Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

ചാന്ദ്ര പര്യവേക്ഷണത്തിന് ഐക്യരൂപം നല്‍കുന്നതിനായി 'ആര്‍ട്ടെമിസ് അക്കോര്‍ഡ്' എന്ന ഉടമ്പടിയുമായി നാസ

15 OCTOBER 2020 01:08 PM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ ബഹിരാകാശ സംഘടന നാസ ചാന്ദ്ര പര്യവേക്ഷണത്തിന് ഐക്യരൂപം നല്‍കുന്നതിനായി വിവിധ രാജ്യങ്ങളുമായി ചേര്‍ന്ന് 'ആര്‍ട്ടെമിസ് അക്കോര്‍ഡ്' എന്ന പേരില്‍ ഉടമ്പടി ഒപ്പുവച്ചു. യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, നാഷണല്‍ സ്പേസ് കൗണ്‍സില്‍ എന്നിവരുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയശേഷമാണ് ഉടമ്പടിക്കു രൂപം നല്‍കിയത്. ചരിത്രത്തിലാദ്യമായി ഒരു വനിതയെയും രണ്ടാമതായി ഒരു പുരുഷനെയും ചന്ദ്രനിലെത്തിക്കുക എന്നതും പദ്ധതിയുടെ ഭാഗമാണ്.

ചന്ദ്രനിലെ ഇടപെടലില്‍ അച്ചടക്കവും സഹകരണവും സമാധാനവും ഉറപ്പുവരുത്താന്‍ ഉടമ്പടിയിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നാസ. ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാന്‍ അമേരിക്കയ്ക്കു മാത്രമേ സാധിച്ചിട്ടുള്ളൂവെങ്കിലും ചന്ദ്രനിലേക്ക് ഗവേഷണ ഉപകരണങ്ങള്‍ എത്തിക്കുന്നതില്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വിജയിച്ചിട്ടുണ്ട്.

അമേരിക്കയ്ക്ക് പുറമേ യു.കെ, ജപ്പാന്‍, ഓസ്ട്രേലിയ, കാനഡ, ഇറ്റലി, ലക്സംബര്‍ഗ്, യു.എ.ഇ. എന്നീ രാജ്യങ്ങളാണ്, 1967-ലെ ബഹിരാകാശ ഉടമ്പടിയും മറ്റു കരാറുകളും അടിസ്ഥാനമാക്കി തയാറാക്കിയ ആര്‍ടെമിസ് ഉടമ്പടിയില്‍ ഒപ്പുവച്ചത്. മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് അയയ്ക്കുന്നതിനായുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ രാജ്യങ്ങള്‍ പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു നാസ അഡ്മിനിസ്ട്രേറ്റര്‍ ജിം ബ്രൈഡെന്‍സ്റ്റീന്‍ പറഞ്ഞു.

ആര്‍ടെമിസ് പദ്ധതി യു.എസ്. കേന്ദ്രീകൃതമാണെന്ന നിലപാടുമായി ഉടമ്പടിയോട് റഷ്യ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. രാജ്യാന്തര ബഹിരാകാശനിലയം പോലുള്ള സഹകരണമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി മേധാവി ദിമിത്രി റോഗോസിന്‍ പറഞ്ഞു. ചൈനയുമായി നയതന്ത്ര ഉടമ്പടിയുണ്ടാക്കുന്നതില്‍ നാസയ്ക്ക് വിലക്കുള്ളതിനാല്‍ ഈ സഖ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ചൈനയില്ല.

ബഹിരാകാശ ദൗത്യങ്ങളില്‍ ഏവരും സമാധാനം പാലിക്കണം, രഹസ്യാത്മകത പാടില്ല, റോബോര്‍ട്ടുകളും വാഹനങ്ങളുമടക്കം വിക്ഷേപിക്കുന്ന എന്തും രജിസ്റ്റര്‍ ചെയ്തവയും തിരിച്ചറിയുന്നവയും ആയിരിക്കണം, ബഹിരാകാശ യാത്രാവേളയില്‍ അടിയന്തിര സാഹചര്യങ്ങളില്‍ അംഗങ്ങള്‍ ഒന്നിച്ചുനില്‍ക്കണം, ബഹിരാകാശ സംവിധാനങ്ങള്‍ സാര്‍വത്രികവും എല്ലാവരുടേയും ഉപകരണങ്ങളുമായി യോജിക്കുന്നവയും ആയിരിക്കണം, ശാസ്ത്രീയ വിവരങ്ങള്‍ കൈമാറണം, ചരിത്രപരമായ ഇടങ്ങള്‍ സംരക്ഷിക്കപ്പെടണം. അതിന് വേണ്ടി ബഹിരാകാശ മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ ഒഴിവാക്കണം, റോവറുകളുടേയും ബഹിരാകാശ പേടകങ്ങളുടേയും ദൗത്യങ്ങള്‍ മറ്റുള്ളവര്‍ അടുത്ത് വന്ന് അപകടത്തിലാക്കരുത് എന്നിവയാണ് ഉടമ്പടിയിലെ പ്രധാന വ്യവസ്ഥകള്‍. ഇവ ലംഘിക്കുന്നവരോട് പുറത്തുപോകാന്‍ ആവശ്യപ്പെടുമെന്ന് ബ്രൈഡെന്‍സ്റ്റീന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (5 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (5 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (5 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (5 hours ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (6 hours ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (6 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (6 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (6 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (6 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (6 hours ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (6 hours ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (7 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (7 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (7 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (7 hours ago)

Malayali Vartha Recommends