Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

ചൈനയുടെ കളികൾ ഇനി ഇവിടെ വേണ്ടനട്ടെല്ലൊടിക്കാൻ യൂറോപ്പ്യൻ യൂണിയൻഇറക്കുമതിക്ക്‌ 48 % അധികം തീരുവ

15 OCTOBER 2020 03:06 PM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..

സങ്കടക്കാഴ്ചയായി... ഉപരിപഠനത്തിനായി ജർമനിയിലേക്ക് പോയ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടില്‍ വന്‍ സ്‌ഫോടനം

പുതുവർഷത്തലേന്ന് ജപ്പാനിലെ നോഡ നഗരത്തിൽ ഭൂകമ്പം; തീവ്രത 6 രേഖപ്പെടുത്തി; വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല

ചൈനക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന തിരിച്ചടികൾക്ക് അവസാനമില്ലെന്ന സൂചനയാണ് ആഗോള വ്യാപകമായി ലഭിച്ചു കൊണ്ടിരിക്കുന്നത്. ചൈനയുടെ ഏറ്റവും വലിയ മാർക്കറ്റ് ആയിരുന്ന അമേരിക്കയിൽ ഇപ്പോൾ പല ചൈനീസ് ഉല്പന്നങ്ങൾക്കും  പ്രഖ്യാപിത വിലക്കാണ്. ഈയിടെയാണ് ഉയിഗർ മേഖലയിൽ നിന്നും വരുന്ന ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്താനുള്ള ഒരു ബിൽ അമേരിക്കൻ ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചത്. ഉയിഗർ മുസ്ലിങ്ങളെ കൊണ്ട് നിർബന്ധിതമായി അടിമവേല ചെയ്യിപ്പിക്കുന്നു എന്നും അതിലൂടെ കുറഞ്ഞ വിലക്ക് ഉത്പന്നങ്ങൾ പുറത്തിറക്കാൻ ചൈനക്ക് ആകുന്നു എന്നതിന്റെ അടിസ്ഥാനത്തിലും മനുഷ്യാവകാശ ലംഘനങ്ങളുടെ അടിസ്ഥാനത്തിലും ആയിരിന്നു അത്. അമേരിക്ക കഴിഞ്ഞാൽ ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യൂറോപ്പ്യൻ യൂണിയനിലും ഇപ്പോൾ ചൈനയുടെ പ്രതിച്ഛായ ഹോംഗ് കോങ്ങ്, തായ്‌വാൻ , ഉയിഗർ മുസ്ലിംസ് വിഷയത്തിൽ തകർന്നിരിക്കുകയാണ്. 

ഈ ഒരു പശ്ചാത്തലത്തിൽ അല്ലെങ്കിലും സമാന്തരമായി മറ്റൊരു പ്രശ്നത്തിന്റെ പേരിൽ    ചൈനക്ക് എട്ടിന്റെ പണി കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്  യൂറോപ്പ്യൻ യൂണിയൻ. വളരെ കുറഞ്ഞ വിലക്ക് ചൈനീസ് കമ്പനികൾ അലൂമിനിയം യൂറോപ്പിലേക്ക് ഇറക്കുമതി ചെയ്യുന്നു എന്നും ഇത് നിലവിൽ യൂറോപ്പിലെ തദ്ദേശീയമായ കമ്പനികളെ സംബന്ധിച്ചിടത്തോളം ഭീഷണി ആണ് എന്നും യൂറോപ്പ്യൻ അലൂമിനിയം ഉല്പാദകരുടെ സംഘം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കൈകൊണ്ടിരിക്കുന്ന നടപടി.     ചൈനയിൽ നിന്ന് അലുമിനിയം എക്സ്ട്രൂഷൻ ഇറക്കുമതി ചെയ്യുന്നതിന് 48% വരെ തീരുവ ചുമത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

 30.4 മുതൽ 48.0% വരെയുള്ള തീരുവ ബുധനാഴ്ച മുതൽ ചൈനയിൽ നിന്നുള്ള അലൂമിനിയം ഉത്പന്നങ്ങൾക്ക് ബാധകമാകുമെന്ന്  യൂറോപ്യൻ യൂണിയൻ ഔദ്യോഗിക  ജേണൽ ചൊവ്വാഴ്ച അറിയിച്ചു. നടപടികൾ ഈ ഒരു സാഹചര്യത്തിൽ  താൽക്കാലികമാണ് എന്ന് പറയാം , അതായത് അന്വേഷണം ഏപ്രിലിൽ പൂർത്തിയാകുന്നതുവരെ അവ നില നിൽക്കും. എന്നാൽ നിലവിലെ സാഹചര്യങ്ങൾ പരിശോധിക്കുകയാണെങ്കിൽ ചുമത്തിയ തീരുവ പിൻവലിക്കാനുള്ള ഒരു സാധ്യതയും ഇല്ല. മാത്രമല്ല അടുത്ത 5 വർഷത്തേക്ക് ഒരു പുനഃ പരിശോധനയും ഉണ്ടാകില്ലെന്നാണ് ലഭ്യമായ വിവരം  

27 രാജ്യങ്ങളുള്ള യൂറോപ്യൻ യൂണിയനിലെ വ്യാപാര നയം ഏകോപിപ്പിക്കുന്ന യൂറോപ്യൻ കമ്മീഷൻ കഴിഞ്ഞ ഫെബ്രുവരിയിൽ യൂറോപ്പിലെ ഒരു വ്യവസായസമിതി ആയ  യൂറോപ്യൻ അലുമിനിയത്തിൽ നിന്നുള്ള പരാതിയെത്തുടർന്നാണ്  ഗതാഗതം, നിർമ്മാണം, ഇലക്ട്രോണിക്സ് എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഉൽ‌പ്പന്നങ്ങളെ കുറിച്ച്  അന്വേഷണം ആരംഭിച്ചത്. ആഗോള വാർത്ത ഏജൻസി ആയ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു  . അലുമിനിയം ബാറുകൾ, പ്രൊഫൈലുകൾ, ട്യൂബുകൾ, പൈപ്പുകൾ എന്നിവയുടെ ചൈനീസ് ഇറക്കുമതി  യൂറോപ്യൻ യൂണിയൻ അനുശാസിക്കുന്ന മിനിമം  വിലയ്ക്ക് താഴെയാണോ  യൂറോപ്പ്യൻ വിപണിയിൽ  ഉത്പന്നങ്ങൾ വിറ്റതെന്നാണ്  യൂറോപ്യൻ കമ്മീഷൻ അന്വേഷണം ആരംഭിച്ചിരുന്നത്.

ഇങ്ങനെ താഴ്ന്ന വിലയിൽ ഉത്പന്നങ്ങൾ വിൽക്കുന്നതിനെ ഡംപിങ് എന്നാണ് വിളിക്കപ്പെടുന്നത്. ഇത്തരത്തിൽ ഉത്പന്നങ്ങൾ താഴ്ന്ന വിലയിൽ യൂറോപ്പ്യൻ വിപണിയിൽ തള്ളുന്നത് യൂറോപ്പിലെ ആഭ്യന്തര ഉല്പാദകർക്ക് അങ്ങേയറ്റം ഭീഷണിയാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.

ചൈനയിൽ നിന്നുള്ള ഈ ചരക്കുകൾ “വിപണിയിലേക്ക് തള്ളുന്നുണ്ടോ ,ഈയൊരു പ്രവർത്തനം  യൂണിയൻ വ്യവസായത്തിന് പരിക്കേൽപ്പിച്ചിട്ടുണ്ടോ” എന്ന് അന്വേഷണം നിർണ്ണയിക്കും, ബ്രസൽസിലെ യൂറോപ്യൻ യൂണിയന്റെ എക്സിക്യൂട്ടീവ് വിഭാഗമായ കമ്മീഷൻ മാസങ്ങൾക്കു മുൻപേ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഈ ആരോപണങ്ങൾ യാതൊരു വിധത്തിലുള്ള അടിത്തറയും ഇല്ലാത്തതാണെന്നാണ് ചൈനയുടെ പക്ഷത്തു നിന്നും ഉണ്ടായ പ്രതികരണം. ചൈനയുടെ മെറ്റൽസ് അസോസിയേഷൻ ഈ  പരാതിയെ അടിസ്ഥാനരഹിതമെന്നാണ് വിശേഷിപ്പിച്ചത്. റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു 

യൂറോപ്യൻ അലുമിനിയം അതിന്റെ കീഴിൽ വരുന്ന  ഏഴ് നിർമ്മാതാക്കൾക്ക് വേണ്ടി ജനുവരി 3 ന് നൽകിയ പരാതി അടിസ്ഥാനമാക്കിയാണ് അന്വേഷണം. യൂറോപ്യൻ യൂണിയന്റെ അലുമിനിയം എക്സ്ട്രൂഷന്റെ ഉൽ‌പാദനത്തിന്റെ നാലിലൊന്നിലധികം വരുന്ന പങ്ക് ഈ ഏഴ് കമ്പനികൾ ആണ് വഹിക്കുന്നത്.

 ഉയർന്ന തീരുവ ചുമത്തുന്നതിലൂടെ ചൈനീസ് കമ്പനികൾക്ക് യൂറോപ്പ്യൻ വിപണിയിൽ ഉണ്ടായിരുന്ന മേധാവിത്വം സ്വാഭാവികമായും നഷ്ടപ്പെടും. ഇത് വലിയ തരത്തിലുള്ള വരുമാന നഷ്ടമാണ് ചൈനക്ക് നേടിക്കൊടുക്കാൻ പോകുന്നത്. യൂറോപ്പ്യൻയൂണിയൻ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ പണിക്കൂലി നില നിൽക്കുന്ന രാജ്യമാണ് ചൈന, മാത്രമല്ല പ്രകൃതി സംരക്ഷണ നിയമങ്ങളും ചൈനയിൽ അത്രയൊന്നും ശക്തമല്ല. കൂടാതെ ജനാധിപത്യം നില നിൽക്കാത്തത്  കൊണ്ട് ഏതു രീതിയിലുള്ള തൊഴിൽ നിയമ പരിഷ്കാരങ്ങളും നടപടികളും അന്യായമായി അടിച്ചേൽപ്പിക്കുവാനുള്ള അധികാരം സർക്കാരിന് ലഭ്യമാകുന്നു.  

 ഈ ഘടകങ്ങൾ കാരണം മറ്റ് രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങൾ വളരെ കുറഞ്ഞ വിലക്ക് കയറ്റി അയക്കുവാൻ ചൈനക്ക് കഴിയുന്നു. ചൈനയുടെ ഈയൊരു നടപടി കാരണം ലോകമെമ്പാടും ആഭ്യന്തര വിപണിയിലെ തദ്ദേശീയ ഉത്പാദകർ വിഷമത്തിലാണ്. ഇതിനെതിരെ ചൈനക്ക് തിരിച്ചടികൾ നേരിടാൻ പോവുകയാണ് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇപ്പോൾ യൂറോപ്പ്യൻ ഉണഷൻ കൈകൊണ്ടിരിക്കുന്ന അധിക തീരുവ ചുമത്തുവാനുള്ള ഈ നീക്കം. ഇപ്പോൾ അലുമിനിയത്തിന്റെ കാര്യത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നടപടി ഇത്തരത്തിൽ ചൈനീസ് ഉല്പാദകരുടെ കൈകളാൽ നഷ്ടം സംഭവിച്ചു കൊണ്ടിരിക്കുന്ന മറ്റ്  ആഭ്യന്തര വ്യവസായങ്ങളുടെ കാര്യത്തിലും തുടരാൻ  യൂറോപ്പ്യൻ യൂണിയൻ തീരുമാനിച്ചാൽ  അത് ചൈനയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ശക്തമായ അടി തന്നെ ആയിരിക്കും എന്നത് സംശയം ഇല്ലാത്ത കാര്യം ആണ്. പ്രേത്യേകിച്ചും യൂറോപ്പ്യൻ യൂണിയൻ  ചൈനയുടെ ഏറ്റവും വലിയ  വ്യാപാര പങ്കാളികളിൽ ഒരാൾ ആയിരിക്കെ ഈ നടപടി അങ്ങേയറ്റം പ്രാധാന്യമർഹിക്കുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (1 hour ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (1 hour ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (1 hour ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (2 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (2 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (2 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (2 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (3 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (3 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (3 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (3 hours ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (4 hours ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (4 hours ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (4 hours ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (4 hours ago)

Malayali Vartha Recommends