Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

അങ്ങനെ ഒരിക്കലും ചെയ്യല്ലേ:മുന്നറിയിപ്പുമായി WHO :കോവിഡ് കാലത്തെ അപകടകരമായ ശീലം :അവഗണിക്കല്ലേ

13 OCTOBER 2020 04:39 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസുമായി ബന്ധപ്പെട്ട് പുതിയൊരു നിലപാടുമായിwho രംഗത്ത്... ജനങ്ങളുടെ ഒരു തെറ്റായ നിലപാടിനെയും ശ്രമത്തെയും ചൂണ്ടിക്കാട്ടുകയാണ് ലോകാരോഗ്യ സംഘടന... കൂട്ടത്തോടെ കോവിഡ് ബാധിക്കുമ്പോൾ ജനസമൂഹം അതിനെതിരെയുള്ള പ്രതിരോധശേഷി സ്വയം ആർജിക്കുന്ന പ്രവണത വർദ്ധിക്കുന്നുണ്ട്... എന്നാൽ ഈ സങ്കൽപം അപകടകരവും അധാർമികവുമാണെന്ന് ലോകോരോഗ്യസംഘടന. ആർജിത പ്രതിരോധശേഷി നേടുന്നതാണ് കൊറോണവൈറസിനെ തുടച്ചു നീക്കാനുള്ള പ്രായോഗിക ഉപായമെന്ന നിർദേശം അംഗീകരിക്കാവുന്നതല്ലെന്നും ലോകോരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.


വാക്സിൻ പ്രയോഗത്തിലൂടെ ആർജിത പ്രതിരോധശേഷി നേടാനാണ് ആരോഗ്യവിദഗ്ധർ സാധാരണയായി ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി... അതേസമയം അഞ്ചാംപനി പോലെയുള്ള സാംക്രമികത കൂടിയ രോഗങ്ങളുടെ വിഷയത്തിൽ ജനസസംഖ്യയുടെ 95 ശതമാനം പേർക്ക് പ്രതിരോധ കുത്തിവെയ്പ് നൽകേണ്ടി വരുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി തെദ്രോസ് അദനോം ഗബ്രെയേസിസ് പറഞ്ഞു.

സാംക്രമിക രോഗങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ ആർജിത പ്രതിരോധശേഷി കൊണ്ട് അവയെ നേരിട്ടതായി മുമ്പൊരിക്കലും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ്-19 നെതിരെയുള്ള പ്രതിരോധശേഷിയെ സംബന്ധിച്ച് കൃത്യമായ അറിവ് ലഭ്യമല്ലാത്തതിനാൽ ആർജിത പ്രതിരോധശേഷി കൊണ്ട് ഫലപ്രദമായി നേരിടാമെന്ന് വിശ്വസിക്കാൻ സാധിക്കില്ലെന്നും ഡബ്ല്യു.എച്ച്ഒ. മേധാവി കൂട്ടിച്ചേർത്തു. അപകടകാരിയായ ഒരു വൈറസിനെ പൂർണമായും മനസിലാക്കാതെ സ്വതന്ത്രമായി വ്യാപരിക്കാൻ അനുമതി നൽകുന്നത് അധാർമികമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

വൈറസിനെ കുറിച്ചും അതിനെതിരെയുള്ള പ്രതിരോധത്തെ കുറിച്ചും കുറവ് സൂചനകളാണ് നമുക്കുള്ളതെന്നും പൂർണമായ ചിത്രം ലഭിക്കാതെ ഇത്തരത്തിലുള്ള തീർപ്പിലെത്തുന്നതിൽ ധാർമികതയില്ലെന്നും തെദ്രോസ് അദനോം വ്യക്തമാക്കി. ഒരിക്കൽ കോവിഡ് പിടിപെട്ടവർക്ക് വീണ്ടും വൈറസ് ബാധയുണ്ടായതായി നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. വൈറസിനെതിരെ രോഗികളിൽ പ്രതിരോധശേഷി സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും അത് എത്ര അളവിലാണെന്നോ എത്രകാലം നിലനിൽക്കുന്നുവെന്നോ എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയിലെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. കൂടാതെ, വ്യക്തികളിൽ പ്രതിരോധശേഷി വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


പ്രതിദിനരോഗികളുടെ എണ്ണത്തിൽ, പ്രത്യേകിച്ച് യൂറോപ്പിലും അമേരിക്കയിലും കഴിഞ്ഞ നാല് ദിവസങ്ങളായി വർധനവുള്ളതായും തെദ്രോസ് അദനോം സൂചിപ്പിച്ചു. ലോകജനസംഖ്യയുടെ പത്ത് ശതമാനത്തോളം പേർക്ക് കൊറോണവൈറസിനെതിരെ പ്രതിരോധശേഷിയില്ലെന്നും അവശേഷിക്കുന്നവരിൽ ഭൂരിഭാഗവും രോഗം പിടിപെടാൻ സാധ്യതയുള്ളവരാണെന്നും സംഘടന പറയുന്നു.

അതേ സമയം രണ്ടുവർഷത്തിനുളളിൽ കൊറോണ വൈറസ് വ്യാപനം നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് നേരത്തെ പറഞ്ഞിരുന്നു... 1918-ൽ റിപ്പോർട്ട് ചെയ്ത സ്പാനിഷ് ഫ്ളൂ മറികടക്കാൻ രണ്ടുവർഷമെടുത്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ അന്നത്തേതിൽ നിന്ന് വിഭിന്നമായി സാങ്കേതികവിദ്യയുടെ ഇപ്പോഴത്തെ മുന്നേറ്റം ചുരുങ്ങിയ സമയത്തിനുളളിൽ വൈറസ് വ്യാപനം തടയാൻ സഹായിക്കുമെന്നും ടെഡ്രോസ് പറഞ്ഞു.


'ഇക്കാലത്ത് ആളുകൾ പരസ്പരം ബന്ധപ്പെടാനുളള സാഹചര്യങ്ങൾ കൂടുതലായതിനാൽ വൈറസ് വ്യാപനത്തിനുളള സാധ്യതയും കൂടുതലാണ്. അതേസമയം, നമുക്കത് തടയാനുളള സാങ്കേതികതകളുണ്ട്, തടയാനുളള അറിവുണ്ട്', ടെഡ്രോസ് പറഞ്ഞു. ദേശീയ ഐക്യവും ആഗോള ഐക്യദാർഢ്യത്തിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

സ്പാനിഷ് ഫ്ളൂ ബാധിച്ച് 50 ദശലക്ഷം ആളുകളാണ് മരിച്ചത്. 22.7 ദശലക്ഷം ആളുകളെ കൊറോണ വൈറസ് ബാധിച്ചപ്പോൾ ഏകദേശം എട്ടുലക്ഷത്തോളം പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്.

"

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (1 hour ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (3 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (4 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (4 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (4 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (5 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (5 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (5 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (5 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (6 hours ago)

Malayali Vartha Recommends