രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപേക്ഷിക്കപ്പെട്ട ടാല്‍ബോയ് ബോംബ് പൊട്ടിതെറിച്ചു, പൊട്ടിതെറിയില്‍ ആളപായം ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്
രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപേക്ഷിക്കപ്പെട്ട കൂറ്റന്‍ ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. പോളണ്ടില്‍ 1945ല്‍ യുദ്ധകപ്പല്‍ തകര്‍ക്കാനായി വ്യോമസേന അയച്ച ടാല്‍ബോയ് എന്നറിയപ്പെടുന്ന ഭൂകമ്ബ ബോംബാണ് നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിതെറിച്ചത്. പൊട്ടിതെറിയില്‍ ആളപായം ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഉത്തര പൊളണ്ടിലെ ബാള്‍ട്ടിക് കടലില്‍ പൊട്ടിതെറിക്കാതെ കിടന്നിരുന്ന ബോംബ് കഴിഞ്ഞ വര്‍ഷമാണ് കണ്ടെത്തുന്നത്.
ആറ് മീറ്ററിലധികം നീളമുള്ള ഈ ബോംബില്‍ 2.4 ടണ്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചിരുന്നു. ബോബ് നിര്‍വീര്യമാക്കുന്നതിന്റെ ഭാഗമായി സമീപപ്രദേശങ്ങളില്‍ താമസിച്ചിരുന്നവരെ ഒഴിപ്പിച്ചിരുന്നു. സാധാരണരീതിയിലുള്ള പൊട്ടിതെറിയിലൂടെ ബോംബ് നിര്‍വീര്യമാക്കിയാല്‍ കൂടുതല്‍ നാശനഷ്ടമുണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തിയിരുന്നത്. ഇതിനാല്‍ പൊട്ടിത്തെറിക്ക് കാരണമാകാതെ സ്ഫോടനാത്മക വസ്തുക്കള്‍ കത്തിച്ചുകളുയുന്ന ഡിഫ്ലഗ്രേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബോംബ് നിര്‍വീര്യമാക്കിയത്. എന്നാല്‍ പ്രക്രിയയുടെ അവസാന ഘട്ടത്തില്‍ ബോംബ് പൊട്ടിതെറിയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha