Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

എപിവാക് കൊറോണ... രണ്ടാമത്തെ കൊവിഡ് 19 വാക്‌സിന് അംഗീകാരം നല്‍കി റഷ്യ

14 OCTOBER 2020 11:02 PM IST
മലയാളി വാര്‍ത്ത

റഷ്യ രണ്ടാമത്തെ കൊവിഡ് 19 വാക്‌സിനും അംഗീകാരം നല്‍കി. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനാണ് ഇക്കാര്യം അറിയിച്ചത്. സൈബീരിയയിലെ സ്‌റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഒഫ് വൈറോളജി ആന്‍ഡ് ബയോടെക്‌നോളജി വെക്ടര്‍ ( വെക്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ) വികസിപ്പിച്ച ' എപിവാക് കൊറോണ ' എന്ന വാക്‌സിനാണ് അംഗീകാരം നല്‍കിയിരുക്കുന്നത്.

റഷ്യയുടെ ആദ്യ കൊവിഡ് വാക്‌സിനായ സ്പുട്‌നികില്‍ നിന്നും വ്യത്യസ്ഥമാണ് എപിവാക് കൊറോണ. ഓരോ വോളന്റിയര്‍മാരിലും എപിവാക് കൊറോണയുടെ രണ്ട് ഡോസുകള്‍ വീതമാണ് കുത്തിവച്ചത്. ലോകത്തെ ഏറ്റവും പ്രശസ്തമായ വൈറസ് റിസര്‍ച്ച് സെന്ററുകളില്‍ ഒന്നാണ് സൈബീരിയയ്ക്ക് അടുത്തുള്ള നോവോസിബിര്‍സ്‌കിലെ കോല്‍ട്‌സോവോയില്‍ സ്ഥിതി ചെയ്യുന്ന വെക്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ട്.
നാല് ദശാബ്ദത്തിലേറെയായി പ്രവര്‍ത്തിക്കുന്ന വെക്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് എബോളയുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് പ്രതിരോധ വാക്‌സിന്‍ വിജയകരമായി വികസിപ്പിച്ചെടുത്ത ചരിത്രമുണ്ട്. മാര്‍ച്ചില്‍ തന്നെ കൊവിഡ് വാക്‌സിനായുള്ള ഗവേഷണങ്ങള്‍ വെക്ടറില്‍ തുടങ്ങിയിരുന്നു. 14 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 43 പേര്‍ക്കായിരുന്നു വാക്‌സിന്‍ നല്‍കിയത്.
ഓഗസ്റ്റിലാണ് മോസ്‌കോയിലെ ഗമേലയാ ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ച സ്പുട്‌നികിന് അംഗീകാരം നല്‍കിയത്. സ്പുട്‌നികിന് നല്‍കിയത് പോലെ തന്നെ വെക്ടറിന്റെ വാക്‌സിനും മനുഷ്യരിലെ മൂന്നാം ഘട്ട ട്രയല്‍ പൂര്‍ത്തിയാക്കാതെയാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. 30,000 പേരെ പങ്കെടുപ്പിച്ചുള്ള മൂന്നാം ഘട്ട ട്രയല്‍ ഉടന്‍ നടക്കും. എപിവാക് കൊറോണയുടെ വന്‍ തോതിലുള്ള ഉത്പാദനം നവംബറിലോ ഡിസംബറിലോ ആരംഭിക്കുമെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (1 hour ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (3 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (3 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (4 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (4 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (4 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (5 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (5 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (5 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (5 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (6 hours ago)

Malayali Vartha Recommends