Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

ജലദോഷപ്പനി മൂലം ആയിരക്കണക്കിനാളുകള്‍ വര്‍ഷം തോറും മരിക്കുന്നത് പതിവാണ്; കോവിഡ്-19 നെ നിസാരവത്കരിച്ചു കൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പോസ്റ്റ് ; നടപടിയെടുത്ത് ഫെയ്‌സ്ബുക്കും ട്വിറ്ററും

07 OCTOBER 2020 11:15 AM IST
മലയാളി വാര്‍ത്ത

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാർത്തകളിൽ ഇപ്പോഴും ഇടം പിടിക്കുന്ന വ്യക്തിയാണ്. താൻ പറയുന്ന പല കാര്യങ്ങളും അത്രത്തോളം പ്രശ്നമാകുന്നത് കൊണ്ട് തന്നെയാണ് പലപ്പോഴും അത്തരത്തിൽ ഉള്ള അബദ്ധങ്ങളിൽ അദ്ദേഹം ചെന്നു വീഴുന്നത് . കഴിഞ്ഞ ദിവസമായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കോവിഡ് മുക്തനായി ആശുപത്രി വിട്ടത്. എന്നാൽ ഇപ്പോൾ ഇതാ വീണ്ടും ട്രംപ് മറ്റൊരു കുരുക്കിൽ വീണിരിക്കുകയാണ്. കോവിഡ്-19 നെ നിസാരവത്കരിച്ചു കൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പോസ്റ്റുകള്‍ക്കെതിരെ ഫെയ്‌സ്ബുക്കിന്റെയും ട്വിറ്ററിന്റെയും നടപടി. കോവിഡിനെ സാധാരണ ജലദോഷപ്പനിയോട് താരതമ്യപ്പെടുത്തിയായിരുന്നു ചൊവ്വാഴ്ച ട്രംപിന്റെ ഫെയ്ബുക്ക്, ട്വിറ്റര്‍ പോസ്റ്റുകള്‍. തെറ്റിദ്ധാരണാജനകമായ വിവരം പങ്കുവെച്ചതായി സൂചിപ്പിച്ചാണ് സാമൂഹികമാധ്യമങ്ങളുടെ പ്രതികരണം. 


ജലദോഷപ്പനി മൂലം ആയിരക്കണക്കിനാളുകള്‍ വര്‍ഷം തോറും മരിക്കുന്നത് പതിവാണെന്ന് ട്രംപ് ട്വീറ്റില്‍ പറഞ്ഞു. നിസാരമായ രോഗത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ അടച്ചിടേണ്ട ആവശ്യമുണ്ടോയെന്നും പനിയോടൊപ്പം ജീവിക്കാന്‍ പഠിച്ചതു പോലെ കോവിഡിനൊപ്പവും ജീവിക്കണമെന്നും ട്രംപ് ട്വീറ്റില്‍ അഭിപ്രായപ്പെടുകയുണ്ടായി . (2019-2020 കാലത്ത് ജലദോഷപ്പനി മൂലം അമേരിക്കയില്‍ 22,000 പേര്‍ മരിച്ചതായി ആരോഗ്യസ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്).ഈ കണക്ക് നിലവിലിരിക്കെയാണ് ട്രംപിന്റെ നിസ്സാ രവൽക്കരിച്ചുള്ള പോസ്റ്റ് വന്നിരിക്കുന്നത് . കോവിഡുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരം നല്‍കുക വഴി ട്രംപിന്റെ ട്വീറ്റ് ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചതായും പൊതുജനങ്ങള്‍ക്ക് കാണാനായി മാത്രം ട്വീറ്റ് നിലനിര്‍ത്തുന്നതായും ട്രംപിന്റെ ട്വീറ്റിനൊപ്പം ട്വിറ്റര്‍ രേഖപ്പെടുത്തുകയും ചെയ്തു.
 

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രം പിന് കോവിഡ് 19സ്ഥിതീകരിച്ചത് ലോകം മുഴുവൻ അറിഞ്ഞിരുന്നു. .. 19 സ്ഥിരീകരിച്ച ശേഷം ട്രംപിന്റെ ചില നിലപാടുകളും പ്രവർത്തികളും വിവാദത്തിൽ പെട്ടിരുന്നു. .. രോഗം സ്ഥിരീകരിച്ച ശേഷം ട്രംപ് ആശുപത്രിയിൽ നിന്നും ജനങ്ങളെ കാണുവാൻ വെളിയിലേക്ക് ഇറങ്ങിയത് വളരെയധികം വിമർശനങ്ങൾക്ക് വഴി മാറിയിരുന്നു,, എന്നാൽ രോഗം ഭേദമായിട്ടും ട്രംപിന്റെ പ്രവർത്തി അവസാനിച്ചിട്ടില്ല. കോവിഡ് nineteen ഭേദമായ ട്രംപ് ആശുപത്രിയിൽ നിന്ന് പോയ ഉടനെ ചെയ്തത് മാസ്ക് വലിച്ചൂരി മാറ്റുകയായിരുന്നു . മാസ്കില്ലാതെ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടു. . വാഷിങ്ടണിലെ വാൾട്ടർ റീഡ് സൈനിക ആശുപത്രിയിലായിരുന്നു ട്രംപ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ആശുപത്രിയിൽ നിന്ന് നേരെ വൈറ്റ് ഹൗസിലേക്കെത്തിയതിന് പിന്നാലെ കോവിഡ് പകരുന്നത് തടയാൻ ധരിക്കേണ്ട മുഖാവരണം എടുത്തുമാറ്റിയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലേർപ്പെട്ടത്.


ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡിനെ ഭയപ്പെടേണ്ടതില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു . ചികിത്സയ്ക്ക് ശേഷം 20 വർഷം ചെറുപ്പമായെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ട്രംപിനെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാലുദിവസത്തെ ചികിത്സയ്ക്ക് ശേഷം പൂർണ ആരോഗ്യവാനെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതിന് പിന്നാലെ അദ്ദേഹം ആശുപത്രി വിട്ടു. വൈറ്റ് ഹൗസിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്ന മറൈൻ വൺ ഹെലികോപ്റ്ററിന് സല്യൂട്ട് നൽകുന്ന അവസരത്തിലാണ് ട്രംപ് മാസ്ക് നാടകീയമായി ഊരി മാറ്റിയത്.ട്രംപ് ആശുപത്രി വിടുന്നതുമുതൽ വൈറ്റ് ഹൗസിൽ എത്തുന്നതുവരെയുള്ള കാര്യങ്ങൾ ചാനലുകൾ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.എന്നാൽ വൈറ്റ്ഹൗസിൽ കോവിഡ് പിന്നെയും റിപ്പോർട്ട് ചെയ്യുന്നുണ്ട് . ട്രംപ് ആശുപത്രി വിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രധാന വക്താവിന് കോവിഡ് പോസിറ്റീവായി. അതിനാൽ വൈറ്റ് ഹൗസിനുള്ളിലെ ട്രംപിന്റെ പ്രവർത്തനങ്ങൾ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പ്രകാരം ക്രമപ്പെടുത്തിയേക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾ കൊടുമ്പിരികൊണ്ടിരിക്കെ കോവിഡ് ബാധയും അതിൽ നിന്ന് മുക്തി നേടിയതും ട്രംപിനോട് അനുഭാവം വർധിപ്പിച്ചിട്ടുണ്ട്. അതേസമയം പ്രചാരണത്തിൽ ട്രംപിനേക്കാൾ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ മുന്നിലാണെന്നാണ് റിപ്പോർട്ടുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (6 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (6 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (6 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (6 hours ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (7 hours ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (7 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (7 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (7 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (7 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (7 hours ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (8 hours ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (8 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (8 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (8 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (8 hours ago)

Malayali Vartha Recommends