Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


13 വയസുകാരിയെ കണ്ടെത്താൻ 4,000 കിലോമീറ്ററോളം റോഡുമാർഗം..കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ്...സഞ്ചരിച്ചത് വളരെ അപകടം നിറഞ്ഞ വഴികളിലൂടെ..


തൃശ്ശൂരിൽ വൻകവർച്ച.. 50 പവൻ സ്വർണം കവർന്നു..മകളുടെ കല്യണത്തിന് ഒന്നരമാസം..വീടിന്റെ സമീപപ്രദേശത്ത് റെയില്‍വേട്രാക്കും ഒരു വശത്ത് വയലുമാണ്...അന്വേഷണം തുടങ്ങി..


പി എസ് സി പരീക്ഷാ തട്ടിപ്പ്; സർക്കാരിന്റെ വിവിധ സുപ്രധാന സീറ്റുകളിലിരുന്ന് സി പി എമ്മുകാരെ സഹായിക്കാൻ കരുക്കൾ നീക്കം ; പൊളിച്ചടക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരണത്തിന് കീഴടങ്ങി...


മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...

ശത്രു രാജ്യങ്ങളെ തകർക്കാൻ ഘാതക്ഇന്ത്യയുടെ സ്വന്തം ആളില്ലാ വിമാനംഇനി ഇന്ത്യയെ കൂടുതൽ ഭയക്കണം

15 OCTOBER 2020 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ബംഗ്ലാദേശ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ് മിർസ ഫക്രുൽ ഇസ്ലാം ആലംഗീറിന് വിജയം

സൗദിയിൽ യുദ്ധം..!! രാത്രിക്ക് രാത്രി മിസൈൽ അറ്റാക്ക്..!!ഹൂതികൾ കലിപ്പിൽ ആക്രമണ മുന്നറിയിപ്പ്.

ബഹിരാകാശരംഗത്തെ നിർണായക മുന്നേറ്റമായി, ചൈന ആദ്യമായി റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി കരയിൽ തിരിച്ചിറക്കി

ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം

ഇന്ത്യ ഏറ്റവും പ്രതീക്ഷയർപ്പിക്കുന്നതും  ഏറ്റവും വലുതുമായ  പ്രതിരോധ പരിപാടികളിലൊന്നായ ഘാതക് സ്റ്റെൽത്ത് ഫ്ലൈയിംഗ് വിംഗ് കോംബാറ്റ് ഡ്രോൺ ആദ്യമായി പൊതു മധ്യത്തിലെത്തിയിരിക്കുകയാണ് . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി  കാൺപൂർ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ കൂടിയാണ് ഈ മാരക വിനാശകാരിയായ  സ്റ്റെൽത്ത് കോംബാറ്റ് ഡ്രോൺ പൊതു ജന സമക്ഷത്തേക്ക് എത്തിയത്. ‘മാരകമായത്’ എന്ന് അർത്ഥം  വരുന്ന  ഘാതക് എന്ന പേരിന് അനുസൃതമായി, ഡ്രോൺ പ്രോജക്റ്റ് ഒരു വിനാശകരമായ ആളില്ലാ സ്‌ട്രൈക്ക് ബോംബർ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. “പൂർണമായും ദേശീയ  ധനസഹായം കൊണ്ട് വികസിപ്പിച്ചെടുത്ത  ഒരു  പ്രതിരോധ പദ്ധതിയാണ് ഘാതക്

ഇന്ത്യയുടെ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ്   അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതിയുമായി ഘാതക്   ബന്ധപ്പെട്ടിരിക്കുന്നു.വൻ തോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി  സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോട് കൂടി  മുന്നോട്ട് പോകുമ്പോൾ ഇന്ത്യയെ ഒരു പ്രധാന പ്രതിരോധ കയറ്റുമതിക്കാരാക്കി മാറ്റുന്നതിൽ ഒരു ഗണ്യമായ പങ്കു വഹിക്കാൻ  ഘാതകിന്  കഴിയും.

നിലവിൽ, അസർബൈജാനും അർമേനിയയും തമ്മിലുള്ള  പോരാട്ടം ആളില്ലാ ഏരിയൽ കോംബാറ്റ് വെഹിക്കിൾസിന്റെ ഉപയോഗത്തിലൂടെ  ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി . അർമേനിയയുമായുള്ള നിരന്തരമായ പോരാട്ടത്തിൽ അസർബൈജാൻ,  ഡ്രോണുകൾ അഥവാ  ആളില്ലാ ഏരിയൽ വെഹിക്കിൾസ്   വ്യാപകമായി ഉപയോഗിച്ചതായി റിപ്പോർട്ട്  ചെയ്യപ്പെട്ടു . ഇത് അർമേനിയയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം വിനാശകരമായിരുന്നു. അസർബൈജാന്  നിലവിൽ രണ്ടു രാജ്യങ്ങളിൽ നിന്നാണ് ആയുധം ലഭിക്കുന്നത് ഒന്ന് ഇസ്രയേലും മറ്റേതു തുർക്കിയും. ഇത്തരത്തിലുള്ള ആളില്ല യുദ്ധ വിമാനങ്ങളുടെ വിന്യാസം അടുത്ത തലമുറയിൽ പെട്ട യുദ്ധ രീതി ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ ഒരു സാഹചര്യത്തിലാണ് ഇന്ത്യയുടെ  ആളില്ല യുദ്ധവിമാനമായ ഘാതകിന്റെ   നിർമ്മാണം അങ്ങേയറ്റം പ്രാധാന്യം അർഹിക്കുന്നത്.

ഈ മേഖലയിലെ മറ്റു സംരംഭങ്ങൾ ആയ ബ്രിട്ടീഷ് സൈന്യത്തിന്റെ  ബി ‌എ ഇ സിസ്റ്റംസ് താരാനിസ്, ജർമ്മൻ / സ്പാനിഷ് സഹ സംരംഭം ആയ  ഇ‌ എ‌ ഡി‌എസ് ബരാക്യൂഡ, അമേരിക്കയുടെ  ബോയിംഗ് എക്സ് -45, സ്വീഡന്റെ  നോർ‌ട്രോപ്പ് ഗ്രുമ്മൻ എക്സ് -47 ബി, ഫ്രഞ്ച് കമ്പനിയായ  ഡസ്സോൾട്ടിന്റെ  ന്യൂറോൺ, അമേരിക്കൻ കമ്പനിയായ  ലോക്ക്ഹീഡ് മാർട്ടിന്റെ ആർ‌ക്യു -170, റഷ്യയുടെ  മിക്കോയൻ സ്കാറ്റ് എന്നിവരുമായാണ് നിലവിൽ ഘാതക് മത്സരിക്കുന്നത് എന്നത് നമ്മുടെ ആഭ്യന്തര പ്രതിരോധ മേഖലയുടെ വളർന്നു വരുന്ന ശക്തി തന്നെയാണ് സൂചിപ്പിക്കുന്നത്.

ലോക നിലവാരത്തിലുള്ള ഒരു   ആളില്ലാ ബോംബർ നിർമ്മിച്ച് ഇന്ത്യക്ക്  മേഖലയിലെ വൻ ശക്തികളോട് കിടപിടിക്കാനും സ്വയംപര്യാപ്തത  നേടാനും ഒരുപക്ഷെ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു കൊണ്ട്  സാമ്പത്തികമായി നേട്ടം ഉണ്ടാക്കുവാനും ഉള്ള  ശരിയായ സമയമാണിത്. ഇപ്പോൾ, അസർബൈജാൻ-അർമേനിയ പോരാട്ടം ഭാവിയിലെ യുദ്ധം എങ്ങനെയായിരിക്കുമെന്ന് ഒരു ഏകദേശ  രൂപം ലോകത്തിന്  നൽകുകയുണ്ടായി . എന്നാൽ ലോകം ഇതുവരെ അടുത്ത തലമുറ യുദ്ധത്തിലേക്ക് നീങ്ങിയിട്ടില്ല. അതിനാൽ, ലോകത്തിലെ പ്രമുഖ ഡ്രോൺ ശക്തിയാകാൻ ഇന്ത്യയ്ക്ക് ഇനിയും സമയമുണ്ട്      

ശത്രുരാജ്യത്തിന്റെ അതിർത്തിക്ക് അരികിലായോ  അപകടകരമായ പ്രദേശങ്ങൾക്ക് മുകളിലോ  മാരകമായി  വിക്ഷേപിക്കാനും വായുവിൽ നിന്ന് ഭൂമിയിലേക്കുള്ള  മിസൈലുകൾ ഉപയോഗിച്ച് ശത്രുക്കളുടെ ലക്ഷ്യങ്ങളെ നശിപ്പിക്കാനും കഴിയുന്ന ഒരു യുദ്ധ ഡ്രോണാണ് ഘാതക്   വിഭാവനം ചെയ്യുന്നത്. എന്നിരുന്നാലും, 2018ൽ പുറത്തു വന്ന  ഒരു ദേശീയ മാധ്യമ  റിപ്പോർട്ട് അനുസരിച്ച്, ഇലക്ട്രോണിക് വിവരങ്ങൾ  ശേഖരിക്കുവാനും  വായുവിലൂടെയുള്ള നിരീക്ഷണം നടത്തുവാനും ഘാതകിന്  കഴിവുണ്ടാകും.

ഘാതക്  പൂർണ്ണമായും സജ്ജമാകുമ്പോഴേക്കും  ഇന്ത്യ സ്വന്തമായി തദ്ദേശീയ എയർ ക്രാഫ്റ്റ്  എഞ്ചിൻ “കാവേരി” യും അതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളും വിജയകരമായി വികസിപ്പിച്ചെടുക്കുമെന്നാണ്  പ്രതീക്ഷിക്കപ്പെടുന്നത് . ഫ്രഞ്ച് കമ്പനിയായ സഫ്രാനുമായി സഹകരിച്ചാണ് എഞ്ചിൻ വികസിപ്പിക്കുന്നത്, ഇത് റാഫേൽ ഇടപാടിനൊപ്പം ഒരു സഹ കരാറായി കൂട്ടി ചേർക്കപ്പെടുകയാണുണ്ടായത്

അതിനാൽ, വിജയകരമായി  പൂർത്തിയായി കഴിഞ്ഞാൽ , നിലവിൽ ഇന്ത്യ  ഉപയോഗിച്ച് കൊണ്ടിരിക്കുന്ന യുദ്ധവിമാനങ്ങളെ ചില സാഹചര്യങ്ങളിലെങ്കിലും  മാറ്റിസ്ഥാപിക്കാൻ കഴിയുന്ന ആളില്ലാ പ്ലാറ്റ്ഫോമുകളിലൊന്നാണ് ഘാതക് . ഇന്ത്യ അക്ഷരാർത്ഥത്തിൽ ഇവിടെ സമയത്തിനെതിരായുള്ള  ഒരു മത്സരത്തിലാണ് . ലോകം അടുത്ത തലമുറ യുദ്ധത്തിലേക്ക് നീങ്ങുമ്പോഴേക്കും ഇന്ത്യ അതിന്റെ ഘാതക്  പദ്ധതി പൂർണ്ണമായി വികസിപ്പിച്ചെടുക്കുവാൻ  ആഗ്രഹിക്കുന്നു

അതിനാൽ ഒരു സൈനിക സൂപ്പർപവർ ആകുന്നതിനുള്ള ഇന്ത്യയുടെ യാത്രയ്ക്ക് ശക്തമായ ഒരു മുതൽക്കൂട്ടാണ് നമ്മൾ ആഭ്യന്തരമായി വികസിപ്പിച്ചെടുക്കാൻ പോകുന്ന ഘാതക് , ഇത് പ്രതിരോധ കയറ്റുമതി അഭിലാഷങ്ങൾ കൈവരിക്കാൻ രാജ്യത്തെ സഹായിക്കുക മാത്രമല്ല, സ്വന്തം സുരക്ഷാ ആവശ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി നിറവേറ്റാൻ ഇന്ത്യയെ പ്രാപ്തരാക്കുകയും  ചെയ്യും.

ചൈനയും പാകിസ്ഥാനുമായി നിരന്തര സംഘർഷം ഉണ്ടാകാൻ ഇടയുള്ള സാഹചര്യത്തിൽ. സ്വന്തം സുരക്ഷാ ആവശ്യങ്ങൾക്ക് വേണ്ടി  ഇന്ത്യക്ക് ലോകോത്തര കോംബാറ്റ് ഡ്രോൺ ആവശ്യമാണ്. ചൈനയുമായി  ഭാവിയിൽ ഉണ്ടാകാനിടയുള്ള സംഘട്ടനങ്ങൾക്ക് ,  പരിമിതമായ സമ്പർക്കരഹിതമായ യുദ്ധത്തിന്റെ രൂപമുണ്ടാകാൻ സാധ്യതയുണ്ട് . അതുപോലെ, ഇന്ത്യയ്ക്ക് പാകിസ്ഥാൻ പ്രദേശത്ത് തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തേണ്ടിവന്നാൽ,  പ്രത്യേക സേനകളെയോ യുദ്ധവിമാനങ്ങളെയോ അയയ്ക്കുന്നതിനേക്കാൾ മികച്ച ഓപ്ഷനാണ് ആളില്ലാ ഡ്രോണുകൾ  അയയ്ക്കുന്നത്. ഇതിലൂടെ ഒരു പരിധി വരെ  നമ്മുടെ പട്ടാളക്കാരുടെ വിലപ്പെട്ട ജീവനുകൾ സംരക്ഷിക്കാനും നമുക്ക് കഴിയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (20 minutes ago)

13 കാരി മുങ്ങിയത് ഒഡീഷയിലേക്ക്  (36 minutes ago)

  ഓണാവധി... സംസ്ഥാനത്തെ സ്കൂളുകൾ ഇന്നടയ്ക്കും  (37 minutes ago)

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരണത്തിന് കീഴടങ്ങി...  (58 minutes ago)

ROBBERY പുലർച്ചെ 2 മണിയ്ക്ക് എത്തിയപ്പോൾ കണ്ട കാഴ്ച  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി... 10,000 പേർക്ക് തിരുവോണസദ്യ നൽകും  (1 hour ago)

ഉക്രെയ്ന്‍ കടലില്‍ കപ്പലില്‍ കൊല്ലപ്പെട്ട മറൈന്‍ നേവി ജീവനക്കാരനായ അഖില്‍ ജോയലിന്റെ ഭൗതികശരീരം 24 ന് നാട്ടിലെത്തിക്കും....  (1 hour ago)

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...  (1 hour ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് ... കോട്ടയം വഴി ബംഗളൂരുവിനും തിരുവനന്തപുരത്തിനുമിടയിൽ മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ കൂടി...  (1 hour ago)

നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് നാളെ രാവിലെ ഒൻപതുമണി മുതൽ ആലപ്പുഴ നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണം..  (1 hour ago)

നെഹ്‌റു ട്രോഫി ജലോത്സവം... ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി... എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്.... പവന് 880 രൂപയുടെ വർദ്ധനവ്  (2 hours ago)

മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു....    (2 hours ago)

പി എസ് സിപരീക്ഷാ തട്ടിപ്പ്; സർക്കാരിന്റെ വിവിധ സുപ്രധാന സീറ്റുകളിലിരുന്ന് സി പി എമ്മുകാരെ സഹായിക്കാൻ കരുക്കൾ നീക്കം ; പൊളിച്ചടക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരുക്ക്  (3 hours ago)

Malayali Vartha Recommends