോയ റോക്കറ്റ്/ഉപഗ്രഹങ്ങള്‍ എന്നിവ വഴി 17 കോടി മാലിന്യ 'വസ്തുക്കള്‍' ബഹിരാകാശത്തുണ്ടെന്നാണ് കണക്ക്.
https://www.facebook.com/Malayalivartha