Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


13 വയസുകാരിയെ കണ്ടെത്താൻ 4,000 കിലോമീറ്ററോളം റോഡുമാർഗം..കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ്...സഞ്ചരിച്ചത് വളരെ അപകടം നിറഞ്ഞ വഴികളിലൂടെ..


തൃശ്ശൂരിൽ വൻകവർച്ച.. 50 പവൻ സ്വർണം കവർന്നു..മകളുടെ കല്യണത്തിന് ഒന്നരമാസം..വീടിന്റെ സമീപപ്രദേശത്ത് റെയില്‍വേട്രാക്കും ഒരു വശത്ത് വയലുമാണ്...അന്വേഷണം തുടങ്ങി..


പി എസ് സി പരീക്ഷാ തട്ടിപ്പ്; സർക്കാരിന്റെ വിവിധ സുപ്രധാന സീറ്റുകളിലിരുന്ന് സി പി എമ്മുകാരെ സഹായിക്കാൻ കരുക്കൾ നീക്കം ; പൊളിച്ചടക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരണത്തിന് കീഴടങ്ങി...


മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...

ജില്ലയിലെ നംഖ ഗ്രാമത്തില്‍ ചൈന രഹസ്യമായി ഒരു കെട്ടിടം നിര്‍മ്മിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു

15 OCTOBER 2020 07:27 PM IST
മലയാളി വാര്‍ത്ത

More Stories...

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ബംഗ്ലാദേശ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ് മിർസ ഫക്രുൽ ഇസ്ലാം ആലംഗീറിന് വിജയം

സൗദിയിൽ യുദ്ധം..!! രാത്രിക്ക് രാത്രി മിസൈൽ അറ്റാക്ക്..!!ഹൂതികൾ കലിപ്പിൽ ആക്രമണ മുന്നറിയിപ്പ്.

ബഹിരാകാശരംഗത്തെ നിർണായക മുന്നേറ്റമായി, ചൈന ആദ്യമായി റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി കരയിൽ തിരിച്ചിറക്കി

ആശങ്കയിൽ പ്രവാസികൾ... സൗദി അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ, ഉപരോധം നീക്കണമെന്ന് ആവശ്യം

അയല്‍ രാജ്യങ്ങളുടെ മണ്ണ് ആഗ്രഹിക്കുക അതിനായി എന്തു നെറികേടും കാണിക്കുക ഇതെല്ലാം ചൈനയുടെ പൊതു സ്വഭാവമാണ്. എന്തിനും ഒപ്പം നില്‍ക്കുന്ന. സുഹൃത്ത് രാജ്യങ്ങളെ പോലും അവര്‍ മണ്ണിനായി വേട്ടയാടും. നേപ്പാളിന്റെ അവസ്ഥ തന്നെ നോക്കുക നേപ്പാളിലെ ഹംല ജില്ലയില്‍ അധികാരം സ്ഥാപിച്ചുകഴിഞ്ഞു ചൈന. ജില്ലയിലെ നംഖ ഗ്രാമത്തില്‍ ചൈന രഹസ്യമായി ഒരു കെട്ടിടം നിര്‍മ്മിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 9 വലിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം അവിടെ പുരോഗമിക്കുകയാണ്. കെട്ടിടം നിര്‍മ്മിക്കുക മാത്രമല്ല കെട്ടിടങ്ങള്‍ നിര്‍മ്മിച്ച സ്ഥലത്തേക്ക് നേപ്പാളിലെ പൗരന്മാര്‍ക്ക് പ്രവേശനവും നിഷേധിച്ചിരുന്നു.

ഗ്രാമീണര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോഴും ചൈനീസ് സൈനികര്‍ അവരുടെ സാധനങ്ങളുമായി കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാണ് വില്ലേജ്  കൗണ്‍സിലര്‍ പറയുന്നത്.ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള നേപ്പാള്‍ ഭാഗത്താണ് ഈ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. കെട്ടിടങ്ങളുടെ ചിത്രങ്ങളും ലാമ തന്റെ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ചൈനീസ് സൈനിക ഉദ്യോഗസ്ഥരുമായി സംസാരിക്കാനും താന്‍ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു, എന്നാല്‍ അവരില്‍ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ല, അവരോട് ആ പ്രദേശം വിടാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ലിമിക്കും ലാപ്ചയ്ക്കും ഇടയിലുള്ള റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൈനീസ് ഭാഗത്തുനിന്ന് നടക്കുമ്പോള്‍ അവിടെ മൂന്ന് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ചൈന ശ്രമം ആരംഭിച്ചിരുന്നു. കെട്ടിടനിര്‍മ്മാണത്തിനായി അടിത്തറ ഉണ്ടാക്കിയതിനെതിരെ നേപ്പാള്‍ ഭരണകൂടം പ്രതിഷേധിച്ചിരുന്നു .പ്രതിഷേധത്തെതുടര്‍ന്ന് ചൈന ഇതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒന്‍പത് കെട്ടിടങ്ങള്‍ പെട്ടെന്ന് നിര്‍മ്മാണം പൂര്‍ത്തിയാക്കി. കെട്ടിടത്തിനുള്ളിലെ ചില അറ്റകുറ്റപ്പണികള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.
ചൈനീസ് പട്ടാളക്കാര്‍ നേപ്പാളി പ്രദേശത്ത് കയറിയാണ് വിശ്രമിക്കുന്നുമുണ്ട്. ഇത് നേപ്പാളിന്റെ അവസ്ഥ
ഇതേ അവസ്ഥ തന്നെയാണ് ഇപ്പോള്‍ പാകിസ്ഥാനും സംജാതമായിരിക്കുന്നത് സിന്ധ് പ്രവിശ്യയില്‍ പ്രാദേശിക സര്‍ക്കാരിന് കീഴിലുള്ള രണ്ട് ദ്വീപുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതില്‍ പാക് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. ചൈനപാകിസ്താന്‍ ഇക്കണോമിക് കോറിഡോറിന് സമീപമുള്ള ഈ ദ്വീപുകള്‍ നയതന്ത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ്. ദ്വീപുകള്‍ ഏറ്റെടുത്തതിന് ശേഷം ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ഇത് ചൈനക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
കറാച്ചിയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ബുണ്ടല്‍, ബുദ്ദോ ദ്വീപുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി, പാക് പ്രസിഡന്റ് ആരിഫ് ആല്‍വി ഓര്‍ഡിനന്‍സില്‍ ഒപ്പു വച്ചിരുന്നു. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഈ ദ്വീപുകള്‍ ചൈനപാകിസ്താന്‍ ഇക്കണോമിക് കോറിഡോറിന്റെ ഭാഗമായി ചൈനയ്ക്ക് കൈമാറുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

സിന്ധ് തീരത്തുള്ള ഏറ്റവും വലിയ ദ്വീപുകളാണ് ബുണ്ടല്‍, ബുദ്ദോ ദ്വീപുകള്‍. ഓര്‍ഡിനന്‍സില്‍ പ്രസിഡന്റ് ഒപ്പു വച്ചതിന് പിന്നാലെ സിന്ധ്, ബലൂചിസ്ഥാന്‍ മേഖലകളില്‍ ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തങ്ങളുടെ ഭൂമി കമ്മ്യൂണിസ്റ്റ് ചൈനയ്ക്ക് വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് സിന്ധ് പ്രവിശ്യയുടെ സ്വാതന്ത്യത്തിനായി പ്രവര്‍ത്തിക്കുന്ന സിന്ധ് തിങ്കേഴ്‌സ് ഫോറം വൈസ് പ്രസിഡന്റ് സഫര്‍ സഹിതോ ട്വീറ്റ് ചെയ്തു.

ചൈനപാകിസ്താന്‍ ഇക്കണോമിക് കോറിഡോറില്‍ നിലയുറപ്പിച്ചിരിക്കുന്ന ചൈനീസ് സൈനികര്‍ക്ക് പാക് പട്ടാളവും, സര്‍ക്കാരും പിന്തുണ നല്‍കുന്നുണ്ടെങ്കിലും, പാക് അധിനിവേശ കശ്മീരിലെയും ബലൂചിസ്ഥാനിലെയും പൊതുജനങ്ങളുടെ എതിര്‍പ്പ് ശക്തമായി നേരിടേണ്ടി വരുന്നുണ്ട്. ചൈന തങ്ങളുടെ ഭൂമിയില്‍ അധിനിവേശം സ്ഥാപിക്കുകയാണെന്നും, പാക് സര്‍ക്കാര്‍ ഇവിടുത്തെ ജനങ്ങളെ പരിഗണിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഈ ഓര്‍ഡിനന്‍സിനെതിരെ പലയിടങ്ങളിലും പ്രതിഷേധ സമരങ്ങളും നടക്കുന്നുണ്ട്. വൈകാതെ തന്നെ ഓര്‍ഡിനന്‍സിനെതിരെ രാജ്യവ്യാപകമായി പ്രകടനങ്ങള്‍ നടത്തുമെന്ന് പ്രതിപക്ഷ കക്ഷികള്‍ വ്യക്തമാക്കി.

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (20 minutes ago)

13 കാരി മുങ്ങിയത് ഒഡീഷയിലേക്ക്  (36 minutes ago)

  ഓണാവധി... സംസ്ഥാനത്തെ സ്കൂളുകൾ ഇന്നടയ്ക്കും  (37 minutes ago)

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരണത്തിന് കീഴടങ്ങി...  (58 minutes ago)

ROBBERY പുലർച്ചെ 2 മണിയ്ക്ക് എത്തിയപ്പോൾ കണ്ട കാഴ്ച  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി... 10,000 പേർക്ക് തിരുവോണസദ്യ നൽകും  (1 hour ago)

ഉക്രെയ്ന്‍ കടലില്‍ കപ്പലില്‍ കൊല്ലപ്പെട്ട മറൈന്‍ നേവി ജീവനക്കാരനായ അഖില്‍ ജോയലിന്റെ ഭൗതികശരീരം 24 ന് നാട്ടിലെത്തിക്കും....  (1 hour ago)

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...  (1 hour ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് ... കോട്ടയം വഴി ബംഗളൂരുവിനും തിരുവനന്തപുരത്തിനുമിടയിൽ മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ കൂടി...  (1 hour ago)

നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് നാളെ രാവിലെ ഒൻപതുമണി മുതൽ ആലപ്പുഴ നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണം..  (1 hour ago)

നെഹ്‌റു ട്രോഫി ജലോത്സവം... ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി... എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്.... പവന് 880 രൂപയുടെ വർദ്ധനവ്  (2 hours ago)

മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു....    (2 hours ago)

പി എസ് സിപരീക്ഷാ തട്ടിപ്പ്; സർക്കാരിന്റെ വിവിധ സുപ്രധാന സീറ്റുകളിലിരുന്ന് സി പി എമ്മുകാരെ സഹായിക്കാൻ കരുക്കൾ നീക്കം ; പൊളിച്ചടക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരുക്ക്  (3 hours ago)

Malayali Vartha Recommends