Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

സമാധാനത്തിനുള്ള 2020 ലെ നോബല്‍ സമ്മാനം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്; സംഘര്‍ഷ ഭരിതമായ മേഖലകളിലെ ഭക്ഷ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിര്‍ണായക പങ്ക്, 8 രാജ്യങ്ങളിലെ 10 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യ സഹായം!

09 OCTOBER 2020 05:45 PM IST
മലയാളി വാര്‍ത്ത

സമാധാനത്തിനുള്ള 2020 ലെ നോബല്‍ സമ്മാനം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്. സംഘര്‍ഷ ഭരിതമായ മേഖലകളിലെ ഭക്ഷ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിനാണ് ബഹുമതി നല്‍കുന്നതെന്ന് കമ്മിറ്റി അറിയിച്ചു.ഭക്ഷ്യ സുരക്ഷിതത്വവും പട്ടിണിയും നേരിടാനുള്ള ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാമെന്ന് നോബെല്‍ കമ്മിറ്റി വിലയിരുത്തി. 88 രാജ്യങ്ങളിലെ 10 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യ സഹായം സംഘടന നല്‍കി. പട്ടിണി മാറ്റുകയെന്നത് ഐക്യരാഷ്ട്ര സഭ സുസ്്ഥിര വികസന ലക്ഷ്യങ്ങളിലൊന്നായി പ്രഖ്യാപിച്ചുന്നു. ഇതിനായുളള പ്രധാന ഏജന്‍സിയാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം. 2019 ലാണ് സമീപകാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പട്ടിണിയിലായതെന്ന് നോബല്‍ കമ്മിറ്റി വിലയിരുത്തി.

പതിമൂന്നര കോടി ജനങ്ങളാണ് പട്ടിണിയിലായതെന്ന് നോബല്‍ കമ്മിറ്റി വിലയിരുത്തി.പട്ടിണിയും ഭക്ഷ്യപ്രശ്‌നവും നേരിടുന്നതിന് ഐക്യരാഷ്ട്ര സഭയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം. 1963 ലാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം സ്ഥാപിക്കപ്പെട്ടത്.അമേരിക്കന്‍ കവി ലൂയിസ് ഗ്ലക്കിനായിരുന്നു 2020 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം. ആത്മകഥാ കവി എന്ന വിശേഷണം ഉള്ള വ്യക്തി കൂടിയാണ് ഗ്ലക്ക്. കമ്പ്യൂട്ടര്‍ ജീന്‍ എഡിറ്റിങ് നടത്താന്‍ നൂതന മാര്‍ഗ്ഗം കണ്ടെത്തിയ രണ്ട് വനിതാ ഗവേഷകര്‍ക്കായിരുന്നു ഇത്തവണത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം. ഭാവിയെ വലിയ തോതില്‍ മാറ്റിമറിച്ചേക്കാവുന്ന മുന്നേറ്റം എന്ന് വിശേഷിപ്പിച്ചായിരുന്നു ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍, ജന്നിഫര്‍ ദൗഡ്‌ന എന്നിവരെ പുരസ്‌കാരത്തിനായി തിരഞ്ഞടുത്തത്.

തമോഗര്‍ത്തങ്ങളുമായി ബന്ധപ്പെട്ട മുന്നേറ്റം നടത്തിയ മൂന്നു ഗവേഷകരാണ് 2020 ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ടത്. ബ്രിട്ടീഷ് ഗവേഷകന്‍ റോജര്‍ റോജര്‍ പെന്‍ റോസ്, ജര്‍മനിയില്‍ നിന്നുള്ള റെയ്ന്‍ഗാര്‍ഡ് ജെന്‍സെല്‍, യു.എസ്.ഗവേഷകയായ ആന്‍ഡ്രിയ ഘേസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ഇവര്‍ക്കൊപ്പം ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ 1915 ല്‍ അവതരിപ്പിച്ച സാമാന്യ ആപേക്ഷികതാസിദ്ധാന്തം (ജനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റി) അടിസ്ഥാനമാക്കി, തമോഗര്‍ത്തങ്ങളുടെ അസ്തിത്വം ഗണിതതലത്തില്‍ കണ്ടെത്തിയ പെന്‍ റോസിന് നൊബേല്‍ പുരസ്‌കാരത്തിന്റെ പകുതി ലഭിക്കും.ഹൈപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ അമേരിക്കക്കാരായ ഹാര്‍വി ജെ. ആള്‍ട്ടര്‍, ചാള്‍സ് എം.റൈസ് , ബ്രിട്ടിഷുകാരനായ മൈക്കല്‍ ഹഫ്ടണ്‍ എന്നിവര്‍ക്കായിരുന്നു ഇത്തവണ വൈദ്യശാസ്ത്രത്തിനുളള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.

ലിവര്‍ സിറോസിസിനും കാന്‍സറിനും കാരണമാകുന്ന ഹൈപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയത് വൈദ്യശാസ്ത്ര രംഗത്ത് നിര്‍ണായക ചുവടുവയ്പാണെന്ന വിലയിരുത്തിയായിരുന്നു സമിതിയുടെ തീരുമാനം.അതെ സമയം 2020 ലെ സാഹിത്യ നോബേല്‍ പുരസ്‌കാരം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലക്കിന് ലഭിച്ചു. ഇവരുടെ വ്യക്തമായ കാവ്യാത്മക ശബ്ദം വ്യക്തിഗത അസ്ഥിതത്തെ സാര്‍വത്രികമാക്കുന്നതാണെന്നാണ് പ്രഖ്യാപന വേളയില്‍ നോബേല്‍ കമ്മിറ്റി പറഞ്ഞത്.സ്വീഡിഷ് അക്കാദമി സെക്രട്ടറി മാട്‌സ് മാല്‍മ് ആണ് സാഹിത്യത്തിനുള്ള നോബേല്‍ സമ്മാന ജേതാവിനെ പ്രഖ്യാപിച്ചത്. ഫസ്റ്റ്‌ബോണ്‍ എന്ന കൃതിയിലൂടെ 1968 ലാണ് ലൂയിസ് ഗ്ലക്ക് എഴുത്തുകാരിയായി അരങ്ങേറ്റം കുറിക്കുന്നത്. ഇതിനു ശേഷം അമേരിക്കന്‍ സമകാലീന സാഹിത്യത്തിലെ പ്രമുഖ വ്യക്തിത്വങ്ങളില്‍ ഒരാളായി ഇവര്‍ മാറി.

77 കാരായായ ലൂയിസ് ഗ്ലക്ക് ന്യൂയോര്‍ക്കിലാണ് ജനിച്ചത്.മെഡിസിന്‍, ഫിസിക്‌സ്, കെമിസ്ട്രി എന്നീ മേഖലകളിലെ നോബേല്‍ സമ്മാന ജേതാക്കളെ നോബേല്‍ കമ്മിറ്റി ഈ ആഴ്ച പ്രഖ്യാപിച്ചിരുന്നു.ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ മിക്കേല്‍ ഹൂട്ടന്‍, അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഹാര്‍വി ആല്‍ട്ടര്‍, ചാള്‍സ് റൈസ് എന്നിവര്‍ക്കാണ് വൈദ്യശാസ്ത്ര രംഗത്തെ നോബേല്‍ പുരസ്‌കാരം നല്‍കിയത്. വൈറസ് രോഗമായ ഹൈപ്പറ്റൈറ്റിസ് സി പടരുന്നതിനു കാരണമായ വൈറസ് കണ്ടെത്തിയതിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (6 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (6 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (6 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (6 hours ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (7 hours ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (7 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (7 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (7 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (7 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (7 hours ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (7 hours ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (8 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (8 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (8 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (8 hours ago)

Malayali Vartha Recommends