രണ്ടാം ലോകയുദ്ധക്കാലത്ത് നാസി യുദ്ധക്കപ്പലിലേക്ക് യു.കെ. വിക്ഷേപിച്ച ബോംബ് നിയന്ത്രിത സ്ഫോടനത്തിലൂടെ പോളണ്ട് നശിപ്പിച്ചു
1945-ല്‍ രണ്ടാം ലോകയുദ്ധക്കാലത്ത് നാസി യുദ്ധക്കപ്പല്‍ ലക്ഷ്യംവച്ച്് റോയല്‍ എയര്‍ഫോഴ്സ് വിക്ഷേപിച്ച 5,000 കിലോ ഗ്രാം ഭാരമുള്ള ബോംബ് നിയന്ത്രിത സ്ഫോടനത്തിലൂടെ പോളണ്ട് നശിപ്പിച്ചു. നിര്വീര്യമാക്കലിനിടെ ബോംബ് പൊട്ടിത്തെറിച്ചെങ്കിലും ആളപായമില്ല.
ഒരു വര്‍ഷം മുമ്പ് വടക്കുപടിഞ്ഞാറന്‍ പോളണ്ടിലെ തുറമുഖ നഗരമായ സ്വിന്യുജസില് ഡ്രജ്ജിങ്ങിനിടെയാണു 39 അടി താഴ്ചയില്‍ ഉറങ്ങിക്കിടന്ന ഭീമന് സ്ഫോടക വസ്തു കണ്ടത്തിയത്. ബാള്‍ട്ടിക് കടലിനോട് ചേര്‍ന്നുള്ള കപ്പല്‍പാതയിലാണ് 'റ്റോള്ബോയ്', 'ഭൂകമ്പ ബോംബ്' എന്നീ അപരനാമങ്ങളില്‍ അറിയപ്പെട്ട ബോംബ് കിടന്നിരുന്നത്. ആറു മീറ്റര്‍ നീളമുള്ള റ്റോള്ബോയ്ക്കു പിന്നില്‍ 2.4 ടണ്‍ സ്ഫോടക വസ്തുക്കളാണ് വച്ചിരുന്നത്.
പരമ്പരാഗത രീതിയിലൂടെ ബോംബ് പൊട്ടിച്ചുകളയാന്‍ ശ്രമിച്ചാല്‍ 500 മീറ്റര്‍ അകലെയുള്ള പാലം വരെ തകരുമെന്ന ഭയത്താല്‍ ആ രീതി പോളീഷ് നാവികസേന നേരത്തേ ഉപേക്ഷിച്ചു. പകരം നിയന്ത്രിത സ്ഫോടനത്തിലൂടെ ബോംബ് നശിപ്പിക്കുന്ന ന്യൂതന മാര്‍ഗമാണ് ഉപയോഗിച്ചത്. സ്ഫോടനത്തിനു മുന്നോടിയായി തീരത്തോടു ചേര്ന്നുള്ളവരെ ഒഴിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha