മിഷിഗന്‍ ഗവര്‍ണറും ട്രംപിന്റെ വിമര്‍ശകയുമായ ഗ്രെച്ചെന്‍ വിറ്റ്മെറെ റാഞ്ചാന്‍ ശ്രമിച്ചതിന് 13 പേര് അറസ്റ്റില്‍
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശകയും മിഷിഗന്‍ ഗവര്‍ണറും ഡെമോക്രാറ്റ് നേതാവുമായ ഗ്രെച്ചെന്‍ വിറ്റ്മെറെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട തീവ്ര വലതുപക്ഷ സായുധസംഘം പിടിയിലായി. വോള്വെറിന് വാച്ച്മെന്‍ എന്ന സംഘടനയിലെ 7 അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേരാണ് അറസ്റ്റിലായത്.
അവധിക്കാല വസതിയില്‍ നിന്നു ഗവര്‍ണറെ തട്ടിക്കൊണ്ടുപോയി രാജ്യദ്രോഹക്കുറ്റത്തിനു വിചാരണ ചെയ്യുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് എഫ്ബിഐ വ്യക്തമാക്കി. ഗ്രെച്ചെന്‍ വിറ്റ്മെര്‍, കോവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ട്രംപിനെതിരെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ കോവിഡ് തടയാന്‍ വിറ്റ്മെര്‍ നടപ്പാക്കിയ നിയന്ത്രണങ്ങള്‍ക്കെതിരെ ട്രംപ് അനുകൂല സംഘങ്ങള്‍ എതിര്‍പ്പുമായെത്തി.
യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സംവാദത്തില്‍ വംശീയതയെ അപലപിക്കാന്‍ തയാറാകാതിരുന്ന ട്രംപിന്റെ നടപടി എടുത്തുപറഞ്ഞ വിറ്റ്മെര്‍, വംശീയതയെ പിന്തുണയ്ക്കുന്നതിലൂടെ ആഭ്യന്തര തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണു ട്രംപ് ചെയ്യുന്നതെന്ന് വിമര്‍ശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha