ഓക്സ്ഫഡിന്റെ കോവിഡ് വാക്സീന് കുറഞ്ഞ വിലയ്ക്കു കിട്ടാനുള്ള സാധ്യത അടുത്ത വര്‍ഷം ജൂലൈ വരെ മാത്രമെന്ന് മരുന്നു കമ്പനി അസ്ട്രാസെനക
കോവിഡിനെ മഹാമാരിയായി അടുത്ത ജൂലൈ വരെ മാത്രമേ കണക്കാക്കാനാകൂ എന്നും തന്മൂലം ഓക്സ്ഫഡിന്റെ കോവിഡ് വാക്സീന് കുറഞ്ഞ വിലയ്ക്കു കിട്ടാനുള്ള സാധ്യത അടുത്ത വര്‍ഷം ജൂലൈ വരെ മാത്രമെന്നും ഉല്പാദക കമ്പനിയായ അസ്ട്രാസെനക. അതിനു ശേഷമെങ്കില്‍ വില ഉല്പാദക കമ്പനിയായ അസ്ട്രാസെനക തീരുമാനിക്കും. വാക്സീന് ലാഭമെടുക്കാതെ ലഭ്യമാക്കുമെന്ന് നേരത്തേ നല്കിയ വാഗ്ദാനത്തില്‍ നിന്നുള്ള ചുവടുമാറ്റമാണിത്. ഇതിനു മുന്‍പു വാക്സീന് ലഭ്യമാകുമോയെന്നു പോലും ഉറപ്പില്ലാതിരിക്കെയാണ് നിലപാടുമാറ്റം.
വിവിധ സ്ഥാപനങ്ങളില്‍നിന്നും സംഘടനകളില്‍നിന്നും വാക്സീന് ഗവേഷണത്തിന് അസ്ട്രാസെനക അടക്കം ഒട്ടേറെ കമ്പനികള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നു. അതിനാലാണ് അസ്ട്രാസെനക, ജോണ്സണ് ആന്‍ഡ് ജോണ്സണ് തുടങ്ങിയ കമ്പനികള്‍ ലാഭമെടുക്കാതെ വാക്സീന് ലഭ്യമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നത്. ചെലവാകുന്ന തുക മാത്രം വില നിര്‍ണയത്തില്‍ പരിഗണിക്കുമെന്നായിരുന്നു വാഗ്ദാനം. ഇന്ത്യയില്‍ ഓക്സ്ഫഡ് വാക്സീന്റെ ഉല്പാദന കരാറുള്ള സീറം ഇന്‍സ്റ്റിറ്റ്യൂട്ട് പരീക്ഷണ നടപടികളിലാണ്.
ഇനിയും പരീക്ഷണം പൂര്‍ത്തിയാകാത്ത റഷ്യന്‍ വാക്സീന് സ്പുട്നിക്കിന്റെ കാര്യത്തില്‍ തിടുക്കം വേണ്ടെന്നു വിദഗ്ധര്‍. വാക്സീന് ഇന്ത്യയില്‍ പരീക്ഷിക്കുന്നതിനു ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറി നല്കിയ അപേക്ഷയാണ് സിഡിഎസ്സിഒയ്ക്കു കീഴിലെ വിദഗ്ധ സമിതി മടക്കിയത്.
മൂന്നാംഘട്ട പരീക്ഷണത്തിലേക്കു നേരിട്ടു കടക്കാമെന്ന നിര്‍ദേശം സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്ട്രോള് ഓര്ഗനൈസേഷന് (സിഡിഎസ്സിഒ) തള്ളി. ആദ്യഘട്ടം മുതല്‍ പരീക്ഷിച്ചു വിപരീതഫലം ഇല്ലെന്നുറപ്പിക്കാനാണു നിര്‍ദേശം.
https://www.facebook.com/Malayalivartha