Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

ഇന്ത്യ സൗദി ഒരുമിച്ചു തുർക്കിക്കു കൊടുക്കാൻ പോകുന്നത് മുട്ടൻ പണി മലേഷ്യയെ ഒതുക്കി , ഇനി തുർക്കിയുടെ ഊഴം

25 SEPTEMBER 2020 05:17 PM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..

സങ്കടക്കാഴ്ചയായി... ഉപരിപഠനത്തിനായി ജർമനിയിലേക്ക് പോയ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടില്‍ വന്‍ സ്‌ഫോടനം

പുതുവർഷത്തലേന്ന് ജപ്പാനിലെ നോഡ നഗരത്തിൽ ഭൂകമ്പം; തീവ്രത 6 രേഖപ്പെടുത്തി; വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല

അന്തർദേശീയ നയതത്ര ബന്ധത്തിന്റെ വിലയിരുത്തുകാരുടെ അഭിപ്രായത്തിൽ വളരെ അപൂർവവും പ്രാധാന്യമർഹിക്കുന്നതുമായ ഒരു സംഭവവികാസമാണ് ഈ അടുത്ത് നടന്നത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനെയും ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും സൗദി ദേശീയ ദിനാഘോഷവുമായി ബന്ധപെട്ട് ന്യൂഡൽഹിയിലെ സൗദി എംബസിയിൽ കാണപ്പെടുകയുണ്ടായി. നമ്മുടെ രാജ്യത്തിൻറെ വിദേശ കാര്യാ വകുപ്പ് മന്ത്രി ഏറ്റവും ഒടുവിലായി ഏതെങ്കിലും രാജ്യത്തിന്റെ ദേശീയ ദിനത്തിലോ അതിനോടനുബന്ധിച്ചുള്ള സുപ്രധാന പരിപാടിയിലോ പങ്കെടുക്കുന്നത് , 2018 ൽ അന്നത്തെ വിദേശ കാര്യാ വകുപ്പ് മന്ത്രി സുഷമ സ്വരാജ് റഷ്യ ദിനത്തോടനുബന്ധിച്ച് ദില്ലിയിലെ റഷ്യൻ എംബസിയിൽ ആണ് . എന്നാൽ റഷ്യയും റഷ്യയും ആയി നമുക്ക് പതിറ്റാണ്ടുകൾ നീളുന്ന നയതന്ത്ര സൈനിക സഹകരണം ആണുള്ളത്. മാത്രമല്ല റഷ്യ നമ്മുടെ രാജ്യത്തിൻറെ ഏറ്റവും അടുത്ത സുഹൃത് ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഈ വര്ഷം നമ്മുടെ വിദേശ കാര്യ വകുപ്പ് മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ന്യൂന പക്ഷ കാര്യ വകുപ്പ് മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വിയും സൗദി എംബസിയിൽ സന്നിഹിതർ ആയിരുന്നത് വിലയിരുത്തലുകാരെ ഇരുത്തി ചിന്തിപ്പിച്ചിരിക്കുകയാണ്

മുസ്ലീം ലോകത്തിന്റെ വരാനിരിക്കുന്ന ഖലീഫയായി സ്വയം കരുതാൻ ആഗ്രഹിക്കുന്ന തുർക്കിയിലെ ഇസ്ലാമിക പ്രസിഡന്റ് റെസിപ് തയ്യിപ് എർദോഗൻ, ഐക്യ രാഷ്ട്ര പൊതു സഭ ചർച്ചയ്ക്കിടെ തന്റെ വെർച്വൽ പ്രസംഗത്തിൽ കശ്മീർ “സംഘർഷം” ഒരു “കത്തുന്ന പ്രശ്നമാണ്” എന്ന് വിശേഷിപ്പിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നിർത്തലാക്കിയതിനെത്തുടർന്ന് പ്രശ്നം കൂടുതൽ സങ്കീർണ്ണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്ര പ്രമേയങ്ങളുടെ ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് പ്രത്യേകിച്ച് കശ്മീരിലെ ജനങ്ങളുടെ പ്രതീക്ഷകൾക്ക് അനുസൃതമായി സംഭാഷണത്തിലൂടെ ഈ പ്രശ്നം പരിഹരിക്കുന്നതിന് ആണ് ഞങ്ങൾക്ക് താല്പര്യം എന്നും എർദോഗാൻ കൂട്ടിച്ചേർത്തു. തീർത്തും ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമായ കശ്മീർ വിഷയത്തിൽ അനാവശ്യമായ ഒരു ഇടപെടൽ ആണ് തുർക്കി നടത്തിയിരിക്കുന്നത്. ഇതിനു ഐക്യ രാഷ്ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധി അപ്പോൾ തന്നെ രൂക്ഷമായ മറുപടി തിരിച്ചു കൊടുത്തിരുന്നു. എന്നാൽ കാര്യങ്ങൾ ഇത്രയും ആയ സ്ഥിതിക്ക് തുർക്കിയെ അങ്ങനെയങ്ങു വിടാനല്ല ഇന്ത്യൻ സർക്കാർ ഉദ്ദേശിച്ചിരിക്കുന്നത്

ഇന്ത്യയുടെ വിദേശകാര്യമന്ത്രിയെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെയും സൗദി എംബസിയിൽ നിയോഗിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി തുർക്കിക്ക് ശക്തമായ സൂചന തന്നെയാണ് നൽകിയിരിക്കുന്നത് , തുർക്കി സൗദി അറേബ്യയുടെ പ്രഖ്യാപിത ശത്രു ആണ്. മുസ്ലിം രാജ്യങ്ങളുടെ ഇടയിൽ സൗദി അറബിയക്കുള്ള ആത്മീയമായ അപ്രമാദിത്വം തട്ടി എടുക്കാനും തുർക്കിയുടെ നേതൃത്വത്തിൽ പുതിയ ഓട്ടോമാൻ ഖിലാഫത് നിർമ്മിക്കുവാനും ആണ് തുർക്കി ശ്രമിക്കുന്നത് . അതിന്റെ ഭാഗമായാണ് ലോക വ്യാപകമായി ആഗോള മുസ്ലിങ്ങളുടെ പ്രശ്നങ്ങളിൽ കയറി തലയിടാനുള്ള ശ്രമങ്ങൾ തുർക്കി നടത്തി വരുന്നത് . എന്നാൽ അതിനു അവർ ഉപയോഗിച്ച് വരുന്ന മാർഗ്ഗങ്ങൾ സമാധാന കാംഷികൾക്കു ഉൾകൊള്ളാൻ കഴിയുന്നതല്ല . കശ്മീരി വിഘടനവാദികൾക്കുള്ള ധനസഹായം മുതൽ ഇന്ത്യൻ യുവാക്കളെ, തീവ്രവാദ സംഘടനകൾക്കു വേണ്ടി റിക്രൂട്ട് ചെയ്യുന്നതിന് സൗകര്യമൊരുക്കുന്നതു വരെയുള്ള നടപടികളുമായി തുർക്കി കുറച്ചുകാലമായി ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. എന്നാൽ ഇനി മുതൽ ഇത്തരം കാര്യങ്ങൾ കയ്യും കെട്ടി നോക്കി നിൽക്കാൻ ആവില്ല എന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്

സൗദി അറേബ്യയും തുർക്കിയും എതിരാളികളാണെന്നത് പ്രസിദ്ധമായ ഒരു വസ്തുതയാണ്. സൗദി മുസ്‌ലിം ലോകത്തിന്റെ നേതാവാണെങ്കിലും ഓട്ടോമൻ സാമ്രാജ്യത്തെ പുനരുജ്ജീവിപ്പിച്ചുകൊണ്ട് തുർക്കി സൗദി അറേബ്യ യിൽ നിന്ന് ഇസ്‌ലാമിക മേധാവിത്വം എന്ന പദവി ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ്. വാസ്തവത്തിൽ, സൗദി-തുർക്കി വൈരാഗ്യം സൗദിയും ഇറാനും തമ്മിലുള്ളതിനേക്കാൾ തീവ്രമാണ് , . അടിസ്ഥാനപരമായി, സൗദി അറേബ്യ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായി അവശേഷിക്കുന്നു എന്ന ആശയത്തെ തുർക്കി അങ്ങേയറ്റം എതിർക്കുന്നു,

ഇന്ത്യ സൗദി അറേബ്യയുമായി സമഗ്രമായി നിലകൊള്ളുന്നതും , ഒപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഗംഭീരമായി പ്രദർശിപ്പിക്കുന്നതും തുർക്കിയെയും അതിന്റെ കയ്യാൾ ആയ പാകിസ്ഥാനെയും അലോസരപ്പെടുത്തുന്നുണ്ട് . പശ്ചിമേഷ്യയിലെ ഇന്ത്യയുടെ വിദേശനയം നിലവിൽ വൻ വിജയമാണ്, ഗൾഫ് രാജ്യങ്ങൾ കശ്മീർ വിഷയത്തിൽ ഇന്ത്യയുമായി സഹകരിക്കുന്നുവെന്ന് നമ്മൾ ഉറപ്പുവരുത്തിയിട്ടുണ്ട് , . ആഗോളതലത്തിൽ പാകിസ്ഥാന് കശ്മീർ വിഷയത്തിൽ ഇപ്പോൾ ഉള്ള ഒരേയൊരു കക്ഷി തുർക്കി മാത്രമാണ്, ചൈന പോലും കശ്മീർ വിഷയത്തിൽ പ്രതികരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണ് . സൗദിയുടെ നേതൃത്വത്തിലുള്ള ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക രാജ്യങ്ങളും കശ്മീരിനെക്കുറിച്ച് കടുത്ത പരാമർശം നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണ്

അതിനാൽ ഇന്ത്യ ഇപ്പോൾ സൗദി അറേബ്യയുമായി ചേർന്നതിലൂടെ തുർക്കിയെയും പാകിസ്ഥാനെയും ഒരുമിച്ചു നേരിടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സൗദി അറേബ്യയുടെ ഇന്ത്യയുടെ സ്ഥാനപതി സൗദ് എം അൽ സതി കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയെ തങ്ങളുടെ “ഉറ്റസുഹൃത്തും ഒരു പ്രധാന തന്ത്രപരമായ പങ്കാളിയും” എന്നാണ് വിശേഷിപ്പിച്ചത് പരസ്പര ബഹുമാനവും സംയോജിത താൽപ്പര്യങ്ങളും അടിസ്ഥാനമാക്കി ഇരു രാജ്യങ്ങൾക്കും സാംസ്കാരിക, സാമൂഹിക, സാമ്പത്തിക ഇടപെടലും തന്ത്രപരമായ പങ്കാളിത്തവും ഉണ്ട് സൗദി വക്താവ് വ്യക്തമാക്കി

പുതിയ ഒരു രാഷ്ട്രീയ സാഹചര്യമാണ് സംജാതമായിരിക്കുന്നത്. തുർകിയെയും പാകിസ്താനെയും ഒരുമിച്ചു നേരിടുവാൻ ഇന്ത്യക്കു ശക്തനായ ഒരു പങ്കാളിയെയാണ് സൗദി അറബിയയിലൂടെ ലഭിച്ചിരിക്കുന്നത്. സൗദി അറേബ്യ വെറുമൊരു രാജ്യം അല്ലെന്നും ഇസ്ലാമിക രാജ്യങ്ങളുടെ ആത്മീയ നേതാവാണെന്നും ഉള്ളത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം തുർക്കിയുടെ മേലുള്ള വലിയ മേൽക്കൈ തന്നെയാണ് .

ഒരേ സമയം ഇന്ത്യയോടും സൗദിയോടും യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ് തുർക്കി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമ്മുടെ ‌ ആഭ്യന്തര കാര്യമായ കാശ്മീരിൽ അനാവശ്യമായി ഇടപെടുകയും ഇന്ത്യയിലെ ചെറുപ്പക്കാരെ തീവ്ര വാദത്തിലേക്കു ആകർഷിക്കുകയും ചെയ്യുന്ന ഒരു ശത്രു രാജ്യമാണ് തുർക്കി. എന്നാൽ സൗദിയെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക രാജ്യങ്ങൾക്കു മേൽ ഉള്ള അവരുടെ ആത്‌മീയ മേധാവിത്വത്തിനെതിരെ കനത്ത വെല്ലു വിളി ആണ് തുർക്കി നടത്തുന്നത്. ഇതോടു കൂടി ഈ രണ്ടു രാജ്യങ്ങളും തുർക്കിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്‌. അതിനാൽ ആക്രമണം തീർച്ചയായും കനത്തതായിരിക്കും. അനാവശ്യമായി ഇന്ത്യയെ ചൊറിയാൻ വന്ന മലേഷ്യ ഇന്ന് സാമ്പത്തിക ഉപരോധത്താൽ വലയുകയാണ്. അതിനോടൊപ്പമോ അതിനേക്കാൾ വലുതോ ആയ ഒരു തിരിച്ചടി തന്നെയാണ് തുർക്കിയെയും കാത്തിരിക്കുന്നത്. പ്രേത്യേകിച്ചു ഇന്ത്യ - സൗദി എന്ന രണ്ട്‌ ശക്തന്മാർ ഒരുമിച്ച സ്ഥിതിക്ക്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവകേരളം സർവേ നടത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഉപാധി; സി.പി.എമ്മിനെതിരെ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (21 minutes ago)

തങ്ങള്‍ ആള്‍ക്കൂട്ട ആക്രമണത്തെയാണ് എതിര്‍ത്തത് : അല്ലാതെ തെറ്റ് ചെയ്തവനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് സൈബര്‍ ആക്രമണത്തിന് പിന്നാലെ ജിഷിന്റെ ഭാര്യ അമേയ  (29 minutes ago)

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് സുഹൃത്തിന്റെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ച് 25കാരി  (1 hour ago)

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുടുംബാധിഷ്ഠിത പരിചരണം ഉറപ്പാക്കിയ സംസ്ഥാനം  (1 hour ago)

2026ൽ വരാനിരിക്കുന്നത്  (1 hour ago)

പുതിയ നെയിം ബോർഡ് സ്ഥാപിച്ച് ആർ ശ്രീലേഖ  (1 hour ago)

V V Rajesh വാക്ക് പാലിച്ച് ഗണേഷ് കുമാർ  (1 hour ago)

സ്വര്‍ണ്ണക്കൊള്ള ആളിക്കത്തും!  (1 hour ago)

SABARIMALA ഏപ്രിലിൽ പിണറായി പടിയിറങ്ങും മുമ്പ്  (2 hours ago)

ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം  (3 hours ago)

രണ്ട് ഫയർ യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം  (3 hours ago)

കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്... സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി  (4 hours ago)

വയോധികന് ദാരുണാന്ത്യം...  (5 hours ago)

സ്വർണവിലയിൽ വർദ്ധനവ്...  (5 hours ago)

പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി  (6 hours ago)

Malayali Vartha Recommends