Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

ഹത്രാസ് പീഢനം , കലാപ ശ്രമം പോപ്പുലർ ഫ്രണ്ട് കളിക്കുന്നു മൗറീഷ്യസിൽ നിന്നും വന്നത് 100 കോടി

10 OCTOBER 2020 10:39 AM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..

സങ്കടക്കാഴ്ചയായി... ഉപരിപഠനത്തിനായി ജർമനിയിലേക്ക് പോയ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടില്‍ വന്‍ സ്‌ഫോടനം

പുതുവർഷത്തലേന്ന് ജപ്പാനിലെ നോഡ നഗരത്തിൽ ഭൂകമ്പം; തീവ്രത 6 രേഖപ്പെടുത്തി; വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല

ഹത്രാസ് കേസിനെ സംബന്ധിച്ച ദുരൂഹതകൾ തീരുന്നില്ല , കുറ്റം ചെയ്തവർക്ക് കടുത്ത ശിക്ഷ ലഭിക്കണം എന്നതിൽ ആർക്കും എതിരഭിപ്രായം ഇല്ലെങ്കിലും എന്താണ് അവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് ആർക്കും ഒരു ധാരണ കിട്ടുന്നില്ല. ഇപ്പോൾ വന്നിരിക്കുന്ന പുതിയ ട്വിസ്റ്റിൽ ഹാത്രാസ് ഇരയ്ക്ക് നീതി നേടിക്കൊടുക്കുന്നതിന്റെ പേരിൽ ജാതി, വർഗീയ സംഘർഷങ്ങൾക്ക് പ്രേരിപ്പിക്കുന്നതിനായി 100 കോടി രൂപയെങ്കിലും ഉത്തർപ്രദേശിലേക്ക് വന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. ഹാത്രാസിൽ അക്രമത്തിന് പ്രേരിപ്പിക്കുന്നതിനായി മൗറീഷ്യസിൽ നിന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ.

50 കോടി രൂപയുടെ ധനസഹായം നൽകിയതായി ഉത്തർപ്രദേശ് പോലീസ് ചൊവ്വാഴ്ച ആരോപിച്ചിരിന്നു.വിധ്വസക പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള വിദേശ ധനസഹായത്തിനുള്ള ഒരു കവാടമായി ഇത് ഉപയോഗിച്ചിട്ടുണ്ടോയെന്ന് അറിയാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഇപ്പോൾ സംശയമുള്ളവരെ കണ്ടെത്തുകയും കരിമ്പട്ടികയിൽ പെടുത്തിയ "ജസ്റ്റിസ് ഫോർ ഹാത്രാസ്" എന്ന വെബ്‌സൈറ്റുമായി ബന്ധപ്പെട്ട ഡാറ്റ പരിശോധിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ് . വെബ്‌സൈറ്റിന്റെ അഡ്‌മിനുകൾക്കെതിരെ പണമിടപാട് തടയൽ നിയമപ്രകാരം ഏജൻസി അന്വേഷണം ആരംഭിക്കാനുള്ള ഒരുക്കത്തിൽ ആണ്.

തിങ്കളാഴ്ച രാത്രി ദില്ലിയിൽ നിന്ന് ഹാത്രാസിലേക്ക് പോകുകയായിരുന്ന നാല് പേരെ മഥുരയിൽ നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ പോലീസ് പിടികൂടിയിരുന്നു . ഇവർക്ക് രാജ്യ വിരുദ്ധ സംഘടനയായ പോപ്പുലർ ഫ്രന്റ് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് ക്രമ സമാധാന പാലന ചുമതലയുള്ള യു.പി അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു. നാലുപേർക്കും എതിരെ ഇപ്പോൾ നിയമവിരുദ്ധ പ്രവർത്തന നിർമാർജ്ജന നിയമപ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്.നിലവിൽ ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

“വർഗീയ കലാപങ്ങൾ സൃഷ്ടിക്കുന്നതിലും ഭരണകൂട യന്ത്രങ്ങളെ തടസ്സപ്പെടുത്തുന്നതിലും” പങ്കാളിയാണെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആരോപിക്കപ്പെടുന്നത് ഇതാദ്യമായല്ല ല്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടന്ന സംസ്ഥാനവ്യാപകമായ പ്രതിഷേധവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുപി സർക്കാർ കഴിഞ്ഞ വർഷം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു , ദില്ലിയിലെ ഷഹീൻ ബാഗിൽ നടന്ന സി‌എ‌എ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ധനസഹായം നൽകുന്നതിൽ പങ്കുണ്ടെന്ന ആരോപണം മുതൽ , വടക്കു കിഴക്കൻ ഡൽഹിയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ 53 പേർ കൊല്ലപ്പെട്ട കലാപത്തിൽ വരെ ഗൂഢാലോചന നടത്തുന്നതിലും സാമ്പത്തിക സഹായം നൽകുന്നതിലും ഇവരുടെ പങ്ക് സംശയാസ്പദം ആയിരിന്നു.

സെപ്റ്റംബർ 29 ന് മരണമടഞ്ഞ 19 കാരിയുടെ കുടുംബത്തെ കാണാനായി ഹാത്രാസിലേക്ക് പോകുന്ന യാത്രയ്ക്ക് മദ്ധ്യേ കേരളത്തിൽ നിന്നുള്ള ദില്ലി ആസ്ഥാനമായുള്ള പത്രപ്രവർത്തകൻ ഉൾപ്പെടെ നാല് പേരെയാണ് മഥുരയിൽ വെച്ച് അറസ്റ്റ് ചെയ്തത് . മലപ്പുറത്ത് നിന്നുള്ള സിദ്ദിഖ് കാപ്പൻ മുസാഫർനഗറിൽ നിന്നുള്ള അതിക്-ഉർ റഹ്മാൻ, ബഹ്‌റൈച്ചിൽ നിന്നുള്ള മസൂദ് അഹമ്മദ്, റാംപൂരിൽ നിന്നുള്ള ആലം എന്നിവരാണ് അവർ .പിഎഫ്‌ഐയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബാങ്ക് അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്ത 120 കോടി രൂപ ഈ വർഷം ആദ്യം തന്നെ കടുത്ത നിരീക്ഷണത്തിന്റെ കീഴിലായിരുന്നു എന്നത് ശ്രദ്ധേയമാണ്

“ജാതി സംഘർഷങ്ങൾ സൃഷ്ടിച്ച് തന്റെ സർക്കാരിന്റെ വികസന അജണ്ട പാളം തെറ്റിക്കാൻ ഗൂഢാലോചന നടത്താൻ നിരവധി സംഘടനകൾ വിദേശ ധനസഹായം ഉപയോഗിക്കുന്നുണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുകയുണ്ടായി.എന്നാൽ ഇവയെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്’ എന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ അവർ പറയുകയുണ്ടായിരണ്ടു ദിവസം മുൻപാണ് കൂട്ടബലാത്സംഗവും കൊലപാതകവുമായി ബന്ധപ്പെട്ട് 19 കാരിയായ ദലിത് ഇരയുടെ ഗ്രാമത്തിലെ തലവൻ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത് . ഇരയും പ്രധാന പ്രതിയും ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും . ഇവരുടെ ബന്ധത്തിൽ ഇരയുടെ കുടുംബം എതിർപ്പ് പ്രകടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിലെ ഹത്രാസിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് അത്യധികം ദുരൂഹമാണ്. ജാതി വാദം ഉപയോഗിച്ചു തന്റെ സർക്കാരിനെ താറടിച്ചു കാണിക്കുവാനുള്ള ആസൂത്രിത ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി പറയുമ്പോൾ , അതല്ല ജാതീയപരമായുള്ള ശക്തമായ വേർതിരിവും അടിച്ചമർത്തലുകളും ആണ് നടക്കുന്നതെന്നും അതിന്റെ ഭാഗമാണ് ഇപ്പോൾ നടന്ന കൂട്ട ബലാത്സംഗവും എന്ന് എതിർ പക്ഷവും തിരിച്ചടിക്കുന്നു.യഥാർത്ഥ വസ്തുതകൾ ഒരു പക്ഷെ ഈ രണ്ടു വാദങ്ങളുടെയും ഇടയിൽ എവിടെയെങ്കിലും ആയിരിക്കാം.

ഉത്തർ പ്രദേശ് ഒരു വിശുദ്ധ പൂങ്കാവനം ഒന്നും അല്ല എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ് അവിടത്തെ പോലീസും നീതി നിർവഹണത്തിന്റെ പേരിൽ മാത്രം പ്രശസ്തർ ആയവരും അല്ല , ജാതീയ പരമായ ഉച്ച നീചത്വം നില നിൽക്കുന്നില്ല എന്ന് പറഞ്ഞാലും കണ്ണിൽ പൊടിയിടുന്ന പ്രവൃത്തി ആയി പോകും. എന്നാൽ ഇത്തരം വസ്തുതകൾ നില നിൽക്കുമ്പോൾ തന്നെ ജാതീയതയുടെ പേരിൽ ദേശ വ്യാപകമായ സംഘർഷങ്ങൾ പൊട്ടി പുറപ്പെടുവിക്കാനുള്ള ദേശ വിരുദ്ധ ശക്തികളുടെ ഏതു വിധത്തിലുള്ള ശ്രമങ്ങളെയും പ്രോത്സാഹിപ്പിക്കാൻ കഴിയുന്നതല്ല . ഹത്രാസ് പീഢനം , കലാപ ശ്രമം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (10 minutes ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (18 minutes ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (30 minutes ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (33 minutes ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (44 minutes ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (1 hour ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (1 hour ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (1 hour ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (1 hour ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (2 hours ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (2 hours ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (2 hours ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (2 hours ago)

മന്നത്ത് പത്‌മനാഭൻ എന്ന സാമൂഹിക പരിഷ്‌കർത്താവ്  (3 hours ago)

ബിരുദ വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കും പ്രൊഫസര്‍ക്കുമെതിരെ റാഗിംഗിനും ലൈംഗികാതിക്രമത്തിനും കേസ്  (3 hours ago)

Malayali Vartha Recommends